ലാബ് എക്സ്പിരിമെന്റും ഡയഗ്രവും അടങ്ങുന്ന പ്രണയലേഖനം; 18 വർഷം പഴക്കമുള്ള കത്ത് സോഷ്യൽ മീഡിയയിൽ വൈറൽ

Last Updated:

ഇന്ന് ഈ കാമുകി തന്നെയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഭാര്യ തന്നെയാണ് ട്വിറ്ററിൽ ഈ പ്രണയലേഖനം പങ്കുവച്ചിരിക്കുന്നതും.

പഴയ കാലത്തെ പ്രണയലേഖനങ്ങൾ വിരസമാണെന്ന് നിങ്ങൾ കരുതുന്നുന്നുണ്ടോ ?എങ്കിൽ നിശ്ചയമായും ഈ കത്ത് നിങ്ങളെ ഇരുത്തി ചിന്തിപ്പിക്കും. ട്വിറ്ററിൽ ഒരാൾ പോസ്റ്റ് ചെയ്ത പ്രണയലേഖനമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ പ്രധാന ചർച്ച. പതിനെട്ടര വർഷങ്ങൾക്ക് മുൻപ് അയ്യർ എന്നയാൾ അയാളുടെ കാമുകിക്ക് എഴുതിയ വ്യത്യസ്തമായ ഒരു പ്രണയലേഖനമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇന്ന് ഈ കാമുകി തന്നെയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഭാര്യ തന്നെയാണ് ട്വിറ്ററിൽ ഈ പ്രണയലേഖനം പങ്കുവച്ചിരിക്കുന്നതും.
അതൊരു സാധാരണപ്രണയ ലേഖനമല്ല. ഒരു ലാബിലെ പരീക്ഷണങ്ങളുടെ നോട്ട് പോലെ തയാറാക്കിയ പ്രണയ ലേഖനത്തിൽ പരീക്ഷണത്തിന്റെ വിവിധ ഭാഗങ്ങളും ഡയഗ്രവും ഉൾപ്പെടെ വിശദമായി പറയുന്നുണ്ട്. വീഡിയോ കോളുകളുടേയും ടെക്സ്റ്റ് മെസ്സേജുകളുടെയും ഈ കാലത്ത് ഒരു പ്രണയലേഖനം തയാറാക്കാൻ ഇത്രമേൽ പരിശ്രമിക്കുക എന്നത് അപൂർവമാണ്. സാധാരണനിലയ്ക്ക് ഒരു പ്രണയലേഖനത്തിൽ ഉൾപെടാനിടയുള്ള അനുരാഗസംബന്ധിയായ വിഷയങ്ങളിൽ നിന്ന് മാറി കാമുകിയോട് പ്രണയത്തിന്റെ ശാസ്ത്രീയ വശം പങ്കുവയ്ക്കാനാണ് അയ്യർ ശ്രമിച്ചത്. ആരാണ് അതിൽ വീഴാത്തത്.
advertisement
കത്തിലെ ഉള്ളടക്കം മാത്രമല്ല ഈ പ്രണയലേഖനത്തിലെ കൈയ്യക്ഷരവും ശ്രദ്ധേയമാണ് . പല സോഷ്യൽ മീഡിയ ഉപയോക്താക്കളും അക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.
“കൈയക്ഷരങ്ങളുടെയുടെയും കുറിപ്പുകളുടെ ആ കാലം. മിസ്റ്റർ അയ്യർ നിങ്ങൾ ആ പരീക്ഷണത്തിൽ വിജയിച്ചു,” ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചത് ഇങ്ങനെ ആയിരുന്നു. മറ്റൊരാൾ എഴുതിയത് “നിങ്ങൾ ഈ കാമുകനോട് യെസ് എന്ന് പറഞ്ഞതിൽ അതിശയിക്കാനില്ല എന്നാണ്.
advertisement
മനുഷ്യരുടെ പ്രണയകഥകൾ മാത്രമല്ല ഇന്റർനെറ്റിലൂടെ വൈറലാകാറുള്ളത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഓഫീസർ പ്രവീൺ കസ്വാൻ വാലന്റൈൻസ് ദിനത്തിൽ പ്രണയത്തെ സംബന്ധിക്കുന്ന ഹൃദയസ്പർശിയായ ഒരു കഥ പങ്കുവച്ചിരുന്നു. ഒരു ജോടി വേഴാമ്പൽ പക്ഷികൾ തങ്ങളുടെ കുഞ്ഞുങ്ങളെ വളർത്തുമ്പോൾ നടത്തുന്ന യാത്രയെക്കുറിച്ചായിരുന്നു ആ കഥ. സന്താനങ്ങളെ പരിപാലിക്കുന്നതിനായി കൂടിനുള്ളിൽ സ്വയം അടച്ചുപൂട്ടിയ പെൺപക്ഷിയ്ക്ക് ആൺപക്ഷി ഭക്ഷണം കൈമാറുന്ന വീഡിയോ ഉദ്യോഗസ്ഥൻ അന്ന് പങ്കിട്ടിരുന്നു. പെൺവേഴാമ്പൽ തന്റെ കുഞ്ഞുങ്ങളെ പോറ്റിവളർത്തുമ്പോൾ മാസങ്ങളോളം ആൺവേഴാമ്പൽ തന്റെ പങ്കാളിക്ക് ഭക്ഷണം കൊടുക്കുന്നത് വീഡിയോയിൽ കാണിക്കുന്നു. അങ്ങനെ പ്രണയത്തിന്റെ ആർദ്രതയും ആത്മാർഥതയും ആഴവും പരപ്പും എല്ലാം ഒരൊറ്റ ഫ്രെയിമിൽ കാണാനാകുന്ന അപൂർവതയായിരുന്നു ആ വീഡിയോ.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ലാബ് എക്സ്പിരിമെന്റും ഡയഗ്രവും അടങ്ങുന്ന പ്രണയലേഖനം; 18 വർഷം പഴക്കമുള്ള കത്ത് സോഷ്യൽ മീഡിയയിൽ വൈറൽ
Next Article
advertisement
Daily Horoscope October 29 | ഒരു പഴയ പ്രശ്‌നം ഇന്ന് പരിഹരിക്കപ്പെടും; പുതിയ സുഹൃത്തുക്കളെ ലഭിക്കും: ഇന്നത്തെ രാശിഫലം അറിയാം
Daily Horoscope October 29 | ഒരു പഴയ പ്രശ്‌നം ഇന്ന് പരിഹരിക്കപ്പെടും; പുതിയ സുഹൃത്തുക്കളെ ലഭിക്കും:ഇന്നത്തെ രാശിഫലം
  • പഴയ പ്രശ്നങ്ങൾ പരിഹരിച്ച് പുതിയ സുഹൃത്തുക്കൾ ലഭിക്കും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയവും പുതിയ സൗഹൃദങ്ങളും അനുഭവപ്പെടും

  • കന്നി രാശിക്കാർക്ക് ബന്ധങ്ങളിൽ പ്രക്ഷുബ്ധതയും നേരിടും

View All
advertisement