Diego Maradona Passes Away| ലോകം കാലിൽ ചേർത്തോടിയ ഇതിഹാസം
- Published by:Anuraj GR
- news18-malayalam
Last Updated:
ഇരുപതാം നൂറ്റാണ്ടിലെ അവിസ്മരണീയമായ 'ദൈവത്തിന്‍റെ കൈ'യിൽ വിരിഞ്ഞ മാസ്മരികത. ഇംഗ്ലീഷുകാർ അതിനെ ഏറ്റവും വലിയ ചതിയായി കണ്ടപ്പോൾ, ഫുട്ബോൾ ലോകം ഏറെക്കുറെ മറഡോണയെ വാഴ്ത്തുപാട്ടുകളുമായി മൂടുകയായിരുന്നു.
advertisement
advertisement
advertisement
advertisement
advertisement
തന്റെ പ്രൊഫഷണൽ ക്ലബ് ഫുട്ബോൾ ജീവിതത്തിൽ, അർജന്റീനോസ് ജൂനിയേഴ്സ്, ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, നെവെൽസ് ഓൾഡ് ബോയ്സ് എന്നീ പ്രമുഖ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള കൈമാറ്റത്തുകയിൽ പുതിയ ചരിത്രമെഴുതിയ ഫുട്ബോളറാണ്. അന്താരാഷ്ട്രഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടി.
advertisement
advertisement
ഈ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ 'ദൈവത്തിന്റെ കൈ' എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോൾ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന ഇംഗ്ലണ്ടിന്റെ തോൽപ്പിച്ചു.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
എന്നാൽ ആ ഗോൾ പിറന്നു നാലു മിനിട്ടിനുശേഷം ഫുട്ബോൾ ലോകം ശരിക്കും വിസ്മയിക്കുന്നതാണ് കണ്ടത്. നൂറ്റാണ്ടിലെ തന്നെ ഏറ്റവുംമികച്ച ഗോൾ നേടിയാണ് മറഡോണ അർജന്‍റീനയെ സെമിയിലേക്കു നയിച്ചത്. മധ്യനിരക്കാരൻ ഹെക്ടർ എന്‍റിക് നൽകിയ പന്തുമായി എതിർ പോസ്റ്റിന്‍റെ അറുപത് വാര അകലെനിന്ന് കുതിച്ച മറഡോണ, ഇംഗ്ലണ്ടിന്‍റെ പീറ്റർ ബെഡ്സ്ലി, പീറ്റർ റീഡ്, ടെറി ഫെൻവിക്ക് എന്നിവരെയും ടെറി ബുച്ചറെ രണ്ടു തവണ ഡ്രിബിൾ ചെയ്തും പീറ്റർ ഷിട്ടനെ കാഴ്ചക്കാരനാക്കിയും ഇംഗ്ലീഷ് വല കുലുക്കി. പന്ത് കാലിൽ കിട്ടി 10 സെക്കൻഡിനകമായിരുന്നു മറഡോണയുടെ ആ അത്ഭുത ഗോൾ പിറന്നത്.