എറണാകുളം വൈപ്പിനിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. രാവിലെ പത്തരയോടെ പഞ്ചായത്ത് ജെട്ടിക്ക് സമീപം ആണ് അപകടം ഉണ്ടായത്. അപകടത്തിൽ വൈപ്പിൻ സ്വദേശി അഗസ്റ്റിനെ കാണാതായി. ഇയാളുടെ സുഹൃത്ത് ബാബു നീന്തി രക്ഷപെട്ടു. ഫയർ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. അതേസമയം ഇന്നലെ മത്സ്യബന്ധനത്തിനിടെ എളങ്കുന്നപ്പുഴയിൽ വള്ളം മറിഞ്ഞു കാണാതായ രണ്ടു പേരുടെ മൃതദേഹം ഇന്ന് കണ്ടെത്തി. നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവൻ എന്നിവരുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയത്. രണ്ട് ദിവസത്തിനിടെ രണ്ടു മത്സ്യബന്ധന വള്ളങ്ങൾ ആണ് വൈപ്പിൻ മേഖലയിൽ അപകടത്തിൽ പെട്ടത്