പ്രവർത്തനം തുടരണമോ എന്ന് തീരുമാനിക്കുക സുപ്രീംകോടതി ഉത്തരവിനെ ആശ്രയിച്ച് ; കുടിശ്ശിക അടയ്ക്കാൻ സാവകാശം വേണമെന്ന് Vodafone Idea
- Published by:Rajesh V
- news18-malayalam
Last Updated:
വോഡഫോൺ ഐഡിയയുടെ കുടിശ്ശിക 53,038 കോടി രൂപയാണ്. 28,309 കോടിയുടെ ലൈസൻസ് ഫീസും 24,729 കോടിയുടെ സ്പെക്ട്രം ഫീസും ഉൾപ്പെടെയാണ് ഇത്.
ന്യൂഡൽഹി: ഏതാനും ദിവസത്തിനകം കേന്ദ്ര സർക്കാറിന് നൽകാനുള്ള കുടിശ്ശിക തുക അടച്ചുതീർക്കുമെന്ന് വോഡഫോൺ ഐഡിയ കമ്പനി അറിയിച്ചു. കമ്പനി പ്രവർത്തനം തുടരുന്നത് സംബന്ധിച്ച് അനിശ്ചിതത്വമുണ്ടെങ്കിലും കുടിശ്ശിക തുക കണക്കാക്കി വരുകയാണെന്നും വക്താവ് അറിയിച്ചു.
advertisement
advertisement
ടെലികോം കമ്പനികൾ വരുത്തിയ കോടികളുടെ കുടിശ്ശിക തിരിച്ചടക്കാത്തതിനെതിരെ സുപ്രീംകോടതി വെള്ളിയാഴ്ച രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതേതുടർന്ന് വെള്ളിയാഴ്ച അർധരാത്രിക്കകം കുടിശ്ശിക അടക്കണമെന്ന് കേന്ദ്ര സർക്കാറും ഉത്തരവിട്ടു. കുടിശ്ശികയുടെ ഒരു ഭാഗം വെള്ളിയാഴ്ചതന്നെ നൽകുമെന്ന് ഭാരതി എയർടെൽ അറിയിച്ചിരുന്നു.
advertisement
advertisement
ടെലികോം മേഖല സ്വകാര്യവത്കരിച്ചപ്പോൾ ലൈസൻസ് ഫീസ് എന്ന നിലക്കാണ് കേന്ദ്രം കമ്പനികളിൽനിന്ന് തുക ഈടാക്കിയിരുന്നത്. എന്നാൽ, ഈ തുക അധികമാണെന്ന് കമ്പനികൾ പരാതിപ്പെട്ടതിനെ തുടർന്ന് മൊത്തവരുമാനത്തിന്റെ ഒരു വിഹിതം(എ.ജി.ആർ) ഈടാക്കാൻ തുടങ്ങി. ഇത് കണക്കാക്കുന്നതിലെ അവ്യക്തത മുതലെടുത്താണ് കമ്പനികൾ വൻ കുടിശ്ശിക വരുത്തിയത്.