TRENDING:

സംഗീത പരിപാടിക്കോ സിനിമക്കോ പോകുന്നവരാണോ? പ്രത്യേക അഡള്‍ട്ട് ഡയപ്പറുകള്‍; വില വെറും 6000 രൂപ!

Last Updated:

ലിമിറ്റഡ് എഡിഷനില്‍ പുറത്തിറക്കിയ ഡയപ്പര്‍ ഇതിനോടകം വിറ്റഴിക്കപ്പെട്ടു. മെറ്റല്‍ കീ ക്ലിപ്, ചെയിന്‍, സ്വര്‍ണനിറത്തിലുള്ള തലയോട്ടിയുടെ ചിത്രം എന്നിവയാണ് ഈ ഡയപ്പറിന്റെ പ്രധാന സവിശേഷതകള്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്റ്റേജ് ഷോകള്‍ക്കിടയിലോ ത്രില്ലടിപ്പിക്കുന്ന സിനിമ കാണുന്നതിനിടയിലോ മൂത്രശങ്ക വന്നാല്‍ എന്ത് ചെയ്യും? ഉടനെ ടോയിലറ്റ് അന്വേഷിച്ചിറങ്ങുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. അത്തരക്കാര്‍ക്കായി ഒരു അഡള്‍ട്ട് ഡയപ്പര്‍ പുറത്തിറക്കിയിരിക്കുകയാണ് കിംബര്‍ലി-ക്ലാര്‍ക്ക് എന്ന കമ്പനി.
(Photo Credit: Instagram)
(Photo Credit: Instagram)
advertisement

ലിക്വിഡ് ഡെത്തും കിംബര്‍ലി-ക്ലാര്‍ക്ക് ബ്രാന്‍ഡായ ഡിപെന്‍ഡും സംയുക്തമായ പുറത്തിറക്കിയ പിറ്റ് ഡയപ്പറാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 75 ഡോളര്‍ (6000രൂപ) ആണ് ഈ ഒരു ഡയപ്പറിന്റെ വില. സംഗീത കച്ചേരികളും സ്റ്റേജ് ഷോകളും ആസ്വദിക്കാന്‍ പോകുന്നവര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡയപ്പറാണിത്.

ലിമിറ്റഡ് എഡിഷനില്‍ പുറത്തിറക്കിയ ഡയപ്പര്‍ ഇതിനോടകം വിറ്റഴിക്കപ്പെട്ടു. മെറ്റല്‍ കീ ക്ലിപ്, ചെയിന്‍, സ്വര്‍ണനിറത്തിലുള്ള തലയോട്ടിയുടെ ചിത്രം എന്നിവയാണ് ഈ ഡയപ്പറിന്റെ പ്രധാന സവിശേഷതകള്‍. പിറ്റ് ഡയപ്പറിന്റെ ചിത്രം ഡിപെന്‍ഡ് ബ്രാന്‍ഡും ലിക്വിഡ് ഡെത്തും സംയുക്തമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. പിറ്റ് ഡയപ്പറിന്റെ പരസ്യ വീഡിയോയും ഇതിനോടകം വൈറലായി കഴിഞ്ഞു.

advertisement

52 ഡയപ്പര്‍ അടങ്ങിയ ഡിപെന്‍ഡ് ഗാര്‍ഡ് ബോക്‌സും ഇതിനോടൊപ്പം ലഭിക്കും. ഇതോടെ സംഗീതപരിപാടികള്‍ക്ക് പോകുന്നവര്‍ക്ക് ഇനി ടോയിലറ്റ് അന്വേഷിച്ച് നടക്കേണ്ട ആവശ്യം വരില്ല. നിരവധി പേരാണ് ഈ പോസ്റ്റ് ഏറ്റെടുത്ത് രംഗത്തെത്തിയത്. സംഗീതപ്രേമികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന സംവിധാനമാണിതെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തു. 'ആളുകള്‍ക്ക് ഇത് എന്ത് പറ്റി' എന്നാണ് മറ്റൊരാളുടെ കമന്റ്. ' ഡയപ്പര്‍ നിര്‍മാതാക്കള്‍ക്ക് എന്റെ മനസ് വായിക്കാന്‍ കഴിഞ്ഞു' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. അടുത്ത സ്റ്റേജ് ഷോയ്ക്ക് പോകുമ്പോള്‍ പിറ്റ് ഡയപ്പര്‍ ഉപയോഗപ്പെടുത്തുമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

advertisement

അതേസമയം സംഗീതപരിപാടിയ്ക്ക് പോകുന്നവര്‍ ബാത്ത്‌റൂമിലേക്ക് ഓടുന്നത് കുറയ്ക്കാന്‍ അഡള്‍ട്ട് ഡയപ്പറുപയോഗിക്കുന്നത് ഇതാദ്യമായല്ല. പോപ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീതപരിപാടി ആസ്വദിക്കാനെത്തുന്ന ആരാധകരില്‍ പലരും സംഗീത വിരുന്നിലെ ഒരുനിമിഷം പോലും പാഴാക്കാതിരിക്കാന്‍ അഡള്‍ട്ട് ഡയപ്പറുകള്‍ ഉപയോഗിക്കുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Adult diapers aim to provide a creative and unconventional solution to those who want to enjoy events without worrying about taking a break.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
സംഗീത പരിപാടിക്കോ സിനിമക്കോ പോകുന്നവരാണോ? പ്രത്യേക അഡള്‍ട്ട് ഡയപ്പറുകള്‍; വില വെറും 6000 രൂപ!
Open in App
Home
Video
Impact Shorts
Web Stories