എൻബിഎ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന മൂന്നാമത്തെ താരമെന്ന കോബി ബ്രയന്റിന്റെ റെക്കോർഡ് ഇക്കഴിഞ്ഞ ആഴ്ചയാണ് ലെബ്രോൺ ജെയിംസ് തകർക്കുന്നത്. ഇതിനുള്ള അഭിനന്ദനമാണ് കോബിയുടെ ഒടുവിലത്തെ ട്വീറ്റ്. 2016ലാണ് രണ്ട് പതിറ്റാണ്ട് നീണ്ട കരിയർ കോബി അവസാനിപ്പിച്ചത് അവസാന മത്സരത്തിൽ 60 പോയിന്റും 8 റീബൌണ്ടും നേടി ബാസ്കറ്റ്ബോൾ ലോകത്തെ വിസ്മയിപ്പിച്ചു.