TRENDING:

Allu Arjun | ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഭാര്യക്കൊപ്പം ഡല്‍ഹിയില്‍ പറന്നിറങ്ങി അല്ലു അര്‍ജുന്‍; വീഡിയോ

Last Updated:

ഭാര്യ സ്നേഹ റെഡ്ഡിക്കൊപ്പം ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ അല്ലുവിന്‍റെ വീഡിയോ വൈറലാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങാന്‍ തെലുങ്ക് സൂപ്പര്‍ താരം ഡല്‍ഹിയിലെത്തി. ഭാര്യ സ്നേഹ റെഡ്ഡിക്കൊപ്പം ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ അല്ലുവിന്‍റെ വീഡിയോ വൈറലാണ്. ബോക്സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് വന്‍ വിജയമാണ് 2021ല്‍ പുഷ്പ ദി റൈസ് നേടിയത്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നതിനിടെയാണ് പുഷ്പ രാജ് എന്ന രക്തചന്ദന കൊള്ളക്കാരന്‍റെ വേഷത്തിലെത്തിയ അല്ലു അര്‍ജുനെ തേടി മികച്ച നടനുള്ള ദേശീയ പുരസ്കാരമെത്തിയത്.
advertisement

വിജയ്‌യോട് ഏറ്റുമുട്ടാന്‍ ബാലയ്യ; ലിയോക്കൊപ്പം ഭഗവന്ത് കേസരിയും ഒക്ടോബര്‍ 19ന് തിയേറ്ററിൽ

നാളെ നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിന്‍റെ മുഖ്യാകര്‍ഷണമായി അല്ലു അര്‍ജുനും ഭാര്യ സ്നേഹ റെഡ്ഡിയും മാറും. അല്ലു അര്‍ജുന്‍റെ ബന്ധുവും നടനുമായ വരുണ്‍ തേജയുടെയും ലാവണ്യ ത്രിപാഠിയുടെയും വിവാഹത്തിന് മുന്‍പുള്ള ആഘോഷ പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് അല്ലുവും സ്നേഹയും രാജ്യതലസ്ഥാനത്ത് എത്തിയത്.

അല്ലു അർജുന് മികച്ച നടനുള്ള അവാർഡ് നൽകിയതിൽ അതൃപ്തിയോ? നിരാശ പ്രകടിപ്പിച്ച് ബോളിവുഡ് സംവിധായകനും

advertisement

കൈകോര്‍ത്തുപിടിച്ച് ഭാര്യക്കൊപ്പം കൂളിങ് ഗ്ലാസും കറുത്ത കാഷ്വല്‍ ടീ ഷര്‍ട്ടും പാന്‍റും ധരിച്ചാണ് അല്ലു എയര്‍പോര്‍ട്ടിെലത്തിയത്. വൈറ്റ് ക്രോപ് ടോപ്പും ജീന്‍സുമാണ് സ്നേഹയുടെ വേഷം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അല്ലുവിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായ പുഷ്പയില്‍ ഫഹദ് ഫാസിലാണ് വില്ലന്‍, രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. 2024 ഓഗസ്റ്റ് 15ന് പുഷ്പ 2 തിയേറ്ററിലെത്തും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Allu Arjun | ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഭാര്യക്കൊപ്പം ഡല്‍ഹിയില്‍ പറന്നിറങ്ങി അല്ലു അര്‍ജുന്‍; വീഡിയോ
Open in App
Home
Video
Impact Shorts
Web Stories