'എന്റെ മകനോട് ചിരിക്കാന്‍ ആവശ്യപ്പെട്ടപ്പോഴുള്ള ചിത്രവും, ഞാന്‍ 'പൂപ്പ്' എന്ന് വിളിയ്ക്കുമ്പോഴുള്ള ചിത്രവും' എന്ന കാപ്ഷനോടെയാണ് ആദം രണ്ട് ചിത്രങ്ങളും പങ്കുവെച്ചിരിക്കുന്നത്. സെപ്തംബര്‍ 14ന് ഷെയര്‍ ചെയ്ത ഈ പോസ്റ്റിന് ഇതിനോടകം 29000 യിലധികം ലൈക്ക് കിട്ടിയിട്ടുണ്ട്.
എന്തായാലും പലർക്കും ഈ ആശയം ഇഷ്ടപ്പെട്ടു. പലരും തങ്ങളുടെ കുട്ടികളിലും ഇത് പരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
'ഞാന്‍ മാത്രമല്ല ഈ തന്ത്രം ഉപയോഗിക്കാറുള്ളത് എന്നറിയുന്നതില്‍ വളരെ സന്തോഷമുണ്ട്,'' ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു. 'ഫോട്ടോഗ്രാഫര്‍ ഈ തന്ത്രം പ്രയോഗിച്ചാല്‍ സ്‌കൂള്‍ ക്ലാസ് ചിത്രങ്ങള്‍ എത്ര ഗംഭീരമായിരിക്കും' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
പലരും തങ്ങളുടെ കുട്ടികളുടെ കാര്യത്തില്‍ ഈ തന്ത്രം പ്രയോഗിച്ചു. ചെറിയ കാര്യങ്ങള്‍ മതി കുട്ടികളെ സന്തോഷിപ്പിക്കാന്‍ എന്നും പലരും അഭിപ്രായപ്പെട്ടു. ആദമിന്റെ ഈ പോസ്റ്റ് ഇപ്പോള്‍ റെഡ്ഡിറ്റിലും ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും എല്ലാം വൈറലാണ്. കൂടുതല്‍ മാതാപിതാക്കള്‍ക്ക് ഈ ട്രിക്ക് പ്രയോജനപ്പെടും എന്നും അദ്ദേഹം പറയുന്നു.
കുട്ടികളുടെ പല വീഡിയോകളും ഫോട്ടോകളും എല്ലാം ഇത്തരത്തില്‍ വൈറലാകാറുണ്ട്. സഹോദര ബന്ധം അങ്ങേയറ്റം സ്നേഹവും മധുരതരവുമാണ്. പിണക്കങ്ങളും വഴക്കുകളും ഉണ്ടായാലും അവര്‍ പരസ്പരം പങ്കിടുന്ന ബന്ധം തീര്‍ത്തും ഊഷ്മളമാണ്. സമാനമായ ഒരു വീഡിയോ CCTV_IDIOTS എന്ന ട്വിറ്റര്‍ അക്കൗണ്ട് പങ്കിട്ടു. ഒരു കൊച്ചു പെണ്‍കുട്ടി ബാസ്‌കറ്റ്ബാള്‍ വലയില്‍ ഇടാന്‍ പാടുപെടുന്നതാണ് വീഡിയോയില്‍.
ആദ്യ ശ്രമത്തില്‍ കുഞ്ഞ് പരാജയപ്പെടുകയും കരയാന്‍ തുടങ്ങുകയും ചെയ്യുന്നു. അവളുടെ സഹോദരന് ഈ കാഴ്ച കണ്ടുനില്‍ക്കാന്‍ സാധിക്കുന്നില്ല. അവന്‍ ഓടിച്ചെന്ന് കുഞ്ഞനുജത്തിയെ കെട്ടിപ്പിടിച്ചു. ശേഷം അവന്‍ അനിയത്തിയെ കൈകളില്‍ എടുത്തുയര്‍ത്തി, പന്ത് കൊട്ടയില്‍ എത്തിക്കാന്‍ അവളെ സഹായിച്ചു. പന്ത് കോട്ടയില്‍ വീണതും കുഞ്ഞിന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.
ആണ്‍കുട്ടി ക്ഷമയോടെ സഹോദരിയെ പ്രോത്സാഹിപ്പിച്ചതാണ് വീഡിയോയിലെ ഏറ്റവും മികച്ച ഭാഗം. അനുജത്തി വിജയിച്ചതിന് ശേഷം സഹോദരന്‍ അവളുടെ കവിളില്‍ ചുംബിക്കുന്ന മനോഹര കാഴ്ചയാണ് വീഡിയോയില്‍. വീഡിയോ റെക്കോര്‍ഡുചെയ്യുന്ന അവരുടെ പിതാവും മക്കളെ പ്രോത്സാഹിപ്പിച്ചു. ഹൃദയസ്പര്‍ശിയായ വീഡിയോക്ക് പ്രേക്ഷകര്‍ വളരെ മികച്ച പ്രതികരണം നല്‍കിക്കഴിഞ്ഞു. ഒരു ഉപയോക്താവ് കുട്ടികളുടെ മാതാപിതാക്കളെ പ്രശംസിച്ചു. മാതാപിതാക്കള്‍ അനുകമ്പയുള്ളവരാണെങ്കില്‍ അവരുടെ കുട്ടികളും അതേ മൂല്യങ്ങള്‍ പിന്തുടരുമെന്ന് ട്വിറ്റർ ഉപയോക്താവ് അഭിപ്രായപ്പെടുന്നു.

