advertisement

Kerala Gold Rate| ഉച്ചയ്ക്ക് വീണ്ടും ഇടിഞ്ഞ് സ്വർണവില; 16 ദിവസത്തിനിടെ ഇടിഞ്ഞത് 11,480 രൂപ

Last Updated:

കണക്കുകളെടുത്താൽ മാർച്ച് 1ൽ ആരംഭിച്ച സ്വ‍ർണ വിലയിൽ നിന്ന് 11,480 രൂപയാണ് രൂപയാണ് കുറഞ്ഞിരിക്കുന്നത്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് വില വീണ്ടും കുറഞ്ഞു. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്‌സ് അസോസിയേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ഗ്രാമിന് 160 രൂപ കുറഞ്ഞ് 14,430 രൂപയിലെത്തി.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,15,440 രൂപയായി താഴ്ന്നു. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 1,16,720 രൂപയായിരുന്നു നിരക്ക്. വെറും മണിക്കൂറുകൾക്കുള്ളിൽ 1,280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരം ഈ കുറഞ്ഞ നിരക്കിലാണ് പുരോഗമിക്കുന്നത്.
കണക്കുകളെടുത്താൽ മാർച്ച് 1ൽ ആരംഭിച്ച സ്വ‍ർണ വിലയിൽ നിന്ന് 11,480 രൂപയാണ് രൂപയാണ് കുറഞ്ഞിരിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും സ്വർണ്ണവില താഴുന്ന വിപരീത സാഹചര്യമാണ് ഇപ്പോൾ വിപണിയിൽ ദൃശ്യമാകുന്നത്. സാധാരണയായി യുദ്ധമോ രാഷ്ട്രീയ അസ്ഥിരതയോ ഉണ്ടാകുമ്പോൾ നിക്ഷേപകർ സുരക്ഷിത താവളമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് തിരിയുകയും വില ഉയരുകയുമാണ് പതിവ്. എന്നാൽ നിലവിൽ ആഗോളതലത്തിൽ പണപ്പെരുപ്പം വർദ്ധിക്കാനുള്ള സാധ്യതയാണ് സ്വർണ്ണത്തിന് തിരിച്ചടിയാകുന്നത്. സംഘർഷം മൂലം ഇന്ധനവില വർദ്ധിക്കുന്നത് പണപ്പെരുപ്പത്തിന് കാരണമാകുമെന്നും, ഇത് നിയന്ത്രിക്കാൻ ലോകബാങ്കുകൾ പലിശ നിരക്ക് ഉയർത്തുമെന്നും നിക്ഷേപകർ കണക്കുകൂട്ടുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate| ഉച്ചയ്ക്ക് വീണ്ടും ഇടിഞ്ഞ് സ്വർണവില; 16 ദിവസത്തിനിടെ ഇടിഞ്ഞത് 11,480 രൂപ
Next Article
advertisement
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ? 
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ?
  • കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ 18 സ്ഥലങ്ങളിൽ വാട്ടർ മെട്രോ സാധ്യതാ പഠനം പൂർത്തിയായി

  • കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കെഎംആർഎൽ പഠനം തയ്യാറാക്കി

  • ആലപ്പുഴ, കൊല്ലം, മുംബൈ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ടെർമിനലുകളും ഇലക്ട്രിക് ബോട്ടുകളും നിർദ്ദേശിച്ചു

View All
advertisement