തമിഴ് ബ്രാഹ്മണാചാരപ്രകാരം ഡിസംബർ12ന് നടന്ന വിവാഹത്തില്‍ രമ്പരാഗത മഡിസാര്‍ സാരി ധരിച്ചാണ് കീർത്തി മണ്ഡപത്തിലെത്തിയത്.
Also Read: തൂവെള്ള ഗൗണിൽ ക്രിസ്ത്യൻ വധുവായി കീര്‍ത്തി സുരേഷ്! പുഞ്ചിരിതൂകി ആന്റണി
താരത്തിന്റെ വസ്‍ത്രങ്ങൾ ഡിസൈന്‍ ചെയ്തത് പ്രശസ്ത ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെയാണ്.മഞ്ഞയും പച്ചയും ചേര്‍ന്ന കാഞ്ചിപുരം സാരി, വൈര ഊസി എന്ന പരമ്പരാഗത രീതിയിലൂടെയാണ് നെയ്‌തെടുത്തിരിക്കുന്നത്.
സാരി ഡിസൈൻ ചെയ്യുന്ന വീഡിയോ അനിത ഡോംഗ്രെ സോഷ്യൽ മീഡിയയിലൂടെ പറത്തുവിട്ടു. വിവാഹസാരിയുടെ ഏറ്റവും വലിയ പ്രത്യേകത കീര്‍ത്തിയെഴുതിയ പ്രണയകവിത സാരിയില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട് എന്നതാണ്.
ഒന്‍പത് മീറ്റര്‍ നീളമുളള സാരിയില്‍ ഡോള്‍ഡന്‍ സെറി വർക്കാണ് ചെയ്തത്. 405 മണിക്കൂറെടുത്താണ് ഈ വിവാഹസാരി നെയ്തെടുത്തത്.
കഴിഞ്ഞ മാസമാണ് ആന്റണിയുമായുള്ള പ്രണയം കീര്‍ത്തി സുരേഷ് വെളിപ്പെടുത്തിയത് . ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി ഇതേകുറിച്ച് സംസാരിച്ചത്. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്.
Also Read: 37 വർഷത്തിൽ മാറാത്ത പാരമ്പര്യം; കീർത്തി സുരേഷിന്റെ വിവാഹവും ആഭരണങ്ങളും പേറുന്ന മൂല്യങ്ങൾ