ഭർത്താവിനായി വ്രതമെടുത്ത ഭാര്യ കണ്ടത് കാമുകിക്കൊപ്പം കറങ്ങിനടക്കുന്ന ഭര്‍ത്താവിനെ; ഉടൻ അടി സമ്മാനം
- Published by:Rajesh V
- trending desk
Last Updated:
രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറ് സംസ്ഥാനങ്ങളില്‍ ഹിന്ദു മതവിശ്വാസികള്‍ക്കിടയില്‍ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് കര്‍വാ ചൗത്. വിവാഹിതരായ സ്ത്രീകള്‍ ഈ ദിവസം വ്രതമെടുക്കുകയും ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു
കാമുകിക്കൊപ്പം (Girlfirend) കറങ്ങി നടന്ന ഭര്‍ത്താവിനെ (Husband) കൈയോടെ പിടിച്ച് ഭാര്യ. കര്‍വ ചൗത്ത് ആഘോഷത്തിനിടെയാണ് ഭര്‍ത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പം ഭാര്യ പിടികൂടിയത്. ഇതില്‍ ക്ഷുഭിതയായ ഭാര്യ പൊതുസ്ഥലത്ത് വെച്ച് ഭര്‍ത്താവിനെ മര്‍ദിക്കുകയും ചെയ്തു. ഇപ്പോഴിതാ ഭര്‍ത്താവിനെ യുവതി മര്‍ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വ്യാഴ്യാഴ്ച ഗാസിയാബാദിലാണ് (Ghaziabad) സംഭവം നടന്നത്.
വലിയ ജനക്കൂട്ടം നോക്കിനില്‍ക്കെയാണ് ഭാര്യയും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് ഭര്‍ത്താവിനെ മര്‍ദിക്കുന്നത്. ഇത് തടയാന്‍ ശ്രമിക്കുന്ന കാമുകിയെയും അവര്‍ മര്‍ദിക്കുന്നത് കാണാം.
സംഭവത്തില്‍, ഭര്‍ത്താവിനെതിരെ ഭാര്യ പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവുമായുള്ള വഴക്കിനെത്തുടര്‍ന്ന് ഭാര്യ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. കര്‍വാ ചൗത്ത് ആഘോഷത്തോട് അനുബന്ധിച്ച് അമ്മയോടൊപ്പം ഷോപ്പിംഗിന് പോയപ്പോഴാണ് യുവതി തന്റെ ഭര്‍ത്താവിനെ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടത്. ഇതില്‍ ക്ഷുഭിതയായ സ്ത്രീ ഭര്‍ത്താവിനെ മര്‍ദിക്കുകയായിരുന്നു.
രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറ് സംസ്ഥാനങ്ങളില്‍ ഹിന്ദു മതവിശ്വാസികള്‍ക്കിടയില്‍ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് കര്‍വാ ചൗത്. വിവാഹിതരായ സ്ത്രീകള്‍ ഈ ദിവസം വ്രതമെടുക്കുകയും ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
advertisement
On Karwa Chauth, Husband Gets Thrashed by Wife and Mother-in-Law After Getting Caught Red-Handed Shopping With Girlfriend in Ghaziabad pic.twitter.com/DGFm1ZWjPk
— Subodh Srivastava 🇮🇳 (@SuboSrivastava) October 13, 2022
അതേസമയം,കാമുകിക്കൊപ്പം സമയം ചെലവഴിക്കാന്‍ ലോഡ്ജില്‍ മുറിയെടുത്ത ഭര്‍ത്താവിനെ ഭാര്യ കൈയോടെ പൊക്കിയ സംഭവം അടുത്തിടെ കേരളത്തിലും വാര്‍ത്തയായിരുന്നു. കോട്ടയം ജില്ലയിലെ ഗാന്ധിനഗറിലാണ് സംഭവം നടന്നത്. എന്നാല്‍, സ്ത്രീയും പുരുഷനും ഉഭയസമ്മതപ്രകാരമാണ് മുറിയെടുത്തത് എന്നതിനാല്‍ കേസെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്, ഇരുവരെയും അനുനയിപ്പിച്ച് ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു.
advertisement
ഇതിനിടെ, ബന്ധുവിനൊപ്പം മടങ്ങിയ കാമുകി ബസിനു മുന്നില്‍ ചാടാന്‍ ശ്രമം നടത്തി. എന്നാല്‍, ബന്ധു തടഞ്ഞതിനാല്‍ അപകടം ഉണ്ടായില്ല. ഗാന്ധിനഗറിലെ ഒരു ലോഡ്ജിലാണ് ഭര്‍ത്താവും കാമുകിയും മുറിയെടുത്തത്. ഭര്‍ത്താവിന്റെ ചില കൂട്ടുകാര്‍ ഇത് അറിയുകയും ഭാര്യയുടെ അടുത്ത് കാര്യങ്ങള്‍ അറിയിക്കുകയുമായിരുന്നു.
സംഭവമറിഞ്ഞ ഭാര്യ ഉടന്‍ തന്നെ ലോഡ്ജില്‍ എത്തുകയും ഭര്‍ത്താവിനെയും കാമുകിയെയും കൈയോടെ പിടി കൂടുകയുമായിരുന്നു. ഭര്‍ത്താവിനെ മര്‍ദ്ദിച്ച ഭാര്യ കാമുകിയെ തള്ളിയിടാനും ശ്രമിച്ചു. സംഭവം വഷളായതിനെ തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും അനുനയിപ്പിച്ച് ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയയ്ക്കുകയുമായിരുന്നു.
advertisement
ഇതിന് പുറമെ, ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി ട്രെയിനില്‍ വച്ച് വിവാഹം കഴിച്ചതും സോഷ്യല്‍ മീഡയയില്‍ വൈറലായിരുന്നു. ബിഹാറിലെ ഭഗല്‍പുരിലാണ് സംഭവം നടന്നത്. അനുകുമാരി എന്ന യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. കാമുകനായ അഷു കുമാര്‍ അനുകുമാരിക്ക് സിന്ദൂരം ചാര്‍ത്തുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി. സംഭവം നടക്കുന്നതിന് രണ്ടു മാസം മുന്‍പ് ഈ യുവതി മറ്റൊരു വിവാഹം കഴിച്ചിരുന്നു. വര്‍ഷങ്ങളായി അനുകുമാരിയും അഷുകുമാറും തമ്മില്‍ സ്‌നേഹത്തിലായിരുന്നുവെന്നാണ് വിവരം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 14, 2022 12:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഭർത്താവിനായി വ്രതമെടുത്ത ഭാര്യ കണ്ടത് കാമുകിക്കൊപ്പം കറങ്ങിനടക്കുന്ന ഭര്‍ത്താവിനെ; ഉടൻ അടി സമ്മാനം