TRENDING:

Job | 27 വയസായിട്ടും കണ്ടാൽ കുട്ടിയെപ്പോലെ; ചൈനീസ് യുവാവ് ജോലി തേടി അലയുന്നു

Last Updated:

ടിക് ടോക്കില്‍ ഷെങിന്റെ വീഡിയോ വൈറലായതോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിങ്ങളുടെ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ (Age) ചെറുപ്പമായി തോന്നുന്നത് പലര്‍ക്കും ഒരു അനുഗ്രഹമായിരിക്കും. എന്നാല്‍ ചൈനയിലെ (China) ഒരു യുവാവിനെ സംബന്ധിച്ചിടത്തോളം, ഇത് അവന്റെ ജീവിതത്തെ (life) തന്നെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
advertisement

ചൈനീസ് യുവാവായ മാവോ ഷെങിന് (Mao Sheng) 27 വയസ്സുണ്ടെങ്കിലും കാണാന്‍ ഒരു കുട്ടിയെ പോലെയാണ്. എന്നാല്‍ ഈ രൂപം കാരണം യുവാവിന് ജോലി നല്‍കാൻ പലരും മടിക്കുകയാണെന്ന് ഓഡിറ്റി സെന്‍ട്രല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ടിക് ടോക്കില്‍ ഷെങിന്റെ വീഡിയോ വൈറലായതോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. കുട്ടിയെപ്പോലെയുള്ള മുഖവും ഉയരക്കുറവും കാരണം തനിക്ക് ജോലി ലഭിക്കുന്നില്ലെന്നാണ് ഷെങ് പറയുന്നത്.

ചൈനയിലെ ഡോങ്ഗുവാന്‍ നഗരത്തില്‍ നിന്ന് ചിത്രീകരിച്ച ഈ വീഡിയോയിലൂടെ ഷെങ് തന്റെ പ്രായം വെളിപ്പെടുത്തിയതിന് പുറമെ തന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും വ്യക്തമാക്കിയിരുന്നു.

advertisement

തന്റെ പിതാവ് സ്‌ട്രോക്കില്‍ നിന്ന് സുഖം പ്രാപിച്ച് വരുന്നെ ഉള്ളൂവെന്നുംഅദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ തനിക്ക് ഒരു ജോലി വേണമെന്നും ഷെങ് പറഞ്ഞു. ഇതിനായി ഷെങ് തന്റെ സുഹൃത്തുക്കളോടൊപ്പംചിലഫാക്ടറികളില്‍ ജോലി അന്വേഷിച്ച് പോയിരുന്നു. എന്നാല്‍ സുഹൃത്തുക്കള്‍ക്ക് ജോലി കിട്ടിയെന്നും തനിക്ക് ജോലി കിട്ടിയില്ലെന്നും ഷെങ് പറയുന്നു.

ജോലി അന്വേഷിച്ച സമയത്ത് താന്‍ യഥാര്‍ത്ഥ പ്രായം മറച്ചുവെച്ചതായി തൊഴിലുടമകള്‍ ആരോപിച്ചെന്ന് ഷെങ് പറഞ്ഞു. ചില തൊഴിലുടമകള്‍ക്ക് തന്നെ നിയമിച്ചാല്‍ ബാലവേലയുടെ പേരില്‍ പിടിക്കപ്പെടുമോയെന്ന ഭയമാണ്. ഇക്കാരണത്താലും ചില അവസരങ്ങള്‍ ഷെങിന് നഷ്ടപ്പെട്ടു. ഇതേതുടര്‍ന്ന് താന്‍ 1995 ലാണ് ജനിച്ചതെന്ന് വ്യക്തമാക്കുന്നതിനായി വീഡിയോയില്‍ ഷെങ് തന്റെ ഐഡി കാണിക്കുന്നുണ്ട്.

advertisement

ഷെങ്ങിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതോടെ പലരുംഅവന്റെ ദയനീയാവസ്ഥ കണ്ട് സങ്കടം രേഖപ്പെടുത്തി രംഗത്തെത്തി. വീഡിയോ കണ്ട പലരും ഷെങിന് നേരിടേണ്ടി വന്ന വിവേചനത്തെ അപലപിക്കുകയും ചെയ്തു.

എന്നാല്‍ വീഡിയോ വൈറലായതോടെ നിരവധി സംരംഭകരില്‍ നിന്ന് ഷെങിന് ജോലി വാഗ്ദാനങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. മറ്റ് പലരും സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തി.

പിന്നീട്, തനിക്ക് ജോലി ലഭിച്ചെന്നും സന്തോഷമായി ജോലി ചെയ്യുന്നുണ്ടെന്നും ഷെങ് ടിക്‌ടോക്കില്‍ പങ്കുവെച്ച മറ്റൊരു വീഡിയോയിൽ പറഞ്ഞു. തന്റെ പിതാവിനെ നോക്കുന്നതിന് ആവശ്യമായ തുക സമ്പാദിക്കുകയാണ് ഷെങിന്റെ ഇപ്പോഴത്തെ ലക്ഷ്യം.

advertisement

ഇതിന് പുറമെ ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ എല്ലാം ശരിയായാല്‍

ഒരു പങ്കാളിയെ കണ്ടെത്തി സന്തോഷകരമായ ഒരു കുടുംബ ജീവിതെ ആരംഭിക്കാനും ഷെങ് ആഗ്രഹിക്കുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഉയരമില്ലെങ്കിലും വിജയങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് കാണിച്ചു തന്ന മറ്റൊരു യുവാവാണ് പ്രതീക് വിത്തല്‍ മൊഹിതെ. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ബോഡി ബില്‍ഡര്‍ (പുരുഷ വിഭാഗം) എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് സ്വന്തമാക്കിയാളാണ് പ്രതീക്. ''നിങ്ങളുടെ ഉയരം കുറവായിരിക്കാം, പക്ഷേ നിങ്ങളുടെ സ്വപ്നങ്ങള്‍ വലുതായിരിക്കണം'' എന്നാണ് പ്രതീക് പറയുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Job | 27 വയസായിട്ടും കണ്ടാൽ കുട്ടിയെപ്പോലെ; ചൈനീസ് യുവാവ് ജോലി തേടി അലയുന്നു
Open in App
Home
Video
Impact Shorts
Web Stories