ജനാധിപത്യത്തിന്റെ വിജയത്തിനായി എല്ലാ പൗരന്മാരും വോട്ടവകാശം വിനിയോഗിക്കുക, കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം ഉറപ്പ് വരുത്തുക,യുവാക്കളെ വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുക, കേരളത്തിലുടനീളം സൈക്ലിങ് പ്രോത്സാഹിപ്പിക്കുക,ഹരിത പെരുമാറ്റചട്ടം തെരഞ്ഞെടുപ്പ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യങ്ങൾ ആണ് ആൾ കേരള സൈക്കിൾ റൈഡ് മുന്നോട്ട് വെക്കുന്നത്.