HOME » NEWS » Kerala » GRANDSON ARRESTED FOR ACCEPTING MONTHLY PENSION OF DEAD GRANDMOTHER FOR EIGHT YEARS RV

അമ്മൂമ്മ മരിച്ചിട്ട് എട്ടുവർഷം; മുടങ്ങാതെ പെൻഷൻ കൈപ്പറ്റി കൊച്ചുമകൻ; ഒടുവിൽ അറസ്റ്റ്

അമ്മൂമ്മ മരിച്ച വിവരം കെ എസ് ഇ ബി അധികൃതരെ അറിയിക്കാതെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇയാള്‍ എട്ടുവര്‍ഷമായി പണം പിന്‍വലിച്ചുകൊണ്ടിരിക്കുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: January 26, 2021, 12:47 PM IST
അമ്മൂമ്മ മരിച്ചിട്ട് എട്ടുവർഷം; മുടങ്ങാതെ പെൻഷൻ കൈപ്പറ്റി കൊച്ചുമകൻ; ഒടുവിൽ അറസ്റ്റ്
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: എട്ടുവര്‍ഷം മുമ്പ് മരിച്ച അമ്മൂമ്മയുടെ പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരുന്ന കൊച്ചുമകന്‍ അറസ്റ്റില്‍. നെയ്യാറ്റിൻകര അതിയന്നൂര്‍ അരംഗമുകള്‍ ബാബു സദനത്തില്‍ പ്രജിത്ലാല്‍ ബാബു(35) ആണ് അറസ്റ്റിലായത്. അമ്മൂമ്മയും കെ എസ് ഇ ബിയില്‍നിന്ന് വിരമിച്ച ജീവനക്കാരിയുമായ അരംഗമുകള്‍ സ്വദേശിനി പൊന്നമ്മയുടെ പെന്‍ഷനാണ് ഇയാള്‍ കൈപ്പറ്റിക്കൊണ്ടിരുന്നത്. അധികൃതരെ കബളിപ്പിച്ചാണ് ഇയാൾ പെൻഷൻ കൈപ്പറ്റികൊണ്ടിരുന്നതെന്ന് പൊലീസ് പറയുന്നു.

Also Read- കോടീശ്വരന്‍റെ മകൻ 30000 രൂപ കടം വീട്ടുന്നതിന് വയോധികനെ കൊലപ്പെടുത്തി

പൊന്നമ്മ മരിച്ച വിവരം കെ എസ് ഇ ബി അധികൃതരെ അറിയിക്കാതെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇയാള്‍ എട്ടുവര്‍ഷമായി പണം പിന്‍വലിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ നെയ്യാറ്റിന്‍കര ഡിവിഷന്‍ ഓഫീസില്‍ കെ എസ് ഇ ബി ആഭ്യന്തര പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇക്കാലയളവിലൊന്നും പൊന്നമ്മയുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് പെന്‍ഷന്‍ വാങ്ങിയിരുന്നതെന്ന് തെളിഞ്ഞു. തുടര്‍ന്ന് കെ എസ് ഇ ബി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് പൊന്നമ്മ മരിച്ചുപോയതായി കണ്ടെത്തിയത്.

Also Read- വീട്ടിൽ അതിക്രമിച്ചുകയറി സ്വർണവും പണവും കവർന്നു;  പുറത്ത് പറയാതിരിക്കാൻ ലൈംഗിക അതിക്രമം മൊബൈലിൽ ചിത്രീകരിച്ചു; പ്രതികൾ പിടിയിൽ

കെ എസ് ഇ ബി അധികൃതർ നടത്തിയ തുടർ അന്വേഷണത്തിൽ ഇവരുടെ കൊച്ചുമകനാണ് ഇപ്പോഴും പെന്‍ഷന്‍ വാങ്ങുന്നതെന്ന് കണ്ടെത്തി. തുടർന്ന് അധികൃതർ പൊലീസിൽ പരാതി നൽകി. നെയ്യാറ്റിന്‍കര പൊലീസ് ഇയാള്‍ക്കെതിരേ കേസ് എടുക്കുകയും ചെയ്തു. മരിച്ചുപോയയാള്‍ പെന്‍ഷന്‍ കൈപ്പറ്റിയ സംഭവത്തെക്കുറിച്ച് കെ എസ് ഇ ബി വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്. പൊലീസ് കേസ് എടുത്തെങ്കിലും പ്രതിയെ പിടികൂടിയില്ലായിരുന്നു.

തുടര്‍ന്ന് പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി പ്രതിയോട് പൊലീസില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതി പ്രജിത്ലാല്‍ ബാബുവിന്റെ അറസ്റ്റ് നെയ്യാറ്റിന്‍കര പൊലീസ് രേഖപ്പെടുത്തി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

മറ്റൊരു സംഭവം- 


കണ്ണൂരിൽ അന്തർസംസ്ഥാന ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. ഉത്തർപ്രദേശ് മിർസാപൂർ സ്വദേശി പ്രവീണ്‍ കുമാര്‍ (30) ആണ് പിടിയിലായത്. 2019 ജൂണിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കണ്ണൂരിലെ കൃഷ്ണമേനോൻ വനിതാ കോളജിലെ അധ്യാപികയാണ് തട്ടിപ്പിനിരയായത്. അധ്യാപികയുടെ അക്കൗണ്ടിൽനിന്ന് രണ്ടു ഘട്ടങ്ങളിലായി 9 ലക്ഷം രൂപയാണ് പ്രവീൺ കുമാറും സംഘവും തട്ടിയെടുത്തത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർ എന്നത് പരിചയപ്പെടുത്തിയാണ് പ്രതി അധ്യാപികയെ വിളിച്ചത്. ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കുന്നതിനാൽ അധ്യാപിക വിശ്വസിക്കുകയും ചെയ്തു. തുടർന്ന് പ്രതി തന്ത്രത്തിൽ ബാങ്ക് യൂസർ ഐ ഡിയും പാസ്‌വേർഡും കൈക്കലാക്കുകയായിരുന്നു. കണ്ണൂർ പോലീസ് മാസങ്ങളോളം നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. നാലു പേർ ചേർന്നാണ് അധ്യാപികയിൽ നിന്നും പണം തട്ടിയെടുത്തത്.

Also Read- അന്തർ സംസ്ഥാന ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ പ്രധാനി പിടിയിൽ

സംഘത്തിലെ മറ്റ് മൂന്നുപേരെ സംബന്ധിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചു. ഉത്തർപ്രദേശ്, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതികളെ കൂടിയാണ് ഇനി പിടിയിലാകാനുള്ളത്. ഈ സംസ്ഥാനങ്ങളിൽ നേരിട്ടെത്തി പൊലീസ് അന്വേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതികൾ അധികം വൈകാതെ പിടിയിലാകുന്ന കരുതുന്നതായി കണ്ണൂർ ഡിവൈ എസ് പി പി പി സദാനന്ദൻ പറഞ്ഞു.
Published by: Rajesh V
First published: January 26, 2021, 12:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories