TRENDING:

മദ്യപിച്ച് ലക്കുകെട്ട് സൈൻബോർഡിന് മുകളിൽ പുഷ് അപ്പ്; വൈറലായി വീഡിയോ

Last Updated:

അനേകം പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. എന്നാലും സംഭവം സമ്മതിക്കേണ്ടത് തന്നെ എന്നാണ് മിക്കവരുടേയും അഭിപ്രായം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മദ്യപിച്ച് ലക്കുകെട്ട് ചില മനുഷ്യർ എന്തൊക്കെയാവും കാട്ടിക്കൂട്ടുക എന്ന കാര്യത്തിൽ അവർക്ക് തന്നെ ബോധമുണ്ടാകില്ല. ഇത്തരത്തിൽ കാട്ടിക്കൂട്ടുന്നത് ചിലപ്പോൾ വ്യക്തിക്കോ സമൂഹത്തിനോ തന്നെ ഭീഷണി നേരിടേണ്ടി വരാറുണ്ട്. ഇത്തരത്തിലുളള പല വീഡിയോകളും സമൂഹ മാധ്യമത്തിൽ വൈറലാകാറുണ്ട്. അത്തരത്തിലുളള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
advertisement

ഇവിടെ ഒരു യുവാവ് മദ്യപിച്ച ശേഷം റോഡിനു ഇരുവശത്തുമായി ഉയരത്തിലുള്ള ഒരു സൈൻബോർഡിന്റെ മുകളിൽ കയറി പുഷ് അപ്പ് എടുക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. യാതൊരു ഭയവും കൂടാതെ ഇയാൾ ഒമ്പത് പുഷ് അപ്പ് എങ്കിലും ഇവിടെ പൂർത്തിയാക്കുന്നത് വീഡിയോയിൽ കാണാം. പുഷ് അപ്പ് എടുക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ് എങ്കിലും മദ്യപിച്ച് ലക്കുകെട്ട് തിരക്കുള്ള റോഡിന് മുകളിലൂടെയായി സ്ഥാപിച്ച സൈൻബോർഡിന് മുകളിൽ പുഷ് അപ്പ് എടുക്കുന്നത് അത്ര സുരക്ഷിതമായ കാര്യമല്ലല്ലോ.

advertisement

Also read-Yoga day | നമ്മുടെ നായികമാർക്കുമുണ്ട് കേട്ടോ ‘മമ്മുക്ക എഫക്ട്’; 50 പിന്നിട്ടാലും ഫിറ്റ്നസ് കാത്തുസൂക്ഷിക്കാം, ഇങ്ങനെ

റോഡിലൂടെ പോകുന്നവർ യുവാവിന്റെ പരാക്രമം കണ്ട് തടിച്ച് കൂടുകയും വീഡിയോ എടുക്കുകയും ചെയ്തു. sambalpuri_mahani._ ആണ് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ഇത്തരം അപകടകരമായ കാര്യങ്ങൾ തങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും എന്റർടെയ്‍ൻമെന്റിന് വേണ്ടി മാത്രമാണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത് എന്നും കാപ്ഷനിൽ വ്യക്തമാക്കുന്നുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായും എത്തിയത്. എന്നാലും സംഭവം സമ്മതിക്കേണ്ടത് തന്നെ എന്നാണ് മിക്കവരുടേയും അഭിപ്രായം. ഒപ്പം എങ്ങനെ ഇയാൾക്ക് മദ്യപിച്ച ശേഷം ഇത് സാധിക്കുന്നു എന്ന് രസകരമായി കമന്റ് നൽകിയവരും കുറവല്ല.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
മദ്യപിച്ച് ലക്കുകെട്ട് സൈൻബോർഡിന് മുകളിൽ പുഷ് അപ്പ്; വൈറലായി വീഡിയോ
Open in App
Home
Video
Impact Shorts
Web Stories