ഇന്ത്യയുടെ പ്രിയ കായിക താരങ്ങൾ ആരൊക്കെ? ട്വിറ്ററിൽ തരംഗമായി ഇവർ
Last Updated:
ഈ വർഷം ട്വിറ്ററിൽ ഏറ്റവുമധികം മെൻഷൻ/സെർച്ച് ചെയ്യപ്പെട്ട കായികതാരങ്ങൾ ആരൊക്കെയെന്ന് നോക്കാം... റിപ്പോർട്ട്- അനൂപ് എ
advertisement
ക്രിക്കറ്റ് താരങ്ങൾ തന്നെയാണ് പുരുഷ താരങ്ങളിൽ ആദ്യ പത്ത് സ്ഥാനത്തും. ലോകകപ്പ് ക്രിക്കറ്റും ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പും ഐപിഎല്ലും ഒക്കെയായി സംഭവബുഹലമായ 2019ൽ ട്വിറ്ററിൽ ഏറ്റവുമധികം മെൻഷൻ ചെയ്യപ്പെട്ട കായികതാരങ്ങൾ വിരാട് കോലിയും പി വി സിന്ധുവുമാണ്. പുരുഷ താരങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യൻ ക്യാപ്റ്റൻ കോലി. ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന മഹേന്ദ്ര സിംഗ് ധോണിയാണ് പുരുഷ താരങ്ങളിൽ രണ്ടാം സ്ഥാനത്ത്. ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമയാണ് മൂന്നാമത്.
advertisement
വിരമിച്ച് ആറു വർഷമായെങ്കിലും സച്ചിൻ ടെൻഡുൽക്കർ ഇപ്പോഴും നമ്മുടെ പ്രിയപ്പെട്ടവനായി തുടരുകയാണെന്നാണ് ട്വിറ്റർ റിപ്പോർട്ട്. പട്ടികയിൽ നാലാം സ്ഥാനത്തുണ്ട് സച്ചിൻ. പുരുഷ താരങ്ങളിൽ ആദ്യ പത്ത് പേരും ക്രിക്കറ്റുമായി ബന്ധപ്പെട്ടവർ തന്നെ. വിരമിച്ചെങ്കിലും വീരേന്ദർ സെവാഗും യുവ്‍രാജ് സിംഗുമുണ്ട് ആദ്യ പത്തിൽ
advertisement
സിന്ധുവും ഹിമയും സാനിയയും- ലോക ബാഡ്മിന്റൺ ചാംപ്യനായ പി വി സിന്ധുവാണ് വനിത കായിക താരങ്ങളിൽ ട്വിറ്ററിൽ ഈ വർഷം ഏറ്റവുമധികം മെൻഷൻ/ സെർച്ച് ചെയ്യപ്പെട്ടത്. രണ്ടാം സ്ഥാനത്ത് സ്പ്രിന്റിൽ ഇന്ത്യയുടെ പ്രതീക്ഷയായ അത്‍ലറ്റ് ഹിമ ദാസ്. സജീവ ടെന്നിസിൽ നിന്ന് രണ്ട് വർഷമായി വിട്ടു നിൽക്കുകയാണെങ്കിലും ഇപ്പോഴും ജയപ്രിയയാണ് സാനിയ മിർസ. മൂന്നാം സ്ഥാനത്താണ് ടെന്നിസ് താരം. ബാഡ്മിന്റൺ കോർട്ടിൽ അധികം നേട്ടമുണ്ടാക്കാനായില്ലെങ്കിലും സൈന നെഹ്‍വാൾ സാനിയക്ക് പിന്നിൽ നാലാമതുണ്ട്.
advertisement
വനിത ക്രിക്കറ്റിലെ ഇതിഹാസം മിതാലി രാജാണ് അഞ്ചാം സ്ഥാനത്ത്. ബോക്സർ മേരികോം, ക്രിക്കറ്റ് താരം സ്മൃതി മന്ഥാന, അത്‍ലറ്റ് ദ്യുതി ചന്ദ്, പാര ബാഡ്മിന്റൺ ലോക ചാംപ്യൻ മാനസി ജോഷി, ഹോക്കി താരം റാണി രാംപാൽ എന്നിവരാണ് ആദ്യ പത്തിലെ മറ്റുള്ളവർ. പുരുഷൻമാരുടെ പട്ടികയിൽ എല്ലാം ക്രിക്കറ്റ് താരങ്ങളായിരുന്നെങ്കിൽ വനിതകളുടെ ആദ്യ പത്തിൽ രണ്ട് ക്രിക്കറ്റർമാരേയുള്ളൂ. ബാഡ്മിന്റൺ , ടെന്നിസ്, അത്‍ലറ്റിക്സ്, ബോക്സിംഗ്, ഹോക്കി എന്നിങ്ങനെ വ്യത്യസ്ത കായിക ഇനങ്ങളിൽ നിന്നുള്ളവരാണ് വനിത താരങ്ങളിൽ ആദ്യ പത്തിൽ ഇടം പിടിച്ചത്.