സൂര്യകുമാറിന് മിന്നും സെഞ്ച്വറി; ഇന്ത്യ 65 റൺസിന് ന്യൂസിലാൻഡിനെ തകർത്തു

Last Updated:
ടി20 ലോകകപ്പിലെ തകർപ്പൻ ഫോം തുടർന്ന സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ വിജയശിൽപി. 51 പന്തിൽ പുറത്താകാതെ 111 റൺസ് നേടിയാണ് സൂര്യകുമാർ യാദവ് മാൻ ഓഫ് ദ മാച്ചായത്
1/5
 വെല്ലിങ്ടൺ: ന്യൂസിലാൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. സൂര്യകുമാർ യാദവിന്‍റെ മിന്നും സെഞ്ച്വറിയും ദീപക് ഹൂഡയുടെ തകർപ്പൻ ബോളിങ്ങുമാണ് ഇന്ത്യയ്ക്ക് 65 റൺസിന്‍റെ ജയം സമ്മാനിച്ചത്.(Andrew Cornaga/Photosport via AP)

advertisement
2/5
 ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറിന് 191 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് 18.5 ഓവറിൽ 126 റൺസിന് അവസാനിക്കുകയായിരുന്നു. (Photo by MICHAEL BRADLEY / AFP)

3/5
 ടി20 ലോകകപ്പിലെ തകർപ്പൻ ഫോം തുടർന്ന സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ വിജയശിൽപി. 51 പന്തിൽ പുറത്താകാതെ 111 റൺസ് നേടിയാണ് സൂര്യകുമാർ യാദവ് മാൻ ഓഫ് ദ മാച്ച് പുരസ്ക്കാരം സ്വന്തമാക്കിയത്. പരമ്പരയിലെ മൂന്നാമത്തെ മത്സരം നവംബർ 22ന് നേപ്പിയറിൽ നടക്കും. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. (Andrew Cornaga/Photosport via AP)

4/5
 ഇന്ന് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്കു ഭേദപ്പെട്ട തുടക്കം ലഭിച്ചു. 13 പന്തിൽ ആറ് റൺസെടുത്ത് താളംകണ്ടെത്താനാകാതെ റിഷഭ് പന്ത് ഒരിക്കൽകൂട്ടി പരാജിതമായി. എന്നാൽ 31 പന്തിൽ 36 റൺസെടുത്ത ഇഷാൻ കിഷൻ മികവ് കാട്ടി. ഫസ്റ്റ് ഡൌൺ പൊസിഷനിൽ ബാറ്റിങ്ങിനെത്തിയ സൂര്യകുമാർ യാദവ് കീവിസ് ബോളർമാരെ തലങ്ങുംവിലങ്ങും പായിക്കുന്നതാണ് പിന്നാട് കണ്ടത്. 51 പന്ത് നേരിട്ട സൂര്യകുമാർ ഏഴ് സിക്സറും 11 ഫോറും പറത്തി. ഏറെക്കുറെ ഒറ്റയാൾ പോരാട്ടമാണ് സൂര്യകുമാർ നടത്തിയത്. ഇന്ത്യൻ ഇന്നിംഗ്സിൽ മറ്റാർക്കും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. (Andrew Cornaga/Photosport via AP)

5/5
 മറുപടി ബാറ്റിങ്ങിൽ ഒരോവറിൽ മൂന്ന് വിക്കറ്റെടുത്ത ദീപക് ഹൂഡയാണ് ന്യൂസിലാൻഡിനെ തകർത്തത്. 2.5 ഓവർ എറിഞ്ഞ ഹൂഡ വെറും 10 റൺസ് വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കി. 61 റൺസെടുത്ത നായകൻ കെയ്ൻ വില്യംസൺ മാത്രമാണ് ന്യൂസിലാൻഡ് നിരയിൽ തിളങ്ങിയത്. ഡേവൻ കോൺവെ 25 റൺസ് നേടി. ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹൽ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. (Andrew Cornaga/Photosport via AP)

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement