എന്നാൽ വീഡിയോയുടെ വാസ്തവം ചോദ്യം ചെയ്ത് നിരവധിപ്പർ രംഗത്ത് വന്നിരുന്നു. എമിയും ദൃശ്യങ്ങളിൽ സംശയം ഉന്നയിച്ചിരുന്നു. സ്ട്രീറ്റ് വ്യൂവിൽ ഉണ്ടായിരുന്ന ആരുടെയെങ്കിലും രൂപം എഡിറ്റ് ചെയ്ത് മാറ്റിയപ്പോൾ സംഭവിച്ചതാകാം ഇതെന്നും എമി പറയുന്നുണ്ട്. ഗിൽസൺ സെമിത്തേരിയെപ്പറ്റി നില നിൽക്കുന്ന ചില കഥകൾക്കൊപ്പം ഈ വീഡിയോ കൂടിയായപ്പോൾ നിഗൂഢത കൂടുതൽ വർധിച്ചിട്ടുണ്ട്. 2004 ൽ പുറത്തിറങ്ങിയ സ്റ്റോൺസ് ആൻഡ് ബോൻസ് ഓഫ് ന്യൂ ഇംഗ്ലണ്ടിന്റെ (Stones And Bones Of New England ) ഒരു എഡിഷനിൽ ന്യൂ ഹാംഷെയറിലെ (New Hampshire) ഈ സെമിത്തേരിയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
advertisement
ഗോസ്റ്റ് ഹണ്ടറായ ഫിയോണ ബറൂം 2008 മുതൽ ഈ സ്ഥലത്തെക്കുറിച്ചുള്ള വിവര ശേഖരണത്തിലാണ്. ഇവിടെ ചില അസാധാരണമായ കാഴ്ചകൾ കണ്ടതായും ചിലർ പറയുന്നുണ്ട്. “ നിങ്ങൾ ഗിൽസണിലെ സെമിത്തേരി സന്ദർശിക്കുകയും അതിന് പുറത്ത് നിന്ന് “ ബെറ്റി ഗിൽസൻ, നിങ്ങളുടെ കുട്ടി എന്റെ കയ്യിലുണ്ട് ” എന്ന് ഉറക്കെപ്പറഞ്ഞാൽ കോളണിയൽ കാലഘട്ടത്തിലേതു പോലെ വേഷം ധരിച്ച ഒരു സ്ത്രീ പ്രത്യക്ഷപ്പെടുമെന്ന തരത്തിൽ പ്രദേശത്ത് നില നിൽക്കുന്ന ഒരു കഥ പീറ്റർ മൂയിസ് എന്ന എഴുത്തുകാരൻ തന്റെ ബ്ലോഗിൽ കുറിച്ചിട്ടുണ്ട്.
ഗിൽസൻ സെമിത്തേരി എന്തുകൊണ്ട് ഇത്ര നിഗൂഢമായി തന്നെ തുടരുന്നു എന്നതിന് പലരും പല കാരണങ്ങൾ പറയുന്നുണ്ട്. പണ്ട് അമേരിക്കൻ ഗോത്ര ജനതയും പ്രദേശ വാസികളും തമ്മിൽ ഇവിടെ വച്ച് വലിയൊരു യുദ്ധം നടന്നിരുന്നു എന്നാണ് ഒരു വാദം, നിരവധി ആളുകളുടെ മരണത്തിന് ഇടയാക്കിയ ഒരു തീപ്പിടുത്തം ഇവിടെ ഉണ്ടായി എന്നാണ് മറ്റൊരു വാദം. ഏതായാലും നെറ്റ്ഫ്ലിക്സിന്റെ പ്രേത സീരീസുകളെപ്പോലും വെല്ലുന്നതാണ് ഗിൽസണിലെ പ്രേത കഥകൾ.
