സെഞ്ച്വറിയും സിക്സറുകളും; സച്ചിൻ ടെൻഡുൽക്കറിനൊപ്പമെത്തി രോഹിത്
Last Updated:
ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന താരമെന്ന നേട്ടവും രോഹിത് ശർമ്മ സ്വന്തമാക്കി
advertisement
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവുമധികം സെഞ്ച്വറികളെന്ന നേട്ടമാണ് രോഹിത് കൈവരിച്ചതിൽ പ്രധാനം. ഈ കലണ്ടർ വർഷം ഒമ്പത് സെഞ്ച്വറികൾ നേടിക്കഴിഞ്ഞ രോഹിത് ശർമ്മ ഇക്കാര്യത്തിൽ സച്ചിൻ ടെൻഡുൽക്കറിനൊപ്പമെത്തി. മിന്നുംഫോമിൽ കളിച്ച സച്ചിൻ 1998ലാണ് ഒമ്പത് സെഞ്ച്വറികൾ നേടിയത്. സച്ചിൻ രോഹിത് ശർമ്മ എന്നിവരെ കൂടാതെ ഗ്രേം സ്മിത്ത്(2005), ഡേവിഡ് വാർണർ(2016) എന്നിവരും ഒരു കലണ്ടർ വർഷം ഒമ്പത് സെഞ്ച്വറികൾ നേടിയിട്ടുണ്ട്.
advertisement
ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന താരമെന്ന നേട്ടവും രോഹിത് ശർമ്മ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഈ പരമ്പരയിൽ 17 സിക്സറുകൾ അടിച്ചെടുത്ത രോഹിത് ശർമ്മ ഇക്കാര്യത്തിൽ വിൻഡീസ് താരം ഷിംറോൺ ഹെറ്റ്മെയറെ പിന്നിലാക്കി. 2018-19 സീസണിൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഹെറ്റ്മെയർ 15 സിക്സറുകളാണ് അടിച്ചെടുത്തത്.