മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും തീരാത്ത പക! മുൻ ഭാര്യയുടെ കല്ലറയിൽ പതിവായി എത്തും; മൂത്രമൊഴിച്ച് മടങ്ങും
- Published by:Naseeba TC
- news18-malayalam
Last Updated:
ഇപ്പോഴത്തെ ഭാര്യയ്ക്കൊപ്പമാണ് ഇയാൾ മുൻഭാര്യയുടെ ശവക്കല്ലറയ്ക്ക് മുകളിൽ മൂത്രമൊഴിക്കാൻ എത്തിയിരുന്നത്.
മുൻ ഭാര്യയുടെ ശവക്കല്ലറയിൽ പതിവായി എത്തി മൂത്രമൊഴിച്ച് മടങ്ങുന്ന മുൻഭർത്താവ്! ന്യൂജെഴ്സിയിലാണ് സംഭവം. നാൽപ്പത്തിയെട്ട് വർഷം മുമ്പ് വേർപിരിഞ്ഞ ഭാര്യയുടെ ശവക്കല്ലറിയിലാണ് ഇയാൾ പതിവായി മൂത്രമൊഴിക്കാൻ എത്തിയിരുന്നത് എന്നതാണ് പൊലീസിനേയും ബന്ധുക്കളേയും ഞെട്ടിച്ചത്.
സ്ത്രീയുടെ മക്കളും പേരമക്കളുമാണ് സിസിടിവി ദൃശ്യങ്ങളിലൂടെ സംഭവം കണ്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ശവക്കല്ലറിയിൽ ആരോ മൂത്രമൊഴിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് മക്കൾ ഒളിക്യാമറ സ്ഥാപിച്ചത്.
വീഡിയോയിൽ കാറിൽ എത്തുന്ന പുരുഷൻ ശവക്കല്ലറയ്ക്കരികിൽ എത്തി മൂത്രമൊഴിച്ച് മടങ്ങുന്നത് വ്യക്തമായി കണ്ടു. ഒളിക്യാമറ ഘടിപ്പിച്ച വിവരം ഇയാൾ അറിഞ്ഞിരുന്നില്ല.
പൊലീസിനെ ഞെട്ടിച്ച മറ്റൊരു കാര്യമെന്തെന്നാൽ ഇയാൾ തനിച്ചായിരുന്നു കല്ലറയ്ക്കരികിൽ എത്തിയിരുന്നത്. ഇപ്പോഴത്തെ ഭാര്യയേയും കൂട്ടി അവരുടെ സാന്നിധ്യത്തിലായിരുന്നു പുരുഷന്റെ പ്രവർത്തി.
advertisement
ലിൻഡ ലൂയിസ് ടൊറെല്ലോ എന്ന സ്ത്രീയുടെ കല്ലറയാണിത്. ഇവരുടെ മകൻ മിഷേൽ മുർഫിയാണ് വീഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 2017 ലാണ് ലിൻഡ ലൂയിസ് ക്യാൻസർ ബാധിച്ച് 66ാം വയസ്സിൽ മരിക്കുന്നത്.
ഒളിക്യാമറ സ്ഥാപിച്ചതിനു ശേഷം ലിൻഡയുടെ മുൻഭർത്താവ് പതിവായി രാവിലെയെത്തി കല്ലറയുടെ മുകളിൽ മൂത്രമൊഴിക്കുന്നത് കണ്ടുവെന്ന് മിഷേൽ പറയുന്നു. ലിൻഡ മരിച്ച് ഇത്രയും വർഷം കഴിഞ്ഞിട്ടും അടങ്ങാത്ത പ്രതികാരത്തിന് കാരണമെന്താണെന്ന് മാത്രം വ്യക്തമല്ലെന്നും മിഷേൽ പറയുന്നു.
advertisement
അമ്മയുടെ മുൻ ഭർത്താവിന്റെ പ്രവർത്തി തന്റെ ഹൃദയം തകർത്തുവെന്നാണ് മിഷേൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. 1976 ൽ വേർപിരിഞ്ഞ ശേഷം ഇയാളുമായി കുടുംബത്തിലെ ആർക്കും ബന്ധമുണ്ടായിരുന്നില്ലെന്നും മിഷേൽ പറയുന്നു. അമ്മയുടെ ശവകുടീരം ഇയാൾ എങ്ങനെ കണ്ടെത്തിയെന്നും വ്യക്തമല്ല.
കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ ശവകുടീരത്തിൽ ദിവസേനയെത്തി മൂത്രമൊഴിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. മൂത്രമൊഴിക്കുന്നത് കണ്ടെത്തിയതോടെ കല്ലറ നീക്കം ചെയ്ത് മറ്റൊരിടത്ത് സ്ഥാപിച്ചിരിക്കുകയാണ് മകൻ.
മൂത്രമൊഴിക്കുക മാത്രമല്ല, പലപ്പോഴും കല്ലറയ്ക്ക് സമീപം മലം കണ്ടെത്തിയതായും മിഷേൽ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം ഇത് യാദൃശ്ചികമായ സംഭവമായിട്ടാണ് കരുതിയത്. എന്നാൽ തുടർച്ചയായി സംഭവിച്ചതോടെയാണ് ക്യാമറ സ്ഥാപിച്ചത്.
advertisement
പരാതിയിൽ പറയുന്നയാൾ ജീവിച്ചിരിക്കുന്നവർക്ക് യാതൊരു ഭീഷണിയും ഉയർത്താത്തിനാൽ മിഷേലിന്റെ പരാതിയിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 25, 2022 8:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും തീരാത്ത പക! മുൻ ഭാര്യയുടെ കല്ലറയിൽ പതിവായി എത്തും; മൂത്രമൊഴിച്ച് മടങ്ങും



