ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഹലോ ഡിയർ ഫ്രണ്ട്സ്,
കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഷയത്തിൽ ഒരുപാട് ആളുകൾ അഭിനന്ദനങ്ങളും ഐക്യദാർഢ്യവും നൽകുന്നുണ്ട്…സന്തോഷം തന്നെ. ഞാൻ എന്ന വ്യക്തിയുടെ പൗരബോധത്തിന് ഉപരി, സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന വർഗ്ഗ, മത, വർണ്ണ വിഭാഗീയതക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തി എന്ന നിലക്ക് എൻ്റെ വ്യക്തിരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രം ആണ് അത്.
advertisement
സന്തോഷവും, സാഹോദര്യവും, നന്മയും എന്നും നിലനിൽക്കേണ്ട ലോകത്ത്. സ്വാർഥ ലാഭത്തിനുവേണ്ടി വാക്കുകളിലും പ്രവൃത്തികളിലും വെറുപ്പിനെ പുരട്ടുമ്പോൾ…ഞാനല്ല ..നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകൾ വിളിച്ചു പറയണം എന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നത്…അത് എന്നും തുടർന്ന് കൊണ്ടിരിക്കും….
Also read-‘ദയവായി ഊഹങ്ങൾ പ്രചരിപ്പിക്കരുത്’; ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് നടൻ ഷെയ്ൻ നിഗം
കളമശ്ശേരിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പോസ്റ്റാണ് താരം പങ്കുവച്ചത്. ആദ്യത്തെ പോസ്റ്റിൽ ദയവായി ഊഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം അഭ്യർഥിച്ചു. ഈ സംഭവത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അധികാരികള്‍ കണ്ടെത്തട്ടെ, അതുവരെ നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഷെയ്ൻ നിഗം പറഞ്ഞു. രണ്ടാമത് പങ്കുവച്ച പോസ്റ്റിൽ വീഴ്‌ചകളിൽ നിന്ന് തെറ്റുകൾ മനസിലാക്കി പരിഹാരങ്ങൾ കണ്ടെത്തണമെന്ന് കുറിച്ചാണ് രണ്ടാമത്തെ പോസ്റ്റ് . ബഹുജനങ്ങൾ പങ്കെടുക്കുന്ന പരിപാടികളിൽ ചില മാർഗനിർദേശങ്ങൾ ഉണ്ടായാൽ നന്നായിരിക്കുമെന്നും നടൻ സമൂഹമാദ്ധ്യമ പോസ്റ്റിൽ കുറിച്ചു.