ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഭാര്യപിതാവും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ എൻആർ നാരായണമൂർത്തിയുടെ മുൻ പരാമർശത്തെ ചൊല്ലിയാണ് ഋഷി സുനകിനെ ആളുകള്‍ ട്രോളുന്നത്. ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ ഇന്ത്യയിലെ യുവാക്കൾ തയ്യാറാകണമെന്നായിരുന്നു ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തി മുമ്പ് പറഞ്ഞത്. 3വണ്‍4 ക്യാപിറ്റലിന്റെ പോഡ്‌കാസ്റ്റായ 'ദി റെക്കോർഡി'ന്‍റെ ഉദ്ഘാടനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരമൊരു പരാമർശം നടത്തിയത്. അന്ന് ഇത് വലിയ വിവാദങ്ങൾക്കും വഴി വെച്ചിരുന്നു.
Also read-'യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണം': ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി
advertisement
ചൈന പോലുള്ള രാജ്യങ്ങളുമായി മത്സരിക്കുന്നതിന്, ഇന്ത്യയിലെ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതായത് ഒരാൾ ഞായറാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിൽ 11.6 മണിക്കൂർ ജോലി ചെയ്യേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ നാരായണ മൂർത്തിയുടെ പരാമർശം ഋഷി സുനക്കിനും വിനയായിരിക്കുകയാണ്. ആഴ്‌ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന തൻ്റെ ഭാര്യ പിതാവിന്റെ ഉപദേശം അദ്ദേഹം പാലിക്കാത്തതുകൊണ്ടാണ് തോൽവി സംഭവിച്ചതെന്ന് ഒരാൾ പരിഹാസ രൂപേണ എക്‌സിൽ പറഞ്ഞു.
"യുകെ തെരഞ്ഞെടുപ്പിൽ തോറ്റതിന് ശേഷം ഭാര്യാപിതാവ് നാരായണ മൂർത്തിയുടെ ഇന്ത്യയിലെ ഇൻഫോസിസ് സ്ഥാപനത്തിൽ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ ഋഷി സുനക്ക്" മറ്റൊരു ഉപയോക്താവ് കുറിച്ചു. യുകെ തെരഞ്ഞെടുപ്പിൽ ലേബര്‍ പാര്‍ട്ടി ഇത്തവണ 412 സീറ്റുകള്‍ നേടിയാണ് അധികാരം പിടിച്ചെടുത്തത്. പാർട്ടിയെ വിജയത്തിലേക്ക് നയിച്ച കെയർ സ്റ്റാർമർ, അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു. 61 കാരനായ ഇദ്ദേഹം അരനൂറ്റാണ്ടിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കൂടിയ ആളുമാണ്.