KL Rahul| വില കൂടിയ വാച്ചുകളും വാഹനങ്ങളും വളർത്തു നായ്ക്കളും; ക്രിക്കറ്റ് താരം കെ എൽ രാഹുലിന്റെ അടിപൊളി ജീവിതം
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്റ്റാർ ഓപ്പണർ കെ എൽ രാഹുൽ നയിക്കുന്നത് ആഡംബര ജീവിതം. ഹാർദിക് പാണ്ഡ്യയെയും വിരാട് കോഹ്‌ലിയെയും പോലെ വിലകൂടിയ വാച്ചുകളുടെയും വാഹനങ്ങളുടെയും ഷൂസുകളുടെയും വസ്ത്രങ്ങളുടെയും വലിയ കളക്ഷൻ രാഹുലിനുണ്ട്
കെ എൽ രാഹുൽ എന്ന ലോകേഷ് രാഹുലിന്റെ പേര് ക്രിക്കറ്റ് ലോകത്ത് മിന്നിത്തിളങ്ങുകയാണ്. മൈതാനത്ത് കളിക്കുമ്പോൾ തന്റെ ഉജ്ജ്വലമായ കഴിവുകളും സ്റ്റൈലിഷ് ശൈലിയും കൊണ്ട് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കീഴടക്കി. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ തന്റെ പ്രൊഫഷനു പുറമേ, കെ എൽ രാഹുൽ തന്റെ സ്റ്റൈലിംഗും ആഡംബരപൂർണമായ ജീവിതശൈലിയും കൊണ്ട് ശ്രദ്ധേയനാണ് (കെ.എൽ. രാഹുൽ/ഇൻസ്റ്റാഗ്രാം)
advertisement
ജെനോവിറ്റ്, ക്യൂർ.ഫിറ്റ്, ബോട്ട്, പ്യൂമ, റെഡ്ബുൾ തുടങ്ങിയ നിരവധി പ്രശസ്ത ബ്രാൻഡുകളുടെ പരസ്യത്തിൽ കെഎൽ രാഹുൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രശസ്ത സ്‌പോർട്‌സ് ബ്രാൻഡായ പ്യൂമയുമായും ഡയറ്ററി സപ്ലിമെന്റ് ബ്രാൻഡായ ജെനോവിറ്റുമായും മൂന്ന് വർഷത്തെ കരാറുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇത്രയും പ്രധാനപ്പെട്ട സ്ഥാനവും ബ്രാൻഡ് അംഗീകാരവും ഉള്ളതിനാൽ, കെ എൽ രാഹുൽ ഒരു വലിയ തുകയാണ് സമ്പാദിക്കുന്നത്. (കെ.എൽ. രാഹുൽ/ഇൻസ്റ്റാഗ്രാം)
advertisement
advertisement
ബെംഗളൂരു നഗരത്തിൽ മനോഹരമായ ഒരു അപ്പാർട്ട്മെന്റ് ക്രിക്കറ്റ് താരത്തിനുണ്ട്. ആധുനിക ശൈലിയിൽ മനോഹരമായ ഫർണിച്ചറുകളോട് കൂടിയതാണ്. രാഹുലിന്റെ വ്യക്തിത്വത്തിനനുസരിച്ച് രൂപകല്പന ചെയ്തിരിക്കുന്നതിനാൽ സ്വീകരണമുറി ലളിതമാണ്. എന്നിരുന്നാലും, ആവശ്യമായ എല്ലാ ജിമ്മിംഗ് ഉപകരണങ്ങളും സജ്ജീകരിച്ച ബാൽക്കണിയിലാണ് രാഹുൽ കൂടുതൽ സമയവും ചെലവഴിക്കുന്നത്. (കെ.എൽ. രാഹുൽ/ഇൻസ്റ്റാഗ്രാം)
advertisement
ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുലിന് വാച്ചുകൾ വളരെ ഇഷ്ടമാണ്, അവയിൽ ചിലത് വളരെ ചെലവേറിയതാണ്. അദ്ദേഹത്തിന്റെ അസാധാരണമായ റിസ്റ്റ് വാച്ച് ശേഖരത്തിൽ 27 ലക്ഷം രൂപ വിലയുള്ള റോളക്സ് ഉൾപ്പെടുന്നു. 38 ലക്ഷം രൂപ വിലവരുന്ന 18 കാരറ്റ് റോസ് ഗോൾഡ് സ്കൈ-ഡ്വെല്ലർ റോളക്സ് ഉൾപ്പെടുന്നു. ഇതിന് പുറമെ എട്ട് ലക്ഷം രൂപ വിലമതിക്കുന്ന പനേറായി, 19 ലക്ഷം രൂപ വിലമതിക്കുന്ന ഔഡെമർസ് പിഗ്വെറ്റ് റോയൽ ഓക്ക് വാച്ച് എന്നിവയും ഉൾപ്പെടുന്നു. (കെ.എൽ. രാഹുൽ/ഇൻസ്റ്റാഗ്രാം)
advertisement
ക്രിക്കറ്റ് താരങ്ങൾ വില കൂടിയ വസ്ത്രം ധരിക്കാൻ ഇഷ്ടപ്പെടുന്നു. അവരുടെ കൈവശമുള്ള മിക്ക വസ്ത്രങ്ങളും വലിയ ബ്രാൻഡുകളിൽ നിന്നുള്ളതും വളരെ ചെലവേറിയതുമാണ്. ഷർട്ടിന്റെയും ടീ ഷർട്ടിന്റെയും ചിത്രങ്ങൾ രാഹുൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. 37,125 രൂപ വിലയുള്ള ബലേസിഗ ടീ ഷർട്ടാണ് രാഹുലിന്റെ പക്കലുള്ളത്. കൂൾ സ്‌നീക്കറുകളുടെ വൻ ശേഖരവും രാഹുലിന്റെ പക്കലുണ്ട്. (കെ.എൽ. രാഹുൽ/ഇൻസ്റ്റാഗ്രാം)
advertisement
കെ എൽ രാഹുൽ ഒരു വലിയ ആഡംബര കാർ പ്രേമിയാണ്. ക്രിക്കറ്റിൽ വന്നശേഷം വാങ്ങിയ ആദ്യ കാർ മെഴ്‌സിഡസ് സി43 എഎംജി സെഡാൻ ആയിരുന്നു. 75 ലക്ഷം രൂപയ്ക്കാണ് രാഹുൽ തന്റെ ആദ്യ ആഡംബര കാർ വാങ്ങിയത്. 70 ലക്ഷം രൂപ വിലയുള്ള ഒരു ബിഎംഡബ്ല്യു എസ്‌യുവിയും കെഎൽ രാഹുലിന് സ്വന്തമായുണ്ട്. കാറിന്റെ നമ്പറും വ്യത്യസ്തത നിഞ്ഞതാണ്. അതിൽ "KLR" എന്ന് എഴുതിയിരിക്കുന്നു. (കെ.എൽ. രാഹുൽ/ഇൻസ്റ്റാഗ്രാം)
advertisement
അഞ്ച് കോടി രൂപ വിലയുള്ള ലംബോർഗിനി ഹുറാകാൻ സ്‌പൈഡറാണ് ക്രിക്കറ്റ് താരത്തിന്റെ കൈവശമുള്ളത്. രണ്ട് കോടി രൂപ വിലയുള്ള ആഡംബര കാറുകളുടെ പട്ടികയിൽ കെഎൽ രാഹുലിനും ഔഡി ആർ8 ഉണ്ട്. ഒരു കോടി രൂപ വിലമതിക്കുന്ന റേഞ്ച് റോവർ വെലാർ, ആസ്റ്റൺ മാർട്ടിൻ ഡിബി11 എന്നിവയും അദ്ദേഹത്തിന്റെ കാർ ശേഖരത്തിന്റെ ഭാഗമാണ്. (കെ.എൽ. രാഹുൽ/ഇൻസ്റ്റാഗ്രാം)
advertisement
നായ പ്രേമി കൂടിയാണ് കെ എൽ രാഹുൽ. തന്റെ പ്രിയപ്പെട്ട വളർത്തുമൃഗമായ സിംബയുടെ ചിത്രങ്ങൾ അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം ഫീഡിൽ പലപ്പോഴും പങ്കിടാറുണ്ട്. ക്രിക്കറ്റ് താരത്തിന് വിലകൂടിയ ചൗ-ചൗ നായ ഇനവുമുണ്ട്. ഇന്ത്യയിലെ ഒരു ചൗ ചൗവിന്റെ ശരാശരി വില ഏകദേശം 30,000 - 50,000 രൂപ മുതൽ ലക്ഷങ്ങൾ വരെ വരും. ഇതിനുപുറമെ രാഹുൽ തന്റെ മുതുകിൽ സിംബ ടാറ്റൂവും പതിപ്പിച്ചിട്ടുണ്ട്. (കെ.എൽ. രാഹുൽ/ഇൻസ്റ്റാഗ്രാം)
advertisement
കെ എൽ രാഹുലിനും അവധിക്കാലം വളരെ ഇഷ്ടമാണ്. ഇടയ്ക്ക് ചെറിയ ഇടവേളകൾ എടുക്കാൻ എപ്പോഴും ഇഷ്ടപ്പെടുന്നു. തിരക്കില്ലാത്ത സ്ഥലങ്ങളിൽ അവധിക്കാലം ചെലവഴിക്കാനാണ് ക്രിക്കറ്റ് താരം ഇഷ്ടപ്പെടുന്നത്. അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ നോക്കുമ്പോൾ, ഓസ്‌ട്രേലിയയിലോ ലണ്ടനിലോ ഏതെങ്കിലും സജീവമായ ബീച്ച് ഡെസ്റ്റിനേഷനിലോ തന്റെ അവധിക്കാലം ചെലവഴിക്കാൻ കെഎൽ രാഹുൽ ഇഷ്ടപ്പെടുന്നുവെന്ന് വ്യക്തമാണ്. (കെ.എൽ. രാഹുൽ/ഇൻസ്റ്റാഗ്രാം)