കരഞ്ഞു കൊണ്ടാണ് ക്വെൻലിൻ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താൻ ഈ ലേലത്തെ ഒരു തമാശയായി തെറ്റിദ്ധരിച്ചെന്നും അവർ കൂട്ടിച്ചേർത്തു. ഇത്രയും തുക തനിക്ക് അടക്കാൻ കഴിയില്ലെന്നും തന്നെ സഹായിക്കണമെന്നുമാണ് തുടർന്നുള്ള അഭ്യർത്ഥന.
''നിങ്ങൾക്ക് എന്നെ സഹായിക്കാൻ കഴിയുമെങ്കിൽ ദയവായി സംഭാവന ചെയ്യാമോ? കുറച്ച് പണം എനിക്കു കടം തരാമോ?", എന്നാണ് കരഞ്ഞു കൊണ്ട് ടിക് ടോക്ക് വീഡിയോയിലൂടെ ക്വെൻലിൻ അപേക്ഷിക്കുന്നത്. ''എനിക്ക് ഇതു വേണ്ട്. എനിക്കൊരു ജോലിയില്ല. ഇതവർക്ക് തിരിച്ചു കൊടുക്കാനും പറ്റില്ല'', ക്വെൻലിൻ കരഞ്ഞുകൊണ്ടു പറഞ്ഞു.
advertisement
ഫണ്ടിനായി 'ഒൺലി ഫാൻസ്' അക്കൗണ്ടിൽ രജിസ്റ്റർ ചെയ്യാനും തന്റെ ഫോളോവേഴ്സിനോട് യുവതി അഭ്യർത്ഥിച്ചു. സോഫക്കു മാത്രമല്ല, ദന്തചികിത്സകൾക്കും കാറിലെ കണ്ണാടി മാറ്റിസ്ഥാപിക്കുന്നതിനുമൊക്കെ തനിക്ക് പണം ആവശ്യമാണെന്നും ടിക് ടോക്ക് താരം കൂട്ടിച്ചേർത്തു.
വീഡിയോക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് കാഴ്ചക്കാരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്.
Also read : അന്യഗ്രഹ ജീവികൾക്ക് താമസിക്കാൻ ഇവിടം റെഡിയാണ്; ആവാസകേന്ദ്രം ഒരുക്കി അമേരിക്കക്കാരൻ!
കാണാൻ ഒരു കുട്ടിയെ പോലെയുള്ള ചൈനീസ് യുവാവിന്റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. ചൈനീസ് യുവാവായ മാവോ ഷെങിന് (Mao Sheng) 27 വയസ്സുണ്ടെങ്കിലും കാണാൻ ഒരു കുട്ടിയെ പോലെയാണ്. എന്നാൽ ഈ രൂപം കാരണം യുവാവിന് ജോലി നൽകാൻ പലരും മടിക്കുകയാണെന്ന് ഓഡിറ്റി സെൻട്രൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. ടിക് ടോക്കിൽ ഷെങിന്റെ വീഡിയോ വൈറലായതോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. കുട്ടിയെപ്പോലെയുള്ള മുഖവും ഉയരക്കുറവും കാരണം തനിക്ക് ജോലി ലഭിക്കുന്നില്ലെന്നാണ് ഷെങ് പറയുന്നത്.
ചൈനയിലെ ഡോങ്ഗുവാൻ നഗരത്തിൽ നിന്ന് ചിത്രീകരിച്ച ഈ വീഡിയോയിലൂടെ ഷെങ് തന്റെ പ്രായം വെളിപ്പെടുത്തിയതിന് പുറമെ തന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും വ്യക്തമാക്കിയിരുന്നു. ജോലി അന്വേഷിച്ച സമയത്ത് താൻ യഥാർത്ഥ പ്രായം മറച്ചുവെച്ചതായി തൊഴിലുടമകൾ ആരോപിച്ചെന്ന് ഷെങ് പറഞ്ഞു.തന്റെ പിതാവ് സ്‌ട്രോക്കിൽ നിന്ന് സുഖം പ്രാപിച്ച് വരുന്നെ ഉള്ളൂവെന്നുംഅദ്ദേഹത്തെ ശുശ്രൂഷിക്കാൻ തനിക്ക് ഒരു ജോലി വേണമെന്നും ഷെങ് പറഞ്ഞു. ഇതിനായി ഷെങ് തന്റെ സുഹൃത്തുക്കളോടൊപ്പംചിലഫാക്ടറികളിൽ ജോലി അന്വേഷിച്ച് പോയിരുന്നു. എന്നാൽ സുഹൃത്തുക്കൾക്ക് ജോലി കിട്ടിയെന്നും തനിക്ക് ജോലി കിട്ടിയില്ലെന്നും ഷെങ് പറയുന്നു.