TRENDING:

മഹാരാഷ്ട്രയിൽ പ്രസവം കഴിഞ്ഞ് 10-ാം ദിവസം 21-കാരി കൈക്കുഞ്ഞുമായി പ്ലസ് ടു പരീക്ഷ എഴുതാനെത്തി

Last Updated:

ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് പരീക്ഷ എഴുതാനാണ് ശ്രീ ബസവേശ്വർ കോളേജ് വിദ്യാർത്ഥിനിയായ ഷീതൾ പീപ്പിൾസ് കോളേജിലെത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മഹാരാഷ്ട്ര: ജീവിതത്തിലെ വലിയ പ്രതിസന്ധികൾക്കിടയിലും വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ പത്തു ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനെത്തിയ യുവതി വാർത്തകളിൽ നിറയുന്നു. മഹാരാഷ്ട്രയിലെ നാന്ദെഡ് സ്വദേശിയായ ഷീതൾ ചന്ദ്രകാന്ത് ചിത്തെ (21) ആണ് തന്റെ കുഞ്ഞിനെയുമെടുത്ത് പരീക്ഷാ ഹാളിലെത്തിയത്.
News18
News18
advertisement

ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് പരീക്ഷ എഴുതാനാണ് ശ്രീ ബസവേശ്വർ കോളേജ് വിദ്യാർത്ഥിനിയായ ഷീതൾ പീപ്പിൾസ് കോളേജിലെത്തിയത്. ഫെബ്രുവരി 18-ന് നടന്ന പൊളിറ്റിക്കൽ സയൻസ് പരീക്ഷയ്ക്കാണ് കുഞ്ഞുമായി ഷീതൾ എത്തിയത്. പ്രസവം കഴിഞ്ഞ് വെറും രണ്ടാം ദിവസം തന്റെ ഇംഗ്ലീഷ് പരീക്ഷ എഴുതാനും ഷീതൾ എത്തിയിരുന്നു. അന്ന് സഹോദരിയായിരുന്നു കൂട്ടിനുണ്ടായിരുന്നത്.

ഭർത്താവ് ജോലിക്ക് പോകുന്നതിനാൽ വീട്ടിൽ കുഞ്ഞിനെ നോക്കാൻ മറ്റാരും ഇല്ലാത്തതിനാലാണ് ഷീതളിന് കുഞ്ഞിനെ കൂടെക്കൂട്ടേണ്ടി വന്നത്. യുവതിയുടെ നിശ്ചയദാർഢ്യം കണ്ട പീപ്പിൾസ് കോളേജ് അധികൃതർ അവർക്കായി പരീക്ഷാ സെന്ററിൽ 'മാതൃസ്‌നേഹ കക്ഷ' എന്ന പേരിൽ ഒരു പ്രത്യേക മുറി സജ്ജീകരിച്ചു. പരീക്ഷ എഴുതുന്ന സമയത്ത് കുഞ്ഞിന് വിശ്രമിക്കാൻ സൗകര്യമൊരുക്കിയതിലൂടെ ആശങ്കകളില്ലാതെ പരീക്ഷ പൂർത്തിയാക്കാൻ ഷീതളിന് സാധിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു മാതൃകാപരമായ നീക്കമെന്ന് മഹാരാഷ്ട്ര ബോർഡ് ലാത്തൂർ ഡിവിഷണൽ പ്രസിഡന്റ് സുധാകർ തെലാംഗ് പറഞ്ഞു. വരും വർഷങ്ങളിൽ ഇത്തരം വിദ്യാർത്ഥിനികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് വിദ്യാഭ്യാസ ഓഫീസർ മാധവ് സൽഗറും വ്യക്തമാക്കി.

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മഹാരാഷ്ട്രയിൽ പ്രസവം കഴിഞ്ഞ് 10-ാം ദിവസം 21-കാരി കൈക്കുഞ്ഞുമായി പ്ലസ് ടു പരീക്ഷ എഴുതാനെത്തി
Open in App
Home
Video
Impact Shorts
Web Stories