കേക്ക് മുറിച്ച് കാളയുടെ പിറന്നാൾ ആഘോഷിച്ചു; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റും

Last Updated:

ഒരു കൂട്ടം യുവാക്കൾ കാളയെ നടുക്ക് നിർത്തി പിറന്നാൾ കേക്ക് മുറിക്കുന്നതും ഹാപ്പി ബെർത്ത്ഡേ പാടുന്നതും വീഡിയോയിൽ കാണാം

താനെ: കാളയുടെ പിറന്നാൾ ആഘോഷത്തിൽ കോവിഡ‍് മാനദണ്ഡ‍ങ്ങൾ ലംഘിച്ചതിന് യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്ത് പൊലീസ്. മഹാരാഷ്ട്രയിൽ കോവിഡ‍് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടയിലാണ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കാളയുടെ പിറന്നാൾ ആഘോഷം.
ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ബുധനാഴ്ച്ച രാത്രിയായിരുന്നു പിറന്നാൾ ആഘോഷങ്ങൾ അരങ്ങേറിയത്. മാസ്കോ സാമൂഹിക അകലമോ പാലിക്കാതെയായിരുന്നു ആഘോഷങ്ങൾ. ഐപിസി, എപ്പിഡമിക് നിയമങ്ങൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കിരൺ മഹാത്രേ (30) യ്ക്കും സുഹൃത്തുക്കൾക്കുമെതിരെയാണ് കേസ്.
ഒരു കൂട്ടം യുവാക്കൾ കാളയെ നടുക്ക് നിർത്തി പിറന്നാൾ കേക്ക് മുറിക്കുന്നതും ഹാപ്പി ബെർത്ത്ഡേ പാടുന്നതും വീഡിയോയിൽ കാണാം. "ഹാപ്പി ബെർത്ത്ഡേ ടൂ യൂ ഷെഹൻഷാ" എന്നായിരുന്നു പാട്ട്. പടക്കം പൊട്ടിച്ചുള്ള ആഘോഷത്തിൽ കാളയുടെ മേൽ 'ഷെഹൻഷാ' എന്ന പേര് എഴുതിയ ബോർഡും തൂക്കിയിരുന്നു. കാളയ്ക്കൊപ്പമുള്ള ചിത്രങ്ങളും ഉണ്ടായിരുന്നു. വീഡ‍ിയോ വൈറലായതോടെ ലോക്കൽ പൊലീസ് കേസെടുക്കുകയായിരുന്നു.
advertisement
കോവിഡ‍് കേസുകൾ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ ബുധനാഴ്ച്ച മുതൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കടകൾ രാത്രി ഏഴ് മണിക്ക് അടക്കണമെന്നും ആളുകൾ പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നതും വിലക്കുകയും ചെയ്തിരുന്നു.
നാഗ്പൂരിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. നാഗ്പൂരിലെ സിതാബുൽദി മെയിൻ റോഡിലുള്ള ഷോപ്പിങ് മാളിൽ വെള്ളിയാഴ്ച്ച ആളുകൾ കൂട്ടത്തോടെ എത്തുകയായിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. മാർച്ച് 15 മുതൽ 21 വരെ നാഗ്പൂർ സിറ്റിയിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.
advertisement
മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 15,817 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ നിരക്കാണിത്. രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകളിൽ 71.69 കേസുകളും മഹാരാഷ്ട്രയിലും കേരളത്തിലുമാണെന്ന റിപ്പോർട്ടും വന്നിരുന്നു.
കേരളത്തില്‍ ഇന്നലെ 1780 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 265, മലപ്പുറം 205, തൃശൂര്‍ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂര്‍ 131, കോട്ടയം 127, ആലപ്പുഴ 97, പത്തനംതിട്ട 76, പാലക്കാട് 67, കാസര്‍ഗോഡ് 66, വയനാട് 41, ഇടുക്കി 36 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
advertisement
കഴിഞ്ഞ 24 മണിക്കൂറിനിടെ 52,134 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,21,82,285 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4369 ആയി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കേക്ക് മുറിച്ച് കാളയുടെ പിറന്നാൾ ആഘോഷിച്ചു; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റും
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement