Padma Awards 2021 | ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിന്‍സോ ആബേ മുതൽ എസ്പിബി വരെ; പത്മ പുരസ്കാര വിജയികളെ അറിയാം
- Published by:Asha Sulfiker
- news18-malayalam
Last Updated:
പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകിയാണ് ഷിൻസോ ആബേയെ ഇന്ത്യ ആദരിച്ചത്. എസ്പിബിക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചു
72-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ മുതൽ അന്തരിച്ച ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം വരെ പട്ടികയിൽ ഇടം നേടിയിരുന്നു.. (Image: Network18 Creative)
advertisement
പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകിയാണ് ഷിൻസോ ആബേയെ ഇന്ത്യ ആദരിച്ചത്. എസ്പിബിക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചു. സുദര്‍ശന്‍ സാഹു, സുദര്‍ശന്‍ റാവു, ബി.ബി.ലാല്‍, ബിഎം ഹെഗ്‌ഡേ എന്നിവരാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ് ലഭിച്ച മറ്റു പ്രമുഖർ. (Image: Network18 Creative)
advertisement
ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു. വിവിധ മേഖലകളിൽ നിന്നായി 119 പേരാണ് പുരസ്കാരത്തിന് അർഹരായത്. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ കൈമാറും. (Image: Network18 Creative)
advertisement
advertisement