ടിം ഓസ്‌ട്രീച്ച് ആയിരുന്നു ക്രൂവിന്റെ ക്യാപ്റ്റൻ. ഇടയ്ക്ക് ചൂണ്ട പൊട്ടിപ്പോയെന്നും ക്യാപ്റ്റൻ ഒരു അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു. യാത്രടയക്കം ആകെ 56 മണിക്കൂറാണ് ദൗത്യത്തിനായി ചെലവിട്ടത്. ചൂണ്ടയിട്ട് പത്തു മിനിറ്റുള്ളിൽ തങ്ങൾ ഇട്ടുകൊടുത്ത ഇറച്ചിക്കഷണത്തിൽ മീൻ കടിച്ചെന്നും ക്യാപ്റ്റൻ പറഞ്ഞു. അതിനു ശേഷം മീൻ കിട്ടിയ ഇരയുമായി പെട്ടെന്നു തന്നെ വെള്ളത്തിനടിയിലേക്ക് മുങ്ങി.
advertisement
മുഴുവൻ ക്രൂ അംഗങ്ങളും ഏറെ നേരം മത്സ്യവുമായി മല്ലിട്ടെന്നും ക്യാപ്റ്റൻ വെളിപ്പെടുത്തി. നാലു കിലോമീറ്ററോളം അവർ മൽസ്യത്തെ പിന്തുടർന്നു. ഏറെ നേരം കഴിഞ്ഞാണ് വീണ്ടും ട്യൂണക്കു സമീപമെത്തിയത്. അടുത്ത ഇറച്ചിക്കഷണം ഇട്ടുകൊടുത്തപ്പോൾ ചൂണ്ട രണ്ടായി ഒടിയുകയും ചെയ്തു. എന്നാൽ ക്യാപ്റ്റൻ ചൂണ്ടയുടെ മുകൾ ഭാഗത്ത് പിടിച്ച് മത്സ്യത്തെ കൈകൊണ്ട് 40 അടിയോളം മുകളിലേക്കു വലിച്ചു. തുടർന്ന് എട്ടു പേർ ചേർന്നാണ് മൽസ്യത്തെ ബോട്ടിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മൽസ്യവേട്ടക്കു ശേഷം ക്ഷീണിതരായ ക്രൂ അംഗങ്ങൾ ക്യാപ്റ്റൻ ടിം ഓസ്‌ട്രീച്ചിനും തങ്ങൾ പിടികൂടിയ ട്യൂണ മത്സ്യത്തിനുമൊപ്പമിരിക്കുന്ന ചിത്രവും പുറത്തു വന്നിരുന്നു.