ഇസ്ലാമാബാദ്: ടിക്ടോക് നിരോധനത്തിൽ ഇന്ത്യയെ പിന്തുടർന്ന് പാകിസ്ഥാനും. അമേരിക്കയ്ക്ക് പിന്നാലെ പാകിസ്ഥാനും സോഷ്യൽ മീഡിയ ആപ്പായ ടിക്ടോക് നിരോധിക്കാൻ തീരുമാനിച്ചു.
2/ 8
നിയമവിരുദ്ധമായ ഉള്ളടക്കം പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാനിൽ ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തിയതെന്ന് മൂന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടൻ തന്നെ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
3/ 8
ഇന്ത്യയുടെ ചുവടുപിടിച്ചാണ് ഈ നീക്കമെങ്കിലും, കാരണങ്ങൾ വ്യത്യസ്തമാണ്. പാകിസ്ഥാനിൽ, ടിക്ക് ടോക്കിനെ തടയാനുള്ള തീരുമാനം സ്വകാര്യതയുമായി ബന്ധപ്പെട്ടല്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
4/ 8
അധാർമികവും നീചവുമായ ഉള്ളടക്കം തടയുന്നതിനുള്ള ഫലപ്രദമായ സംവിധാനം ഏർപ്പെടുത്താൻ ടിക്ടോക്കിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
5/ 8
എന്നാൽ ടിക്ടോക്കിന് പാകിസ്ഥാൻ അധികൃതരെ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല. ഇതിനെ തുടർന്നാണ് നിരോധനമെന്നാണ് ഉന്നത ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞത്.
6/ 8
ടിക്ടോക്കിൽ പോസ്റ്റുചെയ്യുന്ന ഉള്ളടക്കത്തെക്കുറിച്ച് വ്യക്തമാക്കണമെന്ന് ജൂലൈയിൽ പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്റർ “അന്തിമ മുന്നറിയിപ്പ്” നൽകിയിരുന്നു.
7/ 8
സുരക്ഷ, സ്വകാര്യത ആശങ്കകൾ കാരണം ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിന് ആദ്യംനിരോധനം ഏർപ്പെടുത്തിയത് ഇന്ത്യയാണ്.
8/ 8
പിന്നാലെ ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലും നിരോധനം ഏർപ്പെടുത്തി. ഇതിനു പിന്നാലെയാണ് പാകിസ്ഥാനും ടികിടോക്കിന് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ടിക്ടോക്ക് ഇതുവരെ പ്രതികരിച്ചില്ല.