രണ്ട് വ്യത്യസ്ത രാജ്യങ്ങൾക്ക് വേണ്ടി ടി20 കളിച്ച 20 ക്രിക്കറ്റ് താരങ്ങൾ

Last Updated:
മറ്റൊരു രാജ്യത്തെ പ്രതിനിധീകരിച്ചുകൊണ്ടാണ് മുൻ ന്യൂസിലൻഡ് താരം റോസ് ടെയ്‌ലർ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നത്
1/21
 വളരെ അപ്രതീക്ഷിതമായാണ് വിരമിച്ച ന്യൂസിലൻഡ് ബാറ്റിംഗ് ഇതിഹാസം റോസ് ടെയ്‌ലർ കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണെന്ന് പ്രഖ്യാപിച്ചത്.എന്നാൽ തിരിച്ചു വരവിൽ ന്യൂസിലൻഡിനെയല്ല മറിച്ച് സമോവയെയാണ് പ്രതിനിധീകരിക്കുന്നത്. അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിന് യോഗ്യത നേടുന്നതിനായാണ് റോസ്ടെയ്ലർ സമോവയ്ക്ക് വേണ്ടി കളിക്കുന്നത്. 41 കാരനായ ടെയ്‌ലർ 2006 മാർച്ച് മുതൽ 2022 ജനുവരി വരെ 112 ടെസ്റ്റുകളും 236 ഏകദിനങ്ങളും 102 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. റോസ് ടെയ്ലറെ പോലെ രണ്ട് വ്യത്യസ്ത ടി20 ടീമുകൾക്കായി കളിച്ച 20 ക്രിക്കറ്റ് കളിക്കാർ ഏതൊക്കെയാണെന്ന് പരിശോധിക്കാം
വളരെ അപ്രതീക്ഷിതമായാണ് വിരമിച്ച ന്യൂസിലൻഡ് ബാറ്റിംഗ് ഇതിഹാസം റോസ് ടെയ്‌ലർ കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണെന്ന് പ്രഖ്യാപിച്ചത്.എന്നാൽ തിരിച്ചു വരവിൽ ന്യൂസിലൻഡിനെയല്ല മറിച്ച് സമോവയെയാണ് പ്രതിനിധീകരിക്കുന്നത്. അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിന് യോഗ്യത നേടുന്നതിനായാണ് റോസ്ടെയ്ലർ സമോവയ്ക്ക് വേണ്ടി കളിക്കുന്നത്. 41 കാരനായ ടെയ്‌ലർ 2006 മാർച്ച് മുതൽ 2022 ജനുവരി വരെ 112 ടെസ്റ്റുകളും 236 ഏകദിനങ്ങളും 102 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. റോസ് ടെയ്ലറെ പോലെ രണ്ട് വ്യത്യസ്ത ടി20 ടീമുകൾക്കായി കളിച്ച 20 ക്രിക്കറ്റ് കളിക്കാർ ഏതൊക്കെയാണെന്ന് പരിശോധിക്കാം
advertisement
2/21
ed joyce, t20 cricketers two different teams
എഡ് ജോയ്‌സ് തന്റെ അന്താരാഷ്ട്ര കരിയറിൽ ഇംഗ്ലണ്ടിനും (2006-07 ൽ 2 ടി20 മത്സരങ്ങൾ) അയർലൻഡിനും (2012 മുതൽ 2014 വരെ 16 ടി20 മത്സരങ്ങൾ) വേണ്ടി കളിച്ചു. (AFP ഫോട്ടോ)
advertisement
3/21
luke ronchi, t20 cricketers two different teams
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലൂക്ക് റോഞ്ചി 2008 നും 2017 നും ഇടയിൽ ഓസ്ട്രേലിയയ്ക്കും (3 ടി20 മത്സരങ്ങൾ) ന്യൂസിലൻഡിനും (29 ടി20 മത്സരങ്ങൾ) കളിച്ചു. (എഎഫ്‌പി ഫോട്ടോ)
advertisement
4/21
dirk nannes, t20 cricketers two different teams
2009 നും 2010 നും ഇടയിൽ ഇടംകൈയ്യൻ പേസർ ഡിർക്ക് നാനെസ് നെതർലാൻഡ്‌സിനെയും (2 ടി20 മത്സരങ്ങൾ) ഓസ്‌ട്രേലിയയെയും (15 ടി20 2 ടി20 മത്സരങ്ങൾ) പ്രതിനിധീകരിച്ചു. (എഎഫ്‌പി ഫോട്ടോ)
advertisement
5/21
boyd rankin, t20 cricketers two different teams
2009 നും 2013 നും ഇടയിൽ ഫാസ്റ്റ് ബൗളർ ബോയ്ഡ് റാങ്കിൻ 50 ടി20 മത്സരങ്ങൾ കളിച്ചു - അയർലൻഡിനായി 48 ഉം ഇംഗ്ലണ്ടിനായി 2 ഉം. (AFP ഫോട്ടോ)
advertisement
6/21
Roelof van der Merwe, t20 cricketers two different teams
ഓൾറൗണ്ടർ റോളോഫ് വാൻ ഡെർ മെർവിന്റെ ടി20 അന്താരാഷ്ട്ര കരിയർ 16 വർഷമായിരുന്നു. ഇതിനിടയിൽ രണ്ട് രാജ്യങ്ങളെ അദ്ദേഹം പ്രധിനിധീകരിച്ചു - ദക്ഷിണാഫ്രിക്ക (13 ടി20മത്സരങ്ങൾ ), നെതർലാൻഡ്‌സ് (54 ടി20 മത്സരങ്ങൾ) (എഎഫ്‌പി ഫോട്ടോ)
advertisement
7/21
Mark Chapman, t20 cricketers two different teams
ന്യൂസിലൻഡ് ടി20 ടീമുകളിൽ സ്ഥിരമായി കളിക്കുന്നതിനു മുമ്പ്, മാർക്ക് ചാപ്മാൻ ഹോങ്കോങ്ങിനു വേണ്ടി കളിച്ചിട്ടുണ്ട്. ഹോങ്കോങ്ങിനായി 19 ടി20 മത്സരങ്ങൾ അദ്ദേഹം കളിച്ചു. ഇതുവരെ 71 ടി20 മത്സരങ്ങളിൽ ന്യൂസിലൻഡിനെ പ്രതിനിധീകരിച്ചു. (AFP ഫോട്ടോ)
advertisement
8/21
Xavier Marshall, t20 cricketers two different teams
2008 നും 2021 നും ഇടയിൽ സേവ്യർ മാർഷൽ തന്റെ അന്താരാഷ്ട്ര കരിയറിൽ 20 ടി20 മത്സരങ്ങൾ കളിച്ചു - വെസ്റ്റ് ഇൻഡീസിനായി ആറ് മത്സരങ്ങളും യുഎസ്എയ്ക്കായി 14 മത്സരങ്ങളും. (എഎഫ്‌പി ഫോട്ടോ)
advertisement
9/21
Izatullah Dawlatzai t20 cricketers two different teams
ഫാസ്റ്റ് ബൗളറായ ഇസത്തുള്ള ദൗലത്‌സായി 2012 ൽ അഫ്ഗാനിസ്ഥാനു വേണ്ടി നാല് ടി20 മത്സരങ്ങൾ കളിച്ചു, പിന്നീട് 2019 നും 2020 നും ഇടയിൽ ജർമ്മനിയെ പ്രതിനിധീകരിച്ച് 12 ടി20 മത്സരങ്ങളിൽ പങ്കെടുത്തു. (AFP ഫോട്ടോ)
advertisement
10/21
Hayden Walsh t20 cricketers two different teams
2019 ൽ ഹെയ്ഡൻ വാൽഷ് യുഎസ്എയ്ക്കായി 18 ടി20 മത്സരങ്ങൾ കളിച്ചു. ഇപ്പോൾ അദ്ദേഹം വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിക്കുന്നു, അവർക്കായി 31 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. (എഎഫ്‌പി ഫോട്ടോ)
advertisement
11/21
David Wiese t20 cricketers two different teams
ഓൾറൗണ്ടർ ഡേവിഡ് വീസെ തന്റെ മൂന്ന് വർഷത്തെ ദക്ഷിണാഫ്രിക്കൻ കരിയറിൽ (2013-2016) 20 ടി20 മത്സരങ്ങൾ കളിച്ചു. 2021 മുതൽ 2024 വരെ നമീബിയയ്ക്ക് വേണ്ടി 34 ടി20 മത്സരങ്ങളിലും അദ്ദേഹം കളിച്ചു. (AFP ഫോട്ടോ)
advertisement
12/21
Jade Dernbach t20 cricketers two different teams
2021-ൽ ഇറ്റലിക്ക് വേണ്ടി ആറ് ടി20 മത്സരങ്ങളിൽ കളിക്കുന്നതിന് മുമ്പ്, ഫാസ്റ്റ് ബൗളർ ജേഡ് ഡെർൺബാക്ക് ഇംഗ്ലണ്ടിനായി 34 ടി20 മത്സരങ്ങൾ (2011-2014) കളിച്ചു. (AFP ഫോട്ടോ)
advertisement
13/21
Amjad Khan t20 cricketers two different teams
2009 ൽ ഇംഗ്ലണ്ടിനായി ഒരു ടി20 മത്സരം മാത്രമാണ് ഫാസ്റ്റ് ബൗളർ അംജദ് ഖാൻ കളിച്ചത്. പിന്നീട് ഡെൻമാർക്കിനു വേണ്ടി എട്ട് മത്സരങ്ങൾ കൂടി കളിച്ചു. (എഎഫ്‌പി ഫോട്ടോ)
advertisement
14/21
Rusty Theron t20 cricketers two different teams
റസ്റ്റി തെറോൺ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടിയും (2010-2012) യുഎസ്എയ്ക്കു വേണ്ടിയും (2021-2022) 9 ടി20 മത്സരങ്ങൾ വീതം കളിച്ചു. (എഎഫ്‌പി ഫോട്ടോ)
advertisement
15/21
Michael Rippon t20 cricketers two different teams
ഓൾറൗണ്ടർ മൈക്കൽ റിപ്പൺ 2013 മുതൽ 2018 വരെ നെതർലൻഡ്‌സിനായി 18 ടി20 മത്സരങ്ങൾ കളിച്ചതിനു ശേഷം 2022 ൽ ന്യൂസിലഡിന് വേണ്ടി ഒരു ടി20 മത്സരം കളിച്ചു. (AFP ഫോട്ടോ)
advertisement
രണ്ട് വ്യത്യസ്ത രാജ്യങ്ങൾക്ക് വേണ്ടി ടി20 കളിച്ച 20 ക്രിക്കറ്റ് താരങ്ങൾ
രണ്ട് വ്യത്യസ്ത രാജ്യങ്ങൾക്ക് വേണ്ടി ടി20 കളിച്ച 20 ക്രിക്കറ്റ് താരങ്ങൾ
  • റോസ് ടെയ്‌ലർ സമോവയെ പ്രതിനിധീകരിച്ച് ടി20 ലോകകപ്പിന് യോഗ്യത നേടാൻ കളിക്കും.

  • ടെയ്‌ലർ 2006 മുതൽ 2022 വരെ 112 ടെസ്റ്റുകളും 236 ഏകദിനങ്ങളും 102 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

  • രണ്ട് രാജ്യങ്ങൾക്ക് വേണ്ടി ടി20 കളിച്ച 20 ക്രിക്കറ്റ് താരങ്ങളിൽ ടെയ്‌ലറും ഉൾപ്പെടുന്നു.

View All
advertisement