2019ൽ അഞ്ച് മണിക്കൂർ നീണ്ട ഓട്ടത്തിൽ 9.3 കിലോ കുറച്ചതിന് റഷ്യൻ ബുക്ക് ഓഫ് റെക്കോർഡിൽ അദ്ദേഹത്തിന്റെ പേര് ഉണ്ട്. ഇപ്പോൾ 21 കിലോമീറ്റർ ഓട്ടത്തിന് ശേഷം അദ്ദേഹം തന്നെ സ്വന്തം റെക്കോർഡ് മാറ്റി എഴുതിയിരിക്കുകയാണ്.
അതേസമയം, ഐഗുബോവിന്റെ റെക്കോർഡ് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിന് അംഗീകരിച്ചിട്ടില്ല. ഇത്തരം അപകടകരമായ പരീക്ഷണങ്ങളിൽ ഏർപ്പെട്ട് ദ്രുതഗതിയിൽ ശരീരഭാരം കുറയ്ക്കുന്നതിൽ നിന്ന് വ്യക്തികളെ തടയുന്നതിനാണിത്. ഇദ്ദേഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റായിരിക്കുന്നത്. വീഡിയോയിൽ ഐഗുബോവ് ട്രാക്കിലൂടെ ഓടുന്നത് കാണാം.
advertisement
”റഷ്യ: ഡാഗെസ്താനിൽ നിന്നുള്ള ബഹാമ ഐഗുബോവ്, 69, അത്ലറ്റിക്ക റേസിൽ 2.5 മണിക്കൂർ 21 കിലോമീറ്റർ ഓടി 11 കിലോ കുറച്ചു” എന്ന് തലക്കെട്ടോട് കൂടിയാണ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. ചെറുപ്പത്തിൽ തന്നെ ഗുസ്തി അഭ്യസിച്ചിരുന്നതിനാൽ ദ്രുതഗതിയിൽ ശരീരഭാരം കുറയ്ക്കാൻ പഠിച്ചതായി ഐഗുബോവ് പറഞ്ഞു.
Also Read- ‘അവളൊരു നഴ്സാണ്; ഒരു കുഞ്ഞുമുണ്ട്; അവൾക്കെതിരെ കേസ് ഫയൽ ചെയ്യണോ’?സുപ്രിയ മേനോൻ
ജൂഡോ, സാംബോ, ഗ്രീക്കോ-റോമൻ ഫ്രീസ്‌റ്റൈൽ ഗുസ്തി എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയിട്ടുള്ള ആളാണ് ഐഗുബോവ് എന്ന് ഒഡിറ്റി സെൻട്രൽ ന്യൂസ് വെബ്സൈറ്റിലെ റിപ്പോർട്ടിൽ പറയുന്നു. ശരീരഭാരം കുറയ്ക്കാനുള്ള വഴികൾ ഐഗുബോവിന് അറിയാം. ചെറുപ്പത്തിൽ വളരെ പെട്ടെന്ന് 17 കിലോ വരെ ഭാരം കുറച്ചിരുന്നതായി അദ്ദേഹം അവകാശപ്പെട്ടു. വാർദ്ധക്യത്തിൽ വണ്ണം കുറയ്ക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാൽ ഇപ്പോഴും ഈ നേട്ടം കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഇതിന്റെ ആധികാരിക ചോദ്യം ചെയ്ത് രംഗത്ത് വന്നത്. രണ്ട് മണിക്കൂറിനുള്ളിൽ 11 കിലോ ഭാരം കുറയ്ക്കാൻ ശരീരത്തിൽ നിന്ന് ഫ്‌ളൂയിഡ് നീക്കം ചെയ്യണമെന്ന് പോഷകാഹാര വിദഗ്ധനായ ഒക്‌സാന ലൈസെങ്കോ പറഞ്ഞു. കാര്യമായ പ്രവൃത്തികൾ ചെയ്യാത്തതും ഒരിക്കലും വ്യായാമം ചെയ്യാത്തതുമായ ഒരാൾ വെള്ളം കുടിക്കാതെ ഇത്രയും ദൂരം ഓടരുതെന്ന് അദ്ദേഹം പറഞ്ഞു.
Also Read- ഞങ്ങളുടെ ‘ബാഹുബലി’ ഇങ്ങനെയല്ല; മൈസൂരിലെ പ്രഭാസിന്‍റെ മെഴുക് പ്രതിമക്കെതിരെ ആരാധകരും നിര്‍മ്മാതാവും
രണ്ട് വർഷത്തിനുള്ളിൽ 141 കിലോഗ്രാം ഭാരം കുറച്ച് ലോകം മുഴുവനുള്ള ജനങ്ങൾക്ക് പ്രചോദനമായി മാറിയ ലെക്‌സി റീഡിന്റെ ആരോഗ്യനില വഷളായതായി അടുത്തിടെ റിപ്പോർട്ട് വന്നിരുന്നു. ഫിറ്റ്‌നസ് ഇൻഫ്‌ലുവൻസർ ആയിരുന്ന ലെക്‌സി റീഡിന്റെ ശരീരഭാരം അമിതമായി കുറഞ്ഞത് തന്നെയാണ് ആരോഗ്യനില വഷളാകാൻ കാരണം. ശരീരത്തിലെ അവയവങ്ങൾ പ്രവർത്തന രഹിതമാകാൻ തുടങ്ങിയതിനെത്തുടർന്ന് ലെക്‌സിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭർത്താവ് ഡാനിയാണ് ഈ വാർത്ത ഇൻസ്റ്റാഗ്രാമിലൂടെ ഷെയർ ചെയ്തത്.
Summary: A 69-year-old man from the Russian Republic of Dagestan has done the unthinkable. He created a record for rapid weight loss. He lost 11 kg after participating in a 2.5-hour race.