മാർച്ച് 8, 9 തീയതികളിലായി ഇവിടെയൊരു മോട്ടേറ താലി ചാലഞ്ചും സംഘടിപ്പിച്ചിരുന്നു. എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ച ഒരു പരിപാടിയായിരുന്നു അത്. ക്രിക്കറ്റ് താരം പാർഥിവ് പട്ടേൽ അദ്ദേഹത്തിന്റെ ഒരു സുഹൃത്തിനോടൊപ്പം പങ്കെടുത്തുകൊണ്ടാണ് ഈ ചാലഞ്ചിന് തുടക്കം കുറിച്ചത്.
Also Read- കേക്ക് മുറിച്ച് കാളയുടെ പിറന്നാൾ ആഘോഷിച്ചു; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റും
താലി ചാലഞ്ചുകൾ ട്രെൻഡിങ് ആയിത്തുടങ്ങിയിട്ട് കുറച്ചു കാലമായി. പൂനെയിൽ വെച്ച് നടന്ന ബുള്ളറ്റ് താലി ചാലഞ്ച് ഒരുപക്ഷേ നിങ്ങൾക്ക് ഓർമയുണ്ടാകുമായിരിക്കും. 4 കിലോഗ്രാം വരുന്ന താലി കഴിച്ചുതീർത്താൽ ഒരു പുത്തൻ പുതിയ ബുള്ളറ്റുമായി വീട്ടിലേക്ക് മടങ്ങാം എന്നതായിരുന്നു ആ ചലഞ്ചിന്റെ പ്രത്യേകത. മോട്ടേറ താലി ചാലഞ്ചിൽ ഒരു മണിക്കൂറിനുള്ളിൽ 5 അടി നീളമുള്ള ഈ ഭീമാകാരൻ താലി കഴിച്ചുതീർക്കുക എന്നതാണ് ചാലഞ്ച്. സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ സഹായം തേടാവുന്നതാണ്. 4 പേരിൽ കൂടാൻ പാടില്ലെന്ന് മാത്രം. ഒന്ന് ശ്രമിച്ചുനോക്കണമെന്ന് ആഗ്രഹമുണ്ടോ?
advertisement
ക്രിക്കറ്റ് താരങ്ങളുടെ പേരിലാണ് ഈ താലിയിലെ വിഭവങ്ങൾ അറിയപ്പെടുന്നത് എന്നതാണ് അതിന്റെ മറ്റൊരു പ്രത്യേകത. കോഹ്‌ലി ഖമ്മൻ, പാണ്ഡ്യ പത്ര, ധോണി കിച്ചടി, ഭുവനേശ്വർ ഭാർത, രോഹിത് ആലൂ റഷില, ഷർദ്ദുൽ ശ്രീഖണ്ഡ്, ബൗൺസർ ബസുന്ദി, ഹാട്രിക്ക് ഗുജറാത്തി ദാൽ, ബുമ്ര ഭിന്ദി സിംലമിർച്ച്, ഹർഭജൻ ഹണ്ട്വോ തുടങ്ങിയ ഗുജറാത്തി വിഭവങ്ങളാണ് താലിയുടെ പ്രധാന ആകർഷണം. ഓരോ വിഭവവും പ്രത്യേകം പാത്രങ്ങളിലാക്കി ഒരു ഭീമാകാരൻ പ്ലേറ്റിലാണ് ഈ താലി വിളമ്പുക. പ്രധാന വിഭവങ്ങളോടൊപ്പം സ്നാക്സ്, ബ്രെഡ്ഡ്, അപ്പറ്റൈസർ, മധുര പലഹാരങ്ങൾ എന്നിവയും ലഭിക്കും.
ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും എതിരെയുള്ള ക്രിക്കറ്റ് മത്സരങ്ങളിലെ ഇന്ത്യയുടെ വിജയം ആഘോഷിച്ച 'ക്രിക്കറ്റ് റാസ്' ഉത്സവത്തിന്റെ ഭാഗമായാണ് ഈ താലി അവതരിപ്പിച്ചത്.
Also Read- ഫോണിലൂടെ നിർദ്ദേശം നൽകി ഡോക്ടർ; യുവതിയുടെ പ്രസവമെടുത്ത് മൈസൂരിലെ അധ്യാപിക
താലിയുടെ ചിത്രങ്ങൾ കോർട്ട്യാർഡ് ബൈ മാരിയറ്റ് ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു. നിരവധി ആളുകളാണ് ഈ പോസ്റ്റുകൾക്ക് താഴെ കമന്റുമായി എത്തുന്നത്. ലൈക്കുകളും ഇമോജികളും കുമിഞ്ഞുകൂടുന്ന ഈ ചിത്രങ്ങൾക്ക് താഴെ ആളുകൾ ഈ ഭീമാകാരൻ താലിയെക്കുറിച്ച് അറിഞ്ഞതിന്റെ അത്ഭുതവും കൗതുകവും പങ്കുവെയ്ക്കുന്നു.
Keywords: Thali, Mottera Thali Challenge, Cricket, Parthiv Patel, താലി, മൊട്ടേറ താലി ചാലഞ്ച്, ക്രിക്കറ്റ്, പാർഥിവ് പട്ടേൽ