advertisement

പശ്ചിമേഷ്യൻ യുദ്ധത്തിൽ ആദ്യമായി ഇറാൻ 'സെജ്‌ജിൽ' പ്രയോഗിച്ചു; എന്താണ്'ഡാൻസിങ് മിസൈൽ'

Last Updated:

ഉയരത്തിൽ ദിശമാറി സഞ്ചരിക്കാനും ഇസ്രായേലിന്റെ അയൺ ഡോം പോലുള്ള പ്രതിരോധ സംവിധാനങ്ങളെ വെട്ടിക്കാനും ശേഷിയുള്ളതിനാലാണ് സെജ്‌ജിലിനെ 'ഡാൻസിങ് മിസൈൽ' എന്ന് വിളിക്കുന്നത്

Rapid Read
 (X)
(X)
ഇറാൻ- ഇസ്രായേൽ, അമേരിക്ക യുദ്ധം ശക്തമാകുന്നതിനിടെ, ഞായറാഴ്ച ഇറാൻ അത്യാധുനിക മിസൈലുകൾ വിക്ഷേപിച്ചു. ജെറുസലേമുമായും വാഷിംഗ്ടണുമായും ബന്ധപ്പെട്ട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇറാൻ സ്വന്തമായി വികസിപ്പിച്ചെടുത്ത 'സെജ്‌ജിൽ' മിസൈൽ പ്രയോഗിക്കുന്നത്.
ഇറാനിയൻ വാർത്താ മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തതനുസരിച്ച്, യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴാണ് സെജ്‌ജിൽ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇറാൻ പ്രയോഗിച്ചത്. ലിക്വിഡ് ഫ്യൂവൽ ഉപയോഗിക്കുന്ന മിസൈലുകൾ തയ്യാറാക്കാൻ മണിക്കൂറുകൾ എടുക്കുമെന്നിരിക്കെ, മിനിറ്റുകൾക്കുള്ളിൽ വിക്ഷേപിക്കാവുന്ന സോളിഡ് ഫ്യൂവൽ (ഖര ഇന്ധനം) മിസൈലായ സെജ്‌ജിലിന്റെ പ്രയോഗം യുദ്ധം കൂടുതൽ കടുക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
എന്താണ് സെജ്‌ജിൽ മിസൈൽ?
സജ്ജിൽ, അഷൂറ എന്നീ പേരുകളിലും അറിയപ്പെടുന്ന സെജ്‌ജിൽ, ഇറാൻ ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത രണ്ട് ഘട്ടങ്ങളുള്ള ബാലിസ്റ്റിക് മിസൈലാണ്. ഖര ഇന്ധനമാണ് ഇതിൽ ഉപയോഗിക്കുന്നത്. ഏകദേശം 2,000 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈൽ വിഭാഗത്തിൽപ്പെടുന്നു.
advertisement
ഏകദേശം 700 കിലോഗ്രാം സ്ഫോടകവസ്തുക്കൾ വഹിക്കാൻ ഇതിന് ശേഷിയുണ്ട്. ‌ലിക്വിഡ് ഫ്യൂവൽ മിസൈലുകളെ അപേക്ഷിച്ച് വളരെ വേഗത്തിൽ വിക്ഷേപിക്കാൻ സാധിക്കുമെന്നതിനാൽ ശത്രുക്കൾക്ക് ഇത് കണ്ടെത്താനോ തകർക്കാനോ ഉള്ള സമയം കുറവായിരിക്കും.
ഉയരത്തിൽ വെച്ച് ദിശ മാറാനും പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാനും കഴിയുന്നതിനാലാണ് ഇതിന് 'ഡാൻസിങ് മിസൈൽ' എന്ന പേര് ലഭിച്ചത്. ഏകദേശം 18 മീറ്റർ നീളവും 1.25 മീറ്റർ വ്യാസവുമുള്ള ഈ മിസൈലിന് 23,600 കിലോഗ്രാം ഭാരമുണ്ട്. 1990കളിൽ നിർമാണം ആരംഭിച്ച ഈ മിസൈലിന്റെ ആദ്യ പരീക്ഷണം 2008ലാണ് നടന്നത്.
advertisement
യുദ്ധം മൂന്നാം വാരത്തിൽ
ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രായേലും കഴിഞ്ഞ മാസം നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് യുദ്ധം രൂക്ഷമായത്. ഇതിന് തിരിച്ചടിയായി ഇസ്രായേലിനും ഗൾഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കും നേരെ ഇറാൻ ആക്രമണം നടത്തി.
റിപ്പോർട്ടുകൾ പ്രകാരം യുദ്ധത്തിൽ ഇതുവരെ 2,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, ഇതിൽ ഭൂരിഭാഗവും ഇറാനിലാണ്. ഇറാാനിലെ 15,000ത്തോളം ലക്ഷ്യസ്ഥാനങ്ങൾ തങ്ങൾ തകർത്തതായി പെന്റഗൺ അവകാശപ്പെട്ടു. യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഏകദേശം 2,500 മറീനുകളുമായി യുഎസ് യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോളി മേഖലയിൽ വിന്യസിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
advertisement
Summary: In a significant escalation of the West Asia conflict, Tehran has reportedly launched its domestically developed Sejjil ballistic missile against Israeli and U.S.-linked positions. This marks the first operational use of the weapon since the current hostilities broke out on February 28.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
പശ്ചിമേഷ്യൻ യുദ്ധത്തിൽ ആദ്യമായി ഇറാൻ 'സെജ്‌ജിൽ' പ്രയോഗിച്ചു; എന്താണ്'ഡാൻസിങ് മിസൈൽ'
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement