Samsung Galaxy A16 5G : കിടിലൻ വിലക്കുറവിൽ വമ്പൻ ഫീച്ചറുകൾ ; സാംസങ് ഗ്യാലക്സി എ16 വിപണയിൽ
- Published by:Sarika N
- news18-malayalam
Last Updated:
സാംസങിന്‍റെ ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്‍ലി ഫോണ്‍ എന്ന നിലയില്‍ വിപണി പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടാണ് ഗ്യാലക്സി എ16 5ജിയുടെ വരവ്
ആറ് വർഷത്തെ ഒഎസ് അപ്‍ഡേറ്റോടെ സാംസങ് ഗ്യാലക്സി എ16 5ജി സ്മാർട്ട്ഫോണ്‍ ഇന്ത്യൻ വിപണിയിൽ. ബഡ്ജറ്റ് ഫോണ്‍ വിഭാഗത്തില്‍ ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡിന്‍റെ ഏറ്റവും പുതിയ മോഡലാണിത്. മീഡിയടെക് ഡൈമന്‍സിറ്റി 6300 പ്രൊസസറില്‍ എത്തുന്ന ബഡ്‍ജറ്റ് ഫ്രണ്ട്‍ലി ഫോണ്‍ മെച്ചപ്പെട്ട ഫീച്ചറുകള്‍ ഉറപ്പാക്കിയിട്ടുണ്ട്.
advertisement
advertisement
advertisement
advertisement
ആന്‍ഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള സാംസങിന്‍റെ തന്നെ വണ്‍ യുഐയാണ് ഇന്‍റർഫേസ്. 50 എംപി പ്രൈമറി ക്യാമറ, 5 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍, 2 എംപി മാക്രോ ക്യാമറ എന്നിവ പിന്‍ഭാഗത്തും, സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 13 എംപി ക്യാമറ മുന്‍ഭാഗത്തും വരുന്നു. സൈഡ്-മൌണ്ടഡ് ഫിംഗർപ്രിന്‍റ് സ്കാനർ, 5,000 എംഎഎച്ച് ബാറ്ററി, 25 വാട്ട്സ് ഫാസ്റ്റ് ചാർജിംഗ്, ഐപി54 റേറ്റിംഗ് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.