ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പരിസ്ഥിതി ദിനം കഴിഞ്ഞു. ഇനി അതിരപ്പിള്ളി നശീകരണം.
കാട് മുടിയും, അപൂർവ സസ്യ- മൃഗ സമ്പത്ത് നശിക്കും. ആദിവാസികളെ കുടിയിറക്കും. കർഷകർ നട്ടംതിരിയും.
പദ്ധതിക്കു വേണ്ടി മുടക്കുന്ന സംഖ്യയുടെ പലിശ അടച്ചു തീർക്കാൻ പോലും ഇവിടെ ഉല്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് സാധിക്കില്ല.
മാത്രമല്ല, താപ വൈദ്യുത നിലയങ്ങൾ പെരുകിയതു കൊണ്ട് ഇനിയുള്ള കാലം പുതിയ അണക്കെട്ടുകൾ ലാഭകരമല്ല.
പക്ഷേ, ഇലക്ട്രസിറ്റി ബോർഡിലെ എഞ്ചിനീയർമാർക്കും കോൺട്രാക്ടർമാർക്കും അത്യാവശ്യം നേതാക്കൾക്കും ലാഭമുണ്ടാകും. അതുകൊണ്ട് അതിരപ്പിള്ളി മുടിപ്പിച്ചേ അടങ്ങൂ....
advertisement
ഉപേക്ഷിച്ചതെന്ന് പ്രഖ്യാപിച്ച അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിനെതിരെ ഭരണകക്ഷിയിലെ തന്നെ സിപിഐയും പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തി. പദ്ധതിക്കായി നേടിയെടുക്കേണ്ട വിവിധ കേന്ദ്രാനുമതികൾക്ക് അപേക്ഷ നൽകാനാണ് സംസ്ഥാന സർക്കാർ കെഎസ്ഇബിക്ക് അനുമതി നൽകിയത്. ചെയർമാന്റെ അപേക്ഷ പരിഗണിച്ച് ജൂൺ നാലിനാണ് ഇതു സംബന്ധിച്ച സർക്കാർ ഉത്തരവിറക്കിയത്.
TRENDING:WHO on face Masks | എന്തുതരം മാസ്ക്ക് ധരിക്കണം? എപ്പോൾ, എങ്ങനെ ധരിക്കണം? ലോകാരോഗ്യസംഘടനയുടെ പുതിയ നിർദേശം ഇതാ [NEWS]കോവിഡ് സ്ഥിരീകരിച്ചയാളുടെ മൃതദേഹം 'കാണാതായി': ഹോസ്പിറ്റൽ ജീവനക്കാർക്കെതിരെ കേസ് [NEWS]Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ് [NEWS]
നിലവിൽ ഏഴു വർഷ കാലാവധിയുള്ള എൻഒസിയാണ് സംസ്ഥാന സർക്കാർ നൽകിയിരിക്കുന്നത്. അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചെന്ന് 2018 ൽ വൈദ്യുതി മന്ത്രി എംഎം മണി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാർ നീക്കമാരംഭിച്ചിരിക്കുന്നത്.
