നോര്‍ത്ത് കരോളിന സ്വദേശിയായ കാതറീന്‍ ബട്ടറൈറ്റാണ് മകന് മിഠായി വാങ്ങി നല്‍കിയത്. നോര്‍ത്ത് കരോളിനയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയതായിരുന്നു കാതറീനും കുടുംബവും. അപ്പോഴാണ് അടുത്തുള്ള മിഠായിക്കടയിലേക്ക് ചൂണ്ടി മിഠായി വേണമെന്ന് മകന്‍ പറഞ്ഞത്.
തുടര്‍ന്ന് കുട്ടി ചൂണ്ടിക്കാണിച്ച മിഠായി കാതറീന്‍ വാങ്ങിക്കൊടുക്കുകയും ചെയ്തു.
"പുതിയ തരം മിഠായിയാണെന്നാണ് കരുതിയത്. അതൊന്ന് ട്രൈ ചെയ്യാമെന്ന് ഞാന്‍ മകനോട് പറയുകയും ചെയ്തു. അവന്‍ മിഠായി പാക്കറ്റ് എടുത്ത് നല്‍കി. ഞാന്‍ അത് കൗണ്ടറില്‍ കൊടുത്തു. പണം കൊടുക്കുമ്പോള്‍ എന്നോട് അവര്‍ ഐഡിയൊന്നും ചോദിച്ചിരുന്നില്ല. മിഠായില്‍ എന്താണ് അടങ്ങിയിരിക്കുന്നത് എന്ന കാര്യവും കടയുടമ അപ്പോള്‍ പറഞ്ഞില്ല," കാതറീന്‍ ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു.
advertisement
എളുപ്പം വിവാഹമോചനം നേടാമെന്നു കരുതി വിവാഹം കഴിച്ചു; ഇപ്പോൾ പിരിയാനാകുന്നില്ലെന്ന് ദമ്പതികൾ
മിഠായിപ്പൊതി കൈയ്യില്‍ കിട്ടിയയുടനെ മകന്‍ അത് കഴിക്കാന്‍ തുടങ്ങി. പകുതിയോളം മിഠായി അവന്‍ കഴിച്ചുവെന്നും കാതറീന്‍ പറഞ്ഞു. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും അവന്‍ ചെറിയ അസ്വസ്ഥതകൾ പ്രകടിപ്പിക്കാന്‍ തുടങ്ങി. നെഞ്ച് വേദനയെടുക്കുന്നുവെന്നും ഇടുപ്പെല്ലിന് വേദനയുണ്ടെന്നും മകന്‍ പറയാന്‍ തുടങ്ങിയെന്ന് കാതറീന്‍ പറഞ്ഞു.
ഇതോടെ മകന് താന്‍ അല്‍പ്പം വെള്ളം കുടിക്കാന്‍ നല്‍കിയെന്ന് കാതറീന്‍ പറഞ്ഞു. എന്നാല്‍ വെള്ളത്തിന് എന്തോ ചുവയുണ്ടെന്ന് മകന്‍ പറഞ്ഞു. ഇതോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. കുട്ടിയ്ക്ക് ഭക്ഷ്യവിഷബാധയേറ്റിരിക്കാം എന്നാണ് ആദ്യം കരുതിയതെന്ന് കാതറീന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പിന്നീട് മിഠായി പാക്കറ്റ് പരിശോധിച്ചപ്പോഴാണ് അതില്‍ ഡെല്‍റ്റ-9 ടിഎച്ച്‌സി അടങ്ങിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം കുട്ടി മണിക്കൂറുകളോളം ഉറങ്ങി. ഏകദേശം 17 മണിക്കൂറോളം കുട്ടി ഉറങ്ങിയെന്ന് കാതറീന്‍ പറഞ്ഞു.
കഞ്ചാവിന് നിരോധനം നിലനില്‍ക്കുന്ന പ്രദേശമാണ് നോര്‍ത്ത് കരോളിന. എന്നാല്‍ 0.3 ശതമാനം കഞ്ചാവ് അടങ്ങിയ ഡെല്‍റ്റ-9 ടിഎച്ച്‌സി ഉല്‍പ്പന്നങ്ങള്‍ ഇവിടുത്തെ കടകളില്‍ വില്പ്പനയ്ക്ക് വെച്ചിട്ടുണ്ട്. പാക്കറ്റിന് വെളിയില്‍ മുന്നറിയിപ്പ് എഴുതിയൊട്ടിച്ചാണ് ഇവ സാധാരണ വില്‍ക്കുന്നത്.
എന്നാല്‍ താന്‍ വാങ്ങിയ പാക്കറ്റിന് പുറത്ത് വളരെ ചെറിയ അക്ഷരത്തിലാണ് മുന്നറിയിപ്പ് നിര്‍ദ്ദേശം എഴുതിയിരുന്നത് എന്ന് കാതറീന്‍ പറഞ്ഞു. ആളുകൾക്ക് പെട്ടെന്ന് ശ്രദ്ധിക്കാന്‍ കഴിയാത്ത രീതിയിലാണ് നിര്‍ദ്ദേശം എഴുതിയിരിക്കുന്നതെന്നും കാതറീന്‍ കൂട്ടിച്ചേര്‍ത്തു.
"രക്ഷകര്‍ത്താവ് എന്ന നിലയില്‍ എന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണിതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പാക്കറ്റിലെഴുതിയിരിക്കുന്നത് എന്താണെന്ന് നോക്കാന്‍ ഞാന്‍ വിട്ടുപോയി. അതിന്റെ ഫലം ഞാനിന്ന് അനുഭവിക്കുന്നു. എന്നാല്‍ ഇരിക്കേണ്ട സ്ഥലത്തല്ല ആ ഉല്‍പ്പന്നം വില്‍പ്പനയ്ക്ക് വെച്ചിരുന്നത്." എന്നും കാതറീന്‍ പറഞ്ഞു.