നല്ല രീതിയിൽ മുന്നോട്ടു പോയിരുന്ന ബന്ധമായിരുന്നു തങ്ങളുടേതെന്നും വളരെ ആകസ്മികമായിട്ടാണ് പ്രണയിച്ചിരുന്ന ആളിൽ നിന്നുമുള്ള ഈ ടെക്സ്റ്റ് മെസേജ് തനിക്ക് ലഭിച്ചതെന്നും യുവതി പറയുന്നു. രാവിലെ ഏഴു മണിക്കു തന്നെ മെസ്ജ് എത്തിയെന്നും അതു കണ്ട് താൻ അമ്പരന്നു പോയെന്നും യുവതി കൂട്ടിച്ചേർത്തു. തനിക്കേറെ ഇഷ്ടമുള്ള പപ്പാ ജോൺസ് പിസയിൽ ടോപ്പിങ്ങായി നത്തോലി ആണ് തിരഞ്ഞെടുക്കാറുള്ളതെന്നും അത് കാമുകന് ഇഷ്ടമായിരുന്നില്ല എന്നുമാണ് യുവതി പറയുന്നത്. ഇക്കാരണം തന്നെയാണ് ബ്രേക്ക് അപ്പിനു കാരണമായി യുവാവ് ചൂണ്ടിക്കാണിച്ചതെന്നും പോസ്റ്റിൽ പറയുന്നു.
advertisement
“ഞങ്ങൾ കുറച്ച് ആഴ്‌ചകളായി പരസ്പരം കാണുന്നുണ്ടായിരുന്നു. വളരെ യാദൃശ്ചികമായാണ് പരസ്പരം പരിചയപ്പെട്ടത്. പക്ഷേ നല്ല രീതിയിലായിരുന്നു ആ ബന്ധം മുന്നോട്ടു പോയത്. എവിടെയെങ്കിലും യാത്ര പോകണമെന്ന് അവൻ പറയുമായിരുന്നു. അത് നടക്കണണെന്ന് ഞാനും അതിയായി ആഗ്രഹിച്ചു. യാത്ര പ്ലാൻ ചെയ്തതെല്ലാം അവനായിരുന്നു”, യുവതി പോസ്റ്റിൽ പറയുന്നു.
മംമ്സ് നെറ്റിലെ യുവതിയുടെ പോസ്റ്റിനു താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. വിഷയത്തെ ഗൗരവമായി സമീപിച്ചവരും അത് തമാശയായി എടുക്കാൻ ആവശ്യപ്പെടുന്നവരും അക്കൂട്ടത്തിലുണ്ട്.
“അവൻ ഒരു വിഡ്ഢിയാണെന്നാണ് ഞാൻ കരുതുന്നത്. കുറച്ചു നാൾ ഒരാളെ പ്രണയിച്ച്, പെട്ടെന്നൊരിക്കൽ ഒരു മേസേജ് മാത്രം അയച്ച് ആ ബന്ധം ഉപേക്ഷിക്കുന്നത് ശരിയല്ല. അയാൾ നേരെ സംസാരിക്കുന്ന ആളായിട്ടല്ല എനിക്കു തോന്നുന്നത്”, എന്നാണ് യുവതിയുടെ പോസ്റ്റിനു താഴെ ഒരാൾ കുറിച്ചത്.
“ഈ ബന്ധം കൂടുതൽ മുന്നോട്ടു പോകില്ലെന്ന് അയാൾക്ക് തോന്നിക്കാണും. നത്തോലിയുടെ കാര്യം ഒരു തമാശ ആയോ വെറുമൊരു കാരണമായോ പറഞ്ഞതാകാം. എന്തുകൊണ്ടാണ് അയാൾ അങ്ങനെ ചെയ്തത് എന്ന് കൃത്യമായി അറിയാതെ അയാളെ കുറ്റപ്പെടുത്താനാകില്ല. ബന്ധം തുടരാൻ ചിലപ്പോൾ അയാളും ആഗ്രഹിച്ചിരുന്നിരിക്കാം. എന്നാൽ നിങ്ങൾ അവന് അനുയോജ്യനല്ലെന്ന് അയാൾക്കു മനസിലായിക്കാണും. അത് അംഗീകരിക്കുക”, എന്നാണ് മറ്റൊരാൾ കമന്റായി കുറിച്ചത്.
“ഇക്കാര്യം നിങ്ങളെ അറിയിച്ചതിനും നിങ്ങളോട് സത്യസന്ധത പുലർത്തിയതിനും അവനോട് നന്ദി പറയൂ. അയാൾക്ക് നത്തോലികൾ ഇഷ്ടമല്ലാത്തതിനാൽ നിങ്ങൾ ബ്രേക്ക് അപ്പ് ആയി എന്ന് തമാശയായി എല്ലാവരോടും പറയൂ”, എന്നാണ് മറ്റൊരാളുടെ കമന്റ്.
