TRENDING:

ചെന്നൈയിൽ മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരാവസ്ഥ പങ്കുവച്ച് നടൻ റഹ്മാൻ

Last Updated:

വീഡിയോ പങ്കുവച്ചതോടെ താരവും കുടുംബവും സുരക്ഷിതമാണോ എന്നും അന്വേഷിച്ച് നിരവധി പേരാണ് കമന്റ് ബോക്ക്സില്‍ എത്തിയിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: ബംഗാൾ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ. ഇതേത്തുടർന്ന് ചെന്നൈ നഗരത്തിന്റെ പലഭാഗത്തും വെള്ളക്കെട്ട രൂക്ഷമാണ്. അടിയന്തരാവശ്യത്തിനൊഴികെ വീടിന്‌ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. ചുഴലിക്കാറ്റിന്റെ ഭീകരാവസ്ഥ സംസ്ഥാനത്തിന്റെ പലഭാഗത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ റഹ്മാൻ.
advertisement

Also read-മിഷോങ് ചുഴലിക്കാറ്റ്: കനത്ത മഴയിൽ ചെന്നൈ നഗരം വെള്ളത്തിൽ; റോഡിൽ മുതലയിറങ്ങി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശക്തമായ മഴയിൽ വെള്ളപൊക്കം രൂപപ്പെട്ടതോടെ ഒരു അപ്പാർട്മെന്റിനു താഴെ പാർക്ക് ചെയ്തിരുന്ന കാറുകൾ ഒഴുകിപ്പോകുന്ന ദൃശ്യങ്ങളാണ് താരം പങ്കുവച്ചത്. ചെന്നൈ പള്ളിക്കരണൈയിൽ നിന്നുള്ള കാഴ്ച എന്ന രീതിയിലാണീ ദൃശ്യം പ്രചരിക്കുന്നത്. എഫക്റ്റ് ഓഫ് സൈക്ലോൺ മിഷോങ് എന്നും ചെന്നൈ ചുഴലിക്കാറ്റ് ഇന്ന് എന്നും അദ്ദേഹം വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്. വീഡിയോ പങ്കുവച്ചതോടെ താരവും കുടുംബവും സുരക്ഷിതമാണോ എന്നും അന്വേഷിച്ച് നിരവധി പേരാണ് കമന്റ് ബോക്ക്സില്‍ എത്തിയിരിക്കുന്നത്.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ചെന്നൈയിൽ മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരാവസ്ഥ പങ്കുവച്ച് നടൻ റഹ്മാൻ
Open in App
Home
Video
Impact Shorts
Web Stories