ബോളിവുഡ് താരം സോനം കപൂറാണ് വിവേകിനെ വിമർശിച്ച് ആദ്യം രംഗത്തുവന്നത്. 'തീർത്തും അരോചകം' എന്നായിരുന്നു സോനം കപൂറിന്റെ പ്രതികരണം. ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവേക് ഒബ്റോയിയെ വിമർശിച്ച് രംഗത്തെത്തി. ഇത്തരമൊരു ട്വീറ്റ് പങ്കുവയ്ക്കുന്നത് എന്തൊരു അസംബന്ധമാണെന്നും താരത്തിന്റെ അവസ്ഥയിൽ നിരാശയുണ്ടെന്നും ജ്വാല ഗുട്ട ട്വിറ്ററിൽ കുറിച്ചു. ഒട്ടും വിവേകമില്ലാത്ത ഒരാൾക്ക് ആരാണ് വിവേക് എന്നു പേരിട്ടതെന്നും താരത്തെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ കമന്റുകൾ നിറഞ്ഞു. വിവേകിനെ ഓർത്ത് ലജ്ജിക്കുന്നു എന്നർത്ഥം വരുന്ന ഹാഷ്ടാഗുകളും സജീവമായി. നിങ്ങളുടെ സഹോദരിയുടെയോ ഭാര്യയുടെയോ പഴയ ചിത്രങ്ങളും പഴയ പ്രണയബന്ധങ്ങളും കോർത്തിണക്കി ഒരു ട്രോളുണ്ടാക്കിയാൽ എങ്ങനെ പ്രതികരിക്കുമെന്നും ആരാധകർ ചോദിക്കുന്നു.
advertisement
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി വിവേക് പ്രചാരണത്തിനിറങ്ങുകയായിരുന്നു. അടുത്തിടെ, മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും വിവേക് അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിൽ ബോബി എന്ന പ്രതിനായക വേഷമാണ് വിവേക് അവതരിപ്പിച്ചത്.