TRENDING:

'ഏറെ ആദരവോടെ പറയട്ടെ, അങ്ങയുടെ അണികളിൽ നിന്ന് സൈബർ ആക്രമണം നേരിട്ടയാളാണ് ഞാൻ'; മുഖ്യമന്ത്രിയോട് നടി ലക്ഷ്മി പ്രിയ

Last Updated:

പതിമൂന്നു വയസുമുതൽ അൻപത്തി മൂന്ന് വയസ്സിൽ മരിക്കും വരെ പാർട്ടിക്കു വേണ്ടി തൊണ്ടപൊട്ടി വിപ്ലവ ഗാനങ്ങൾ പാടിയിരുന്ന പട്ടണക്കാട് പുരുഷോത്തമന്റെ മരുമകളാണ് ഞാൻ. അദ്ദേഹം പാർട്ടിക്കു വേണ്ടി ചെയ്ത അളവറ്റ സംഭാവനകൾ ഞങ്ങളുടെ കുടുംബത്തെ കല്ലെറിയുന്ന അണികൾക്ക് അറിയില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി നടി ലക്ഷ്മിപ്രിയ. മലയാളസിനിമയിൽ കഴിഞ്ഞ 16 വർഷമായി അഭിനയിക്കുന്ന ആളാണ് താനെന്നും അങ്ങയുടെ പാർട്ടി അണികളിൽ നിന്ന് നല്ല രീതിയിൽ സൈബർ ആക്രമണം നേരിട്ടിട്ടുള്ള ആളാണെന്നും കത്തിൽ ലക്ഷ്മിപ്രിയ വ്യക്തമാക്കുന്നു.
advertisement

അങ്ങയുടെ പാർട്ടി അണികൾ സൈബർ ആക്രമണം നടത്തുന്നില്ലെന്നും അഥവാ നടത്തിയാൽ തന്നെ മറ്റു പാർട്ടിപ്രവർത്തകർ നടത്തുന്നതിലും തുലോം കുറവാണെന്നും എന്ന മട്ടിൽ പറഞ്ഞതായി കണ്ടു എന്ന് പറഞ്ഞു കൊണ്ടാണ് കത്ത് തുടങ്ങുന്നത്. അമ്മ പെങ്ങൻമാർ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറിയും കമന്റുകൾക്ക് ചിരി സ്‌മൈലിയും ഇടുന്ന കൂട്ടരിൽ അധികം പേരുടെയും പ്രൊഫൈൽ വ്യകതമാക്കുന്നത് ഇവർ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പ്രതിനിധാനം ചെയ്യുന്നു എന്നാണ്. എന്നാൽ, ഇടതുപക്ഷത്തിന്റെ പേര് ചീത്തയാക്കാൻ വേണ്ടി മനഃപൂർവം വ്യാജ പ്രൊഫൈൽ ഉണ്ടാക്കുന്നതാണോ എന്നും നിച്ഛയം പോരായെന്നും ലക്ഷ്മിപ്രിയ കത്തിൽ വ്യക്തമാക്കുന്നു.

advertisement

You may also like:സ്രവ സാമ്പിൾ പരിശോധനയ്ക്ക് ലാബ് ടെക്‌നീഷൻമാരും നഴ്സുമാരും; അധികജോലി ഭാരമെന്ന് നഴ്സുമാരുടെ സംഘടന [NEWS]7000 രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോൺ; വാങ്ങാൻ ഇതാ ചില കാരണങ്ങൾ [NEWS] രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്‌ മേധാവിക്ക് കോവിഡ്; അയോധ്യ ഭൂമിപൂജയിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടിരുന്നു [NEWS]

advertisement

ലക്ഷ്മിപ്രിയയുടെ കത്ത്,

'ബഹുമാനപ്പെട്ട മുഖ്യമന്ത്രി, എന്റെ പേര് ലക്ഷ്മി പ്രിയ. മലയാള സിനിമയിൽ കഴിഞ്ഞ 16 വർഷമായി അഭിനയിച്ചു  വരുന്നു. അങ്ങയുടെ പാർട്ടി അണികൾ സൈബർ അറ്റാക്ക് നടത്തുന്നില്ല, അഥവാ നടത്തിയാൽ തന്നെ മറ്റു പാർട്ടി  പ്രവർത്തകർ നടത്തുന്നതിലും തുലോം കുറവാണ് എന്ന മട്ടിൽ അങ്ങ് പറഞ്ഞതായി കണ്ടു. എന്നാൽ, ഏറെ

ആദരവോടും ബഹുമാനത്തോടെയും പറയട്ടെ, അങ്ങയുടെ പാർട്ടി അണികളിൽ നിന്നും നല്ല രീതിയിൽ സൈബർ  അറ്റാക്ക് നേരിട്ടിട്ടുള്ള വ്യക്തിയാണ് ഞാൻ. അഥവാ അമ്മ പെങ്ങൻമാർ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറിയും  കമെന്റ്കൾക്ക് ചിരി സ്‌മൈലിയും ഇടുന്ന കൂട്ടരിൽ അധികം പേരുടെയും പ്രൊഫൈൽ വ്യകതമാക്കുന്നത് ഇവർ  ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പ്രതിനിധാനം ചെയ്യുന്നു എന്നാണ്. ഇനി ഇടതുപക്ഷത്തിന്റെ പേര്  ചീത്തയാക്കാൻ വേണ്ടി മനഃപൂർവം വ്യാജ പ്രൊഫൈൽ ഉണ്ടാക്കുന്നതാണോ എന്നും നിച്ഛയം പോരാ. എങ്കിലും വേദനയോടെ അങ്ങയോടു പറയട്ടെ ഞാൻ ഒരു സ്ത്രീയാണ് ഭാര്യയാണ്, ഒരു അച്ഛന്റെയും അമ്മയുടെയും

advertisement

മകൾ ആണ്, ഒരു കുഞ്ഞി മകളുടെ അമ്മയാണ് എന്ന് പോലും നോക്കാതെ ആണ് പച്ചത്തെറി അഭിഷേകം നടത്തുന്നത്.

ശബരിമല സ്ത്രീ പ്രവേശനത്തിൽ അഭിപ്രായം പറഞ്ഞപ്പോൾ മുതൽ ഈ കൂട്ട ആക്രമണം നേരിടുന്നു. ഇടതുപക്ഷം നിരീശ്വരവാദത്തെ ആവാം പ്രോത്സാഹിപ്പിക്കുന്നത്. ഞാൻ ആ നിരീശ്വരവാദത്തെ യാതൊരു വിധത്തിലും  എതിർക്കുന്നില്ല. എന്നാൽ, കേരളം പോലെ ഒരു സംസ്ഥാനത്ത് അവിശ്വാസികൾക്കു എന്നതു പോലെ വിശ്വാസികൾക്കും  അഭിപ്രായ പ്രകടനം നടത്തിക്കൂടെ? ഏറെ വേദനയോടെ പറയട്ടെ അങ്ങയുടെ പാർട്ടിക്കാർ എന്ന് പറയുന്ന ചില

advertisement

സ്ത്രീകൾ ഞങ്ങളെ 'കുലസ്ത്രീകൾ' എന്ന് പോലും വിളിച്ചു ആക്ഷേപിക്കുന്നു.

ഇവിടെ നമ്മുടെ സ്ത്രീകൾ അങ്ങനെ കുലസ്ത്രീകളും അല്ലാത്തവരും ആയി അറിയപ്പെടുന്നു. ഒരാളുടെ രാഷ്ട്രീയം, വിശ്വാസം എന്നത് തികച്ചും വ്യക്തിപരമല്ലേ? അതിനെ എന്ന് മുതൽ ആണ് എതിർത്തു തോൽപ്പിക്കൽ മാനം വന്നത് എന്നറിയില്ല. അങ്ങയുടെ സ്ഥാനത്തും പ്രായത്തിലുമുള്ള ഒരു വ്യക്തി ഒരുപക്ഷേ ഇത്തരം സോഷ്യൽ മീഡിയ ആക്രമണത്തെക്കുറിച്ച് അറിയണമെന്നില്ല. എന്നെങ്കിലും കാണുമ്പോ ഈ വിവരം സൂചിപ്പിക്കണം എന്ന് ഞാൻ കരുതിയിരുന്നതാണ്.

പതിമൂന്നു വയസുമുതൽ അൻപത്തി മൂന്ന് വയസ്സിൽ മരിക്കും വരെ പാർട്ടിക്കു വേണ്ടി തൊണ്ടപൊട്ടി വിപ്ലവ ഗാനങ്ങൾ പാടിയിരുന്ന പട്ടണക്കാട് പുരുഷോത്തമന്റെ മരുമകളാണ് ഞാൻ. അദ്ദേഹം പാർട്ടിക്കു വേണ്ടി ചെയ്ത അളവറ്റ സംഭാവനകൾ ഞങ്ങളുടെ കുടുംബത്തെ കല്ലെറിയുന്ന അണികൾക്ക് അറിയില്ല. അങ്ങേയ്ക്ക് ഇങ്ങനെ ഒരു ഓപ്പൺ കത്തെഴുതേണ്ടി വന്നതിൽ അതീവ വിഷമമുണ്ട്. സ്ത്രീകളെ ഇങ്ങനെ ഒളിഞ്ഞിരുന്നു എന്തു വൃത്തികേടും പറയാം എന്ന് വിചാരിക്കുന്ന ഇത്തരക്കാർക്ക് എതിരെ മുഖം നോക്കാതെ അങ്ങ് കർശന നിയമ നടപടികൾ സ്വീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. നിർത്തട്ടെ?

നിറഞ്ഞ ബഹുമാനത്തോടെ ലക്ഷ്മി പ്രിയ

ഒപ്പ്.'

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഏറെ ആദരവോടെ പറയട്ടെ, അങ്ങയുടെ അണികളിൽ നിന്ന് സൈബർ ആക്രമണം നേരിട്ടയാളാണ് ഞാൻ'; മുഖ്യമന്ത്രിയോട് നടി ലക്ഷ്മി പ്രിയ
Open in App
Home
Video
Impact Shorts
Web Stories