TRENDING:

പ്രിയ മോഷ്ടാവേ, കട്ടെടുത്ത ഈ സാധനത്തിന്റെ വില അറിയുമോ?; ഇതിന് പിന്നിലെ അധ്വാനവും; നൊമ്പരമായി ഒരു കുറിപ്പ്

Last Updated:

ആറായിരം രൂപയാണ് സൈക്കിളിന്റെ വില. പക്ഷെ ജന്മനാ വൈകല്യമുള്ള സുനീഷ് ഈ പിറന്നാൾ സമ്മാനം വാങ്ങാനായി എടുത്ത അധ്വാനം മനസ്സിലാക്കിയിരുന്നെങ്കിൽ ആർക്കും അത് കട്ടെടുക്കാൻ മനസ് വരുമായിരുന്നില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: പ്രിയപ്പെട്ട മോഷ്ടാവേ, നിങ്ങൾ കട്ടെടുത്ത ആ കുഞ്ഞു സൈക്കിളിന്റെയും അതിന്റെ ഉടമയുടെയും ജീവിതത്തെ കുറിച്ച് അറിയുമായിരുന്നെങ്കിൽ നിങ്ങൾ ഇതിന് മുതിരുമായിരുന്നോ?. ഉരുളിക്കുന്നം കണിച്ചേരിയിൽ സുനീഷ് ജോസഫ് തന്റെ മകൻ ജെസ്റ്റിന്റെ ഒൻപതാം പിറന്നാളിന്, കൃത്യം മൂന്ന് മാസം മുൻപ് വാങ്ങി നൽകിയതായിരുന്നു ഈ സൈക്കിൾ. അവൻ ഒന്ന് ഉരുട്ടി കൊതിതീരും മുൻപാണ് ഏതോ മോഷ്ടാവ് സൈക്കിളുമായി കടന്നത്. ആറായിരം രൂപയാണ് സൈക്കിളിന്റെ വില. പക്ഷെ ജന്മനാ വൈകല്യമുള്ള സുനീഷ് ഈ പിറന്നാൾ സമ്മാനം വാങ്ങാനായി എടുത്ത അധ്വാനം മനസ്സിലാക്കിയിരുന്നെങ്കിൽ ആർക്കും അത് കട്ടെടുക്കാൻ മനസ് വരുമായിരുന്നില്ല.
advertisement

Also Read- അമ്മൂമ്മ മരിച്ചിട്ട് എട്ടുവർഷം; മുടങ്ങാതെ പെൻഷൻ കൈപ്പറ്റി കൊച്ചുമകൻ; ഒടുവിൽ അറസ്റ്റ്

കോട്ടയം ജില്ലയിലെ പൈക - ചെങ്ങളം റോഡിൽ ഇല്ലിക്കോൺ ജംഗ്ഷനിലെ കൊച്ചുവീടാണ് സുനീഷിന്റേത്. കണിച്ചേരിൽ എന്ന ഈ വീട്ടിൽ 35കാരനായ സുനീഷ് ജോസഫ്, ഭാര്യ ജിനി, മക്കൾ നാലാം ക്ലാസ് വിദ്യാർഥി ജെസ്റ്റിൻ, ഒന്നാം ക്ലാസ് വിദ്യാർഥിനി ജെസ്റ്റിയ എന്നിവരാണ് കഴിയുന്നത്. ജന്മനാ വൈകല്യത്തോടെ പിറന്നയാളാണ് സുനീഷ്. കാലുകൾ കുറുകി അരക്കെട്ടോട് ചേർന്ന് പിന്നിൽ പിണച്ചുവെച്ചനിലയിലാണ്. കൈകൾ ശോഷിച്ചത്. വലതുകൈക്കാകട്ടെ തീരെ സ്വാധീനവുമില്ല. എല്ലാവരെയും പോലെ കസേരയിൽ ഒന്ന് ഇരിക്കാൻ പോലും സുനീഷിന് കഴിയില്ല.

advertisement

Also Read- ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിന്‍സോ ആബേ മുതൽ എസ്പിബി വരെ; പത്മ പുരസ്കാര വിജയികളെ അറിയാം

വീടിനുള്ളിൽ സഞ്ചരിക്കുന്നത് പോലും ഒരു കൈകുത്തി അതിന്റെ ബലത്തിൽ കമിഴ്ന്ന് നീന്തിയാണ്. കട്ടിലിൽ മലർന്നുകിടക്കാൻ പോലും ശേഷിയില്ല. കിടപ്പ് കമിഴ്ന്ന്‌ മാത്രം. എങ്കിലും തനിക്കും കുടുംബത്തിനുമായി തളരാതെ ജീവിതം കെട്ടിപ്പടുത്ത അത്ഭുതമാണ് സുനീഷിന്റെ ജീവിതം. പി പി റോഡിൽ കുരുവിക്കൂട്ട് കവലയിൽ അഞ്ച്‌ വർഷമായി കോമൺ സർവീസ് സെന്റർ നടത്തി അതിൽനിന്നുള്ള തുച്ഛവരുമാനം കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോവുകയാണ് സുനീഷ്. ഓഫീസിലേക്ക് രാവിലെ സുഹൃത്തുക്കൾ എടുത്ത് കാറിൽ കയറ്റിക്കൊണ്ടുവരും. മടക്കയാത്രയും അങ്ങനെതന്നെ.

advertisement

ഓഫീസിൽ കമ്പ്യൂട്ടറിൽ ജോലി ചെയ്യണമെങ്കിൽ കസേരയിൽ ഇരിക്കാനാകില്ല. പ്രത്യേകം നിർമിച്ച സോഫയിൽ കമിഴ്ന്നുകിടന്നാണ് കമ്പ്യൂട്ടറിൽ ടൈപ്പിങ് നടത്തുന്നത്. സുനീഷ് ഈ സങ്കടങ്ങളൊന്നും പറഞ്ഞില്ലെങ്കിലും തന്റെ മോന്റെ സൈക്കിൾ ഏതെങ്കിലും ആക്രിക്കടയിൽ കണ്ടാൽ അറിയിക്കണമെന്ന അഭ്യർഥന മാത്രമാണ് ഫേസ്ബുക്കിൽ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയമുള്ളവരേ,

ഈ ചിത്രത്തിൽ കാണുന്ന സൈക്കിൾ ബുധനാഴ്ച രാത്രിയിൽ ഉരുളികുന്നത്തുള്ള എന്റെ വീട്ടുമുറ്റത്ത് നിന്നും കാണാതായിരിക്കുന്നു.. ഇത് എന്റെ 9 വയസ്സുള്ള മകന്റെ സൈക്കിൾ ആണ്.. അവൻ വളരേ ആശിച്ചു വാങ്ങിച്ച സൈക്കിൾ ആണ്..

advertisement

ഏതെങ്കിലും ആക്രിക്കടയിലോ ആരുടെയെങ്കിലും കൈയ്യിലോ, ഏതെങ്കിലും കടയിലോ കാണുകയാണെങ്കിൽ ദയവായി ഈ നമ്പറിൽ വിളിച്ച് അറിയിക്കണേ...

ഈ സൈക്കിളിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9961903662 എന്ന നമ്പറിൽ അറിയിക്കുക. ഒൻപതാം ക്ലാസുകാരനും കുടുംബവും ഈ സമ്മാനം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
പ്രിയ മോഷ്ടാവേ, കട്ടെടുത്ത ഈ സാധനത്തിന്റെ വില അറിയുമോ?; ഇതിന് പിന്നിലെ അധ്വാനവും; നൊമ്പരമായി ഒരു കുറിപ്പ്
Open in App
Home
Video
Impact Shorts
Web Stories