ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിലെ ശിവഗഡ്സ് സ്വദേശിയാണ് രാം സ്വരൂപ്. ഇനിയും തുടർന്നു പഠിക്കാൻ മോഹമുള്ള യുവാക്കൾക്കും തന്റെ പ്രായത്തിലുള്ളവർക്കും രാം സ്വരൂപ് ഈ നേട്ടത്തിലൂടെ വലിയ മാതൃകയും പ്രതീക്ഷയുമായി മാറിയിരിക്കുകയാണ്.
കുട്ടിക്കാലം മുതലേ ഡോക്ടർ ആവണം എന്നതായിരുന്നു രാം സ്വരൂപിന്റെ സ്വപ്‌നം. എന്നാൽ ജീവിത പ്രാരാബ്ധങ്ങളും കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും കൊണ്ട് അദ്ദേഹത്തിന്റെ ആഗ്രഹം പൂർത്തീകരിക്കാതെ പോയി. സാമ്പത്തിക സ്ഥിതിയും വളരെ മോശമായതിനാൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം രാം സ്വരൂപിന് തന്റെ പഠനം ഉപേക്ഷിക്കേണ്ടതായും വന്നു. എന്നാൽ അതുകൊണ്ടൊന്നും തോൽക്കാൻ അദ്ദേഹം തയ്യാറായില്ല. പഠനം തുടരാനുള്ള ഉചിതമായ സമയത്തിനും അവസരത്തിനും വേണ്ടി ക്ഷമയോടെ കാത്തിരുന്നു. തന്റെ കുടുംബത്തിന് ഒരു താങ്ങും തണലായും നിന്നുകൊണ്ട് തന്നെ എങ്ങനെ തുടർന്നു പഠിക്കാമെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
advertisement
Also read-‘ഒരുമിച്ചുള്ള യാത്ര തുടരുന്നു’; നാല്പത്തിനാലാം വിവാഹവാർഷികം ആഘോഷിച്ച് നടൻ ജഗതി ശ്രീകുമാർ
ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ 2021-22 കാലയളവിലാണ് രാം സ്വരൂപ് ഡി ഫാർമ കോഴ്സിൽ ബിരുദം കരസ്ഥമാക്കിയത്. പഠനം ഉപേക്ഷിച്ച് 32 വർഷങ്ങൾക്ക് ശേഷമുള്ള ഈ നേട്ടത്തിന് അഭിനന്ദന പ്രവാഹങ്ങളാണ്.
എംബിബിഎസ് പഠനം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിലും താൻ സ്വപ്നം കണ്ടതിന് തൊട്ടടുത്തുള്ള ഫാർമസിസ്റ്റ് ബിരുദം നേടാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഇപ്പോൾ രാം സ്വരൂപ്. “എനിക്ക് ഡോക്ടറാകാൻ കഴിഞ്ഞില്ല. പക്ഷേ ഫാർമസിസ്റ്റ് ബിരുദം നേടാനായതിൽ ഞാൻ സംതൃപ്തനാണ്. കാരണം, ആരോഗ്യവകുപ്പിന്റെ അവിഭാജ്യ ഘടകമായി ഞാൻ മാറിയിരിക്കുന്നു. ഞാൻ ഇതിൽ അഭിമാനിക്കുന്നു” എന്നും അദ്ദേഹം പറഞ്ഞു. പഠനത്തിന് പ്രായമില്ല എന്നും നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ അത് തീർച്ചയായും പൂർത്തീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.