TRENDING:

'നാട്ടുകാര്‍ പലതും പറയും; കുട്ടികള്‍ക്കു ക്ലാസ് എടുക്കാൻ ലെനയെ ഒന്ന് വിളിച്ച് വരുത്തണം'; സുരേഷ് ഗോപി

Last Updated:

നാട്ടുകാർ പലതും പറയും. വട്ടാണെന്ന് പറയും, കിളി പോയെന്ന് പറയും എന്നാൽ ആ പറയുന്ന ആളുകളുടെയാണ് കിളി പോയിരിക്കുന്നതെന്നും സുരേഷ് ഗോപി പറയുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഈയിടെയ്ക്ക് ഏറ്റവും കൂടുതൽ ചർച്ചയായ നടിയാണ് ലെന. താരത്തിന്റെ വാക്കുകൾ ഏറെ ട്രോളുകള്‍ക്ക് ഇടയായിരുന്നു.പൂർവ ജന്മത്തിലെ കാര്യങ്ങളെല്ലാം തനിക്ക് ഓർമയുണ്ടെന്ന് നടി പറഞ്ഞിരുന്നു . ജന്മാന്തരങ്ങളിൽ തനിക്ക് വിശ്വാസമുണ്ടെന്നും കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധ സന്യാസിയായിരുന്നുവെന്നുവെന്നും ലെന പറഞ്ഞത്.
advertisement

ഇപ്പോഴിതാ ലെനയുടെ സ്പിരിച്വാലിറ്റിയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രജ്യോതി നികേതന്‍ കോളേജില്‍ നടന്ന പരിപാടിയിലാണ് സുരേഷ് ഗോപി സംസാരിച്ചത്. ലെനയ്ക്ക് വട്ടാണ് എന്നൊക്കെ പറയുന്നവരുടെയാണ് കിളി പോയി കിടക്കുന്നത് എന്നാണ് സുരേഷ് ഗോപി പറയുന്നത്.

Also read-കഴിഞ്ഞ ജന്മത്തിൽ ബുദ്ധ സന്യാസിയായിരുന്നു; 63ാം വയസ്സിൽ ടിബറ്റിൽ വെച്ചായിരുന്നു മരണം': നടി ലെന

”എനിക്കിപ്പോള്‍ പറയാനുള്ളത് ലെന ആദ്ധ്യാന്മികതയുടെ ഒരു പുതിയ തലത്തിലേക്ക് എത്തിയിട്ടുണ്ട് എന്നാണ്. ലെനയെ ഒന്ന് വിളിച്ച് വരുത്തണം. ഒരു മതത്തിന്റെ പ്രവര്‍ത്തനമായിട്ടല്ല, മതം ലെനയ്ക്ക് ഇല്ല. നമുക്ക് അങ്ങനൊരു ഫോക്കസ് വേണം. മയക്കുമരുന്നിന് അടിപ്പെട്ട് പോകാതെ മറ്റ് എവിടെയെങ്കിലും നമ്മള്‍ ഒന്ന് അടിമപ്പെടണം. അതിന് സ്പിരിച്വാലിറ്റിയെന്ന് പറയുന്നത് നല്ല ശുദ്ധിയുള്ള ഒരു അംശമാണ്. ഒന്നുകില്‍ എല്ലാ മാസവും അല്ലെങ്കില്‍ ലെനയ്ക്ക് സൗകര്യമുള്ളപ്പോള്‍ കുട്ടികളുമായി ഒരു ഇന്ററാക്ഷന്‍ സെഷന്‍ വെക്കണം. നാട്ടുകാര് പലതും പറയും. വട്ടാണെന്ന് പറയും, കിളി പോയെന്ന് പറയും.”

advertisement

”ആ പറയുന്ന ആളുകളുടെയാണ് കിളി പോയിരിക്കുന്നത്. അവര്‍ക്കാണ് വട്ട്. അസൂയ മൂത്ത് തോന്നുന്നതാണ്. അതിനെ രാഷ്ട്രീയത്തില്‍ കുരുപൊട്ടുകയെന്ന് പറയും. നമുക്ക് മനസ് കെട്ടുപോകാതെ എപ്പോഴും ഒരു കവചം ഉണ്ടായിരിക്കണം” .

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'നാട്ടുകാര്‍ പലതും പറയും; കുട്ടികള്‍ക്കു ക്ലാസ് എടുക്കാൻ ലെനയെ ഒന്ന് വിളിച്ച് വരുത്തണം'; സുരേഷ് ഗോപി
Open in App
Home
Video
Impact Shorts
Web Stories