TRENDING:

അമ്മ മൊബൈൽ ഫോൺ പിടിച്ചുവെച്ചതിന് പ്രതികാരമായി 12-കാരൻ വീട്ടിലെ സാധനങ്ങൾ തകർത്ത് തവിടുപൊടിയാക്കി

Last Updated:

മകന് ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അമ്മ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ചിലർ അഭിപ്രായപ്പെട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുട്ടികളിലും കൗമാരക്കാരിലും സ്മാർട്ട്‌ഫോൺ ആസക്തി വർധിക്കുന്നതിനിടെ, ഞെട്ടിക്കുന്ന ഒരു സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. അമ്മ മൊബൈൽ ഫോൺ പിടിച്ചുവെച്ചതിൻ്റെ ദേഷ്യത്തിൽ 12 വയസ്സുകാരൻ വീട് പൂർണ്ണമായും തകർത്ത് തവിടുപൊടിയാക്കി നശിപ്പിച്ചതായാണ് റിപ്പോർട്ട്. ഈ അതിരുകടന്ന പ്രതികരണം ദീർഘകാലത്തെ സ്മാർട്ട്ഫോൺ ഉപയോഗത്തിൻ്റെ ദോഷഫലങ്ങൾ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.
News18
News18
advertisement

മൊബൈൽ ഫോൺ അമ്മ കൊടുക്കാത്തതിൽ പ്രകോപിതനായ ഒരു കുട്ടിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. അമ്മ ഫോൺ പിടിച്ചുവെച്ചതിനെ തുടർന്ന് ഒരു 12 വയസ്സുകാരൻ വീട് തകർത്തതായാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് വീടിൻ്റെ ദയനീയാവസ്ഥ വ്യക്തമാവുന്നത്. ലിവിങ് റൂം, അടുക്കള, കിടപ്പുമുറി, ബാത്ത്റൂം എന്നിവ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. തകർന്ന കണ്ണാടികളും മേശകളും കസേരകളും എല്ലായിടത്തും ചിതറിക്കിടക്കുന്നതും കാണാം. "മകൻ വീട്ടിലേക്ക് മാലിന്യം കൊണ്ടുവന്ന് 70,000 യുഎസ് ഡോളറിൻ്റെ (ഏകദേശം 58 ലക്ഷം രൂപ) നഷ്ടം വരുത്തി. ഫോൺ പിടിച്ചെടുത്തതിനായിരുന്നു ഇത്," എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.

advertisement

സംഭവത്തിൻ്റെ കൃത്യമായ സമയമോ സ്ഥലമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വീഡിയോ നിമിഷങ്ങൾക്കകം വൈറലായി.

നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് കുട്ടികളിലെ സ്മാർട്ട്‌ഫോൺ ആസക്തി ഉത്കണ്ഠ, ഉറക്കക്കുറവ്, സാമൂഹിക ഇടപെടലുകളിലെ കുറവ് എന്നിവയിലേക്ക് നയിക്കുമെന്നാണ്. ദീർഘനേരം ഫോൺ ഉപയോഗിക്കുന്നത് ആക്രമണാത്മക പ്രവണതകൾ വർദ്ധിപ്പിക്കുകയും അക്കാദമിക് പ്രകടനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നും പഠനങ്ങൾ പറയുന്നു.

സംഭവത്തിൽ ആശങ്കയറിയിച്ച് നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയത്. മകന് ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അമ്മ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ചിലർ അഭിപ്രായപ്പെട്ടു.

advertisement

"ഇത്തരത്തിലുള്ള കോപം ഒരു മാനസിക രോഗമാണ്. ഉടൻ പോലീസിൽ റിപ്പോർട്ട് ചെയ്യണം, കൂടാതെ മകൻ തനിക്കും മറ്റുള്ളവർക്കും ഭീഷണിയാണെന്ന് കോടതിയെ അറിയിക്കണം," എന്ന് മറ്റൊരാൾ കമന്റ് ചെയ്തു.

"വർഷങ്ങളോളം അവനെ അമിതമായി ലാളിച്ചതിൽ നിന്നോ ഗുരുതരമായ മാനസിക പ്രശ്നത്തിൽ നിന്നോ മാത്രമേ ഇത്തരം പെരുമാറ്റം ഉണ്ടാകൂ. അവന് യഥാർത്ഥ സഹായം ആവശ്യമാണ്," എന്നും ചിലർ ചൂണ്ടിക്കാട്ടി.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
അമ്മ മൊബൈൽ ഫോൺ പിടിച്ചുവെച്ചതിന് പ്രതികാരമായി 12-കാരൻ വീട്ടിലെ സാധനങ്ങൾ തകർത്ത് തവിടുപൊടിയാക്കി
Open in App
Home
Video
Impact Shorts
Web Stories