Redmi Note 14 Pro Series :' ഞെട്ടാൻ റെഡിയായിക്കോളൂ വരുന്നു റെഡ്‌മി നോട്ട് 14 പ്രോ സിരീസ്'; 200 എംപി ക്യാമറയും കിടിലൻ ഫീച്ചറുകളും
- Published by:Sarika N
- news18-malayalam
Last Updated:
ഹൈപ്പര്‍ഒഎസില്‍ റെഡ്‌മി നോട്ട് 14 പ്രോ, റെഡ്‌മി നോട്ട് 14 പ്രോ+ എന്നീ മോഡലുകളാണ് വരാനിരിക്കുന്നത്
ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഷവോമി റെഡ്‌മി നോട്ട് 14 പ്രോ സിരീസ് ( Redmi Note 14 Pro Series )കഴിഞ്ഞ ആഴ്‌ച ചൈനയില്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഈ സ്‌മാര്‍ട്ട്ഫോണ്‍ ഇന്ത്യയടക്കമുള്ള ആഗോള വിപണിയിലേക്ക് എത്താന്‍ പോകുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റെഡ്‌മി നോട്ട് 14 പ്രോ സിരീസിന്‍റെ ഗ്ലോബല്‍ ലോഞ്ചിനെ കുറിച്ച് ഷവോമി യാതൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും ഹൈപ്പര്‍ഒഎസ് കോഡിലെ വിവരങ്ങള്‍ നല്‍കുന്ന സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.
advertisement
ഹൈപ്പര്‍ഒഎസില്‍ റെഡ്‌മി നോട്ട് 14 പ്രോ, റെഡ്‌മി നോട്ട് 14 പ്രോ+ എന്നീ മോഡലുകളാണ് വരാനിരിക്കുന്നത്. ഇവയില്‍ റെഡ്‌മി നോട്ട് 14 പ്രോ+ 200 മെഗാപിക്‌സലിന്‍റെ പ്രൈമറി സെന്‍സറോടെ ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റോടെയാണ് വരിക എന്നാണ് സൂചന. സാംസങിന്‍റെ S5KHP3 സെന്‍സറിലുള്ളതാണ് 200 എംപി ക്യാമറ. 50 എംപിയുടെ ടെലിഫോട്ടോ ലെന്‍സും പുതിയ മോഡലിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ .
advertisement
advertisement
advertisement