സിനിമാ നടിമാരെ ഉപയോഗിച്ച് ഹണിട്രാപ്പ്; പാക് സൈന്യത്തിനെതിരെ മുൻ മേജർ
- Published by:Anuraj GR
- news18-malayalam
Last Updated:
ശത്രുക്കളിൽനിന്ന് രഹസ്യം ചോർത്താനാണ് സിനിമാ നടിമാരെ ഉപയോഗിച്ച് സൈന്യം ‘ഹണി ട്രാപ്പ്’ നടത്തിയതെന്ന് വെളിപ്പെടുത്തൽ
ചില നടിമാരെ പാകിസ്ഥാൻ സൈന്യം ഹിനിട്രാപ്പിംഗിനായി ഉപയോഗിച്ചുവെന്ന് വിരമിച്ച പാകിസ്ഥാൻ സൈനിക ഓഫീസർ മേജർ ആദിൽ രാജയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പാകിസ്ഥാൻ നടി സജൽ അലിയെയും സൈന്യം ‘ഹണി ട്രാപ്പ്’ ആയി ഉപയോഗിച്ചതായി യൂട്യൂബർ കൂടിയായ മജീർ രാജ ആരോപിച്ചു.എന്നാൽ തനിക്കും മറ്റ് ചില നടിമാർക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന് സജൽ അലി, മേജർ രാജയെ വിമർശിച്ചതായി സാമ ടിവി റിപ്പോർട്ട് ചെയ്യുന്നു
advertisement
advertisement
മേജർ രാജയുടെ വെളിപ്പെടുത്തൽ പുറത്തുവന്ന് നിമിഷങ്ങൾക്കകം വീഡിയോ വൈറലായി, വീഡിയോയിൽ പറഞ്ഞിരിക്കുന്ന ഇനീഷ്യലുകൾ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) നിർമ്മിച്ച നാടകങ്ങളിൽ പ്രവർത്തിച്ചതും ചില സിനിമകളിൽ അഭിനയിച്ചതുമായ നടിമാരുടെതാണെന്ന് ആളുകൾ സംശയിച്ചു. ഇതേത്തുടർന്ന് വീഡിയോയിൽ പരാമർശിച്ച സജൽ അലിയെയും മറ്റ് അഭിനേതാക്കളെയും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ട്രോളാൻ തുടങ്ങി.
advertisement
advertisement
1994-ൽ ജനിച്ച സജൽ അലി, 2009-ൽ ജിയോ ടിവിയുടെ കോമഡി ഡ്രാമയായ നടനിയനിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയും മോഡലുമാണ്. തുടർന്ന് അവർ 'മെഹമൂദാബാദ് കി മൽക്കൈൻ' എന്ന പേരിൽ വളരെ ജനപ്രിയമായ ഒരു ഫാമിലി ഡ്രാമ സീരിയലിൽ പ്രത്യക്ഷപ്പെട്ടു. യാഖീൻ കാ സഫർ (2017) എന്ന സിനിമയിലെ ഡോ. അസ്ഫന്ദ്യ എന്ന കഥാപാത്രമായും യേ ദിൽ മേരയിലെ (2019-2020) നൂർ-ഉൽ-ഐൻ സമാനായും സാജൽ അലി അഭിനയിച്ചിട്ടുണ്ട്. ട്വിറ്ററിൽ വളരെ സജീവമായ രാജ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കടുത്ത ആരാധകനാണ്.


