US Capitol | യുഎസ് പാര്‍ലമെന്‍റിലേക്ക് ഇരച്ചുകയറിയ ട്രംപ് അനുകൂലികൾ; ലോകത്തെ ഞെട്ടിച്ച അതിക്രമത്തിലെ കാഴ്ചകൾ
ട്രംപിന്റെ ഗുണ്ടകളന്നാണ് ക്യാപിറ്റോൾ വളഞ്ഞ ട്രംപ് അനുകൂലികളെ അമേരിക്കന്‍ മാധ്യമങ്ങൾ വിളിച്ചത്. ക്യാപിറ്റോളിലേക്ക് ഇരച്ചു കയറിയതോടെ ആഭ്യന്തര തീവ്രവാദികൾ (ഡൊമസ്റ്റിക് ടെററിസ്റ്റ്) എന്നും വിളിച്ചു
News18 Malayalam | January 11, 2021, 9:48 AM IST
1/ 27
വാഷിംഗ്ടൺ: യുഎസ് പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് ഇരച്ചു കയറിയ ട്രംപ് അനുകൂലികൾ നടത്തിയ പ്രതിഷേധങ്ങൾക്കിടെ അഞ്ച് പേർക്കാണ് ജീവൻ നഷ്ടമായത്. . (Image: AP)
2/ 27
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യു.എസ് പാർലമെന്റ് സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു പേർ യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോൾ ടവറിലേക്ക് അതിക്രമിച്ചു കടന്നത് (Image: Brendan Gutenschwager/via Reuters)
3/ 27
ജനുവരി ഏഴിന് ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണു ലോകത്തെ ഞെട്ടിച്ച നാടകീയ സംഭവം അമേരിക്കൻ പാര്‍ലമെന്‍റ് മന്ദിരത്തിൽ അരങ്ങേറിയത്. (Image: Reuters)
4/ 27
യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് ട്രംപ് അനുകൂലികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. (Image: Reuters)
5/ 27
പാർലമെന്റിന്റെ ഇരു സഭകളും ചേരുന്നതിനിടെ വൻ സുരക്ഷാ വലയം മറികടന്നാണ് പ്രതിഷേധക്കാർ കാപിറ്റോൾ ടവറിലേക്ക് കടന്നുകയറിയത്.. (Image: Brendan Gutenschwager/via Reuters)
6/ 27
പ്രതിഷേധക്കാരെ ഒഴിപ്പിക്കാനായി സുരക്ഷാ സേന കണ്ണീർവാതകം അടക്കം കടുത്ത നടപടികളാണ് സ്വീകരിച്ചത്. (Image: Reuters)
7/ 27
1998ൽ ഈസ്റ്റ് വിങ് ഗേറ്റിൽ അജ്ഞാതൻ വെടിവയ്പ് നടത്തിയതിന് ശേഷം വലിയ കരുതൽ സുരക്ഷ നടപടികളാണ് ക്യാപിറ്റോളിൽ ഏർപ്പെടുത്തിയത്. (Image: Reuters)
8/ 27
അതിന് ശേഷവും ഒരു സംഘം ട്രംപ് അനുകൂലികൾക്ക് കോൺഗ്രസ് ചേരുന്ന ഹാളിൽ വരെയെത്താൻ കഴിഞ്ഞത് വലിയ സുരക്ഷാ വീഴ്ചയായാണ് കരുതപ്പെടുന്നത് . (Image: Reuters)
9/ 27
സുരക്ഷാ സേനയുമായി ഒരു ഏറ്റുമുട്ടല്‍ തന്നെ നടത്തിയായിരുന്നു പ്രതിഷേധക്കാർ പാർലമെന്റ് വളപ്പിലേക്ക് കടന്നത്. (Image: Reuters)
10/ 27
ട്രംപിന്റെ ഗുണ്ടകളന്നാണ് ക്യാപിറ്റോൾ വളഞ്ഞ ട്രംപ് അനുകൂലികളെ അമേരിക്കന്‍ മാധ്യമങ്ങൾ വിളിച്ചത്. ക്യാപിറ്റോളിലേക്ക് ഇരച്ചു കയറിയതോടെ ആഭ്യന്തര തീവ്രവാദികൾ (ഡൊമസ്റ്റിക് ടെററിസ്റ്റ്) എന്നും വിളിച്ചു. (Image: Reuters)
11/ 27
രാജ്യത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്നായിരുന്നു നിയുക്ത പ്രസിഡന്‍റ് ജോ ബൈഡൻ പ്രതികരിച്ചത്,. (Image: AP)
12/ 27
അതേസമയം പ്രതിഷേധക്കാരോടു സമാധാനം പാലിക്കാന്‍ അഭ്യര്‍ഥിച്ച ട്രംപ് ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നാണ് ആവര്‍ത്തിച്ചത് (Image: AP)
13/ 27
ബൈഡന്റെ വിജയം അംഗീകരിക്കരുതെന്ന ട്രംപിന്റെ അഭ്യർഥന നേരത്തെ വൈസ് പ്രസിഡന്റും സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവുമായ മൈക്ക് പെൻസ് തള്ളിയതിനു പിന്നാലെയാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. (Image: AP)
14/ 27
ക്യാപിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുകൂലികൾ നടത്തിയ അതിക്രമത്തിന്‍റെ ദൃശ്യങ്ങൾ. (Image: AP)
15/ 27
ക്യാപിറ്റോളിലെ സുരക്ഷ സേന. (Image: AP)
16/ 27
ക്യാപിറ്റോള്‍ മന്ദിരത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ. (Image: AP)
17/ 27
ക്യാപിറ്റോൾ മന്ദിരത്തിന് പുറത്ത് തടിച്ചു കൂടിയ ട്രംപ് അനുകൂലികൾ. (Image: AP)
18/ 27
ക്യാപിറ്റോളിലെ സുരക്ഷ സേന. (Image: AP)
19/ 27
ക്യാപിറ്റോളിലെ സുരക്ഷ സേന. (Image: AP)
20/ 27
ട്രംപ് അനുകൂലികളുടെ പ്രതിഷേധ റാലി. (Image: AP)
21/ 27
ക്യാപിറ്റോള്‍ മന്ദിരത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ. (Image: AP)
22/ 27
ട്രംപ് അനുകൂലികളുടെ പ്രതിഷേധം. (Image: AP)
23/ 27
ക്യാപിറ്റോള്‍ മന്ദിരത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ. (Image: AP)
24/ 27
ട്രംപ് അനുകൂലികളുടെ പ്രതിഷേധം. (Image: AP)
25/ 27
ക്യാപിറ്റോള്‍ മന്ദിരത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ. (Image: AP)
26/ 27
ട്രംപ് അനുകൂലികളുടെ പ്രതിഷേധം. (Image: AP)
27/ 27
ക്യാപിറ്റോള്‍ മന്ദിരത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ. (Image: AP)