സൈന നേവാളും പി കശ്യപും വേർപിരിയുന്നു; ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി സൈന
- Published by:Rajesh V
- news18-malayalam
Last Updated:
2018ലായിരുന്നു സൈനയും പി കശ്യപും തമ്മിലുള്ള വിവാഹം. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയിലെ പരിശീലനത്തിനിടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി വളരുന്നത്
ന്യൂഡല്‍ഹി: വിവാഹിതരായി 7 വർഷത്തിന് ശേഷം ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളും പി കശ്യപും വേര്‍പിരിയുന്നു. തങ്ങള്‍ പിരിയുന്നതായി സൈന തന്നെയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് സൈന വേർപിരിയൽ പുറംലോകത്തെ അറിയിച്ചത്.
advertisement
'ജീവിതം ചിലപ്പോള്‍ നമ്മെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകും. വളരെയധികം ആലോചിച്ച ശേഷം, കശ്യപ് പരുപ്പള്ളിയും ഞാനും വേര്‍പിരിയാന്‍ തീരുമാനിച്ചു. ഞങ്ങള്‍ സമാധാനം, വളര്‍ച്ച, സൗഖ്യം എന്നിവ ഞങ്ങൾക്കായി തിരഞ്ഞെടുക്കുന്നു. പങ്കുവെച്ച ഓര്‍മകള്‍ക്ക് ഞാന്‍ നന്ദിയുള്ളവളാണ്. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്തതിന് നന്ദി,' - സൈന സ്റ്റോറിയില്‍ കുറിച്ചു. എന്നാല്‍ കശ്യപ് ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
advertisement
advertisement
advertisement
2014-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവാണ് പി കശ്യപ്. സൈന രണ്ടു തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് ജേതാവായിട്ടുണ്ട്. 2024ല്‍ താന്‍ ആര്‍ത്രൈറ്റിസിനോട് പോരാടുന്നതായും തന്റെ ബാഡ്മിന്റണ്‍ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും സൈന വെളിപ്പെടുത്തിയിരുന്നു.