• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid19| രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്‌ മേധാവിക്ക് കോവിഡ്; അയോധ്യ ഭൂമിപൂജയിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടിരുന്നു

Covid19| രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്‌ മേധാവിക്ക് കോവിഡ്; അയോധ്യ ഭൂമിപൂജയിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടിരുന്നു

ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയില്‍ ഭൂമിപൂജ നടന്നത്. അന്ന് വേദിയില്‍ പ്രധാനമന്ത്രിക്കൊപ്പം മഹന്ത് നൃത്യ ഗോപാല്‍ ദാസും പങ്കെടുത്തിരുന്നു.

mahant nrityagopal das

mahant nrityagopal das

  • Share this:
    ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കൊപ്പം അയോധ്യക്ഷേത്രത്തിന്റെ ഭൂമിപൂജയില്‍ പങ്കെടുത്ത രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസിന് കോവിഡ് ബാധ സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

    ഇപ്പോൾ മഥുരയിലുള്ള മഹന്ത് നൃത്യദാസിന് ശ്വസിക്കാനുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഡോക്ടർമാർ പരിശോധിച്ചത്. അദ്ദേഹത്തെ ഗുഡ്ഗാവിലെ മോദാന്ത ആശുപത്രിയിലേക്ക് മാറ്റി. കൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങൾക്കാണ് അദ്ദേഹം മഥുരയിലെത്തിയത്.

    ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയില്‍ ഭൂമിപൂജ നടന്നത്. അന്ന് വേദിയില്‍ പ്രധാനമന്ത്രിക്കൊപ്പം മഹന്ത് നൃത്യ ഗോപാല്‍ ദാസും ഉണ്ടായിരുന്നു. മോദിക്കു പുറമെ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആനന്ദി ബെൻ പട്ടേൽ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എന്നിവരും അദ്ദേഹത്തിനൊപ്പം വേദി പങ്കിട്ടിരുന്നു.

    അദ്ദേഹത്തിന്റെ ചികിത്സാ കാര്യങ്ങളുടെ മേല്‍നോട്ട ചുമതല മഥുര ജില്ലാ കളക്ടര്‍ക്ക്‌ നല്‍കിയിട്ടുണ്ടെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല ആഗ്രയില്‍നിന്നുള്ള ചീഫ് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ചികിത്സാ സംഘത്തെ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി വിട്ടുകൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു.



    ഫെബ്രുവരി 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്ര നിർമാണത്തെ കുറിച്ച് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ മേൽനോട്ടത്തിനായിട്ടാണ് ഇത് രൂപീകരിച്ചത്.

    രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ചു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച ശിലാന്യാസം നടത്തിയത്.
    Published by:Gowthamy GG
    First published: