advertisement

രാത്രി വീടിനു മുന്നിൽ കിടന്നുറങ്ങിയ 66 കാരിയെ രണ്ട് യുവാക്കൾ അതിക്രൂരമായി പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

Last Updated:

ആക്രമണത്തിൽ പരിക്കേറ്റ വയോധിക ആശുപത്രിയിൽ എത്തി പീഡനവിവരം ഡോക്ടർമാരെ അറിയിച്ചതിനെ തുടർന്ന് ഡോക്ടർമാരാണ് പൊലീസിൽ വിവരമറിയിച്ചത്

News18
News18
തമിഴ്‌നാട്ടിൽ രാത്രി വീടിനു മുന്നിൽ കിടന്നുറങ്ങിയ 66 കാരി അതിക്രൂരമായ ലൈം​ഗിക പീഡനത്തിന് ഇരയായി.കത്തികാട്ടി ഭീഷണിപ്പെടുത്തി രണ്ട് യുവാക്കളാണ് ഇവരെ പീ‍ഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മാർച്ച് 14 രാത്രിയാണ് സംഭവം. പീഡനത്തിന് ഇരയായ വയോധിക സേലം കോർപറേഷനിലെ ഗോരിമേട് എന്ന സ്ഥലത്തുള്ള അവരുടെ വീടിന് മുന്നിൽ പതിവുപോലെ കിടന്നുറങ്ങുകയായിരുന്നു.
ഏതാണ്ട് ഒരു മണിയോടെ വീടിന് മുന്നിൽ മദ്യപിച്ചെത്തിയ യുവാക്കൾ ഇവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.ആക്രമണത്തിന് ശേഷം ഇരുവരും ഓടി രക്ഷപ്പെട്ടു.
ആക്രമണത്തിൽ പരിക്കേറ്റ വയോധിക മാർച്ച് 15 രാവിലെ ആശുപത്രിയിൽ എത്തി പീഡനവിവരം ഡോക്ടർമാരെ അറിയിച്ചു.തുടർന്ന് ഡോക്ടർമാരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് എത്തി മൊഴി രേഖപ്പെടുത്തി.
advertisement
വയോധികയുടെ ബന്ധുക്കൾ പോലീസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് രവികുമാർ എന്ന 26 കാരനെ അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ തുടരുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
രാത്രി വീടിനു മുന്നിൽ കിടന്നുറങ്ങിയ 66 കാരിയെ രണ്ട് യുവാക്കൾ അതിക്രൂരമായി പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement